രാഹുൽ ഗാന്ധിയുടെ ചോദ്യം നരേന്ദ്ര മോദിയോട്, ഒപ്പം രാജീവ് ഗാന്ധി പകർത്തിയ ആ ചിത്രം!
ദില്ലി: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ചോദ്യം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ഭൂമിയില്‍ ചൈന കടന്ന് കയറിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരു പോസ്റ്റില്‍ പോലും കയ്യേറ്റം നടത്തിയിട്ടില്ലെന്നുമുളള പ്രധാനമന്ത്രിയുടെ പ്രസ്താവനയെ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ട്വിറ്ററിലൂടെ കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: '' ചൈനയുടെ കടന്നാക്രമണത്തിനെതിരെ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ചൈന ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറിയിട്ടുണ്ടോ'' ? ട്വീറ്റിനൊപ്പം പാന്‍ഗോംഗ് തടാകത്തിന്റെ ഒരു ചിത്രവും രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പിതാവ് കൂടിയായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പകര്‍ത്തിയ ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട് ഇതിന്.
Recommended Video

കഴിഞ്ഞ ദിവസം നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് ചൈന ഇന്ത്യന്‍ ഭൂമിയില്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം കേന്ദ്രത്തെ കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്. ചൈന കടന്ന് കയറ്റത്തിന് ശ്രമം നടത്തിയെന്നും അതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്ത്യയ്ക്ക് 20 ജവാന്മാരെയാണ് സംഘര്‍ഷത്തില്‍ നഷ്ടമായത്.
മോദിയുടെ പ്രസ്താവനയെ പ്രകീര്‍ത്തിച്ച് ചൈനീസ് മാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതും കോണ്‍ഗ്രസ് ആയുധമാക്കി. എന്തിനാണ് ചൈനീസ് മാധ്യമങ്ങള്‍ മോദിയെ പ്രശംസിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്താണ് വലിയ തോതില്‍ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് അടിയറവ് വെച്ചത് എന്നാണ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തിരിച്ചടിച്ചത്. 2015 മുതല്‍ ചൈന നടത്തിയ 2264 കയ്യേറ്റങ്ങളെ കുറിച്ച് മോദിയോട് ചോദിക്കാന്‍ നദ്ദയ്ക്ക് ധൈര്യം കാണില്ല എന്ന് പി ചിദംബരം മറുപടിയും നല്‍കി.
चीनी आक्रमण के ख़िलाफ़ हम एकजुट खड़े हैं।
— Rahul Gandhi (@RahulGandhi) June 23, 2020
क्या भारतीय ज़मीन पर चीन ने कब्ज़ा किया है? pic.twitter.com/YCEd0P20aU












Click it and Unblock the Notifications