• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യം വിധിയെഴുതാൻ ദിവസങ്ങൾ മാത്രം, വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ്,

Newest First Oldest First
7:26 PM, 4 Apr
ബിജെപിയെ വിമര്‍ശിക്കുന്നവരും എതിര്‍ക്കുന്നവരും രാജ്യദ്രോഹികളല്ലെന്ന് എല്‍കെ അദ്വാനി. തങ്ങളെ എതിര്‍ക്കുന്നവരെ ബിജെപി ഒരിക്കലും ശത്രുക്കളായി കാണാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ പൗരന്‍മാരുടെയും അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണെന്നും അദ്വാനി പറഞ്ഞു.
7:24 PM, 4 Apr
അഫ്‌സപ പിന്‍വലിക്കുമെന്ന പ്രകടനപത്രികയിലെ പരാമര്‍ശത്തില്‍ ബിജെപി എന്തിനാണ് വിമര്‍ശനമുന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ്. ബിജെപി ത്രിപുരയിലും മേഘാലയയിലും അരുണാചല്‍ പ്രദേശിലും ഇത് മുമ്പ് നടപ്പാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ്‌
3:39 PM, 4 Apr
സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള വിവാദം ഏറെ നീണ്ടെങ്കിലും കർണാടകയിൽ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വെയില്‍ കര്‍ണാടക കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നും ബിജെപിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്നുമാണ് വ്യക്തമാക്കുന്നത്
3:39 PM, 4 Apr
രാജസ്ഥാനിലെ പ്രബല ജാതി സമുദായമായ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള ഹനുമാന്‍ ബെനിവാലിന്‍റെ രാഷ്ട്രീയ ലോക്തന്ത്രിക് പാര്‍ട്ടി ബിജെപിക്കൊപ്പം ചേർന്നു.
2:22 PM, 4 Apr
സരിത എസ് നായർ വയനാട്ടിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു
2:22 PM, 4 Apr
തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
2:21 PM, 4 Apr
എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
2:21 PM, 4 Apr
യനാട്ടില്‍ താന്‍ മത്സരിക്കാനെത്തുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും താന്‍ മറിച്ചൊരു വാക്ക് പോലും പറയില്ലെന്നുംരാഹുൽ ഗാന്ധി
2:20 PM, 4 Apr
നിഷാദ് പാർട്ടി എൻഡിഎ സഖ്യത്തിൽ ചേർന്നു, നിഷാദ് പാർട്ടി നേതാവും ഗൊരഖ്പൂർ എംപിയുമായ പ്രവീൺ നിഷാദ് ബിജെപിയിൽ ചേർന്നു.
12:26 PM, 4 Apr
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിൽ എത്തിയപ്പോൾ
12:24 PM, 4 Apr
റായ് ബറേലിയിൽ ശക്തമായ സ്വാധീനവുമുള്ള നേതാവുമായ ദിനേശ് പ്രതാപ് സിംഗാണ് റായ് ബറേലിയിൽ സോണിയാ ഗാന്ധിയുടെ എതിരാളി.
11:45 AM, 4 Apr
രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിച്ചു
11:05 AM, 4 Apr
രാഹുൽ ഗാന്ധി വയനാട്ടിൽ
10:27 AM, 4 Apr
രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നത് അമേഠിയെ അപമാനിക്കുന്നതിന് തുല്യമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 15 വർഷമായി രാഹുൽ അധികാരത്തിൽ തുടരുന്നത് അമേഠിയുടെ പിന്തുണ കൊണ്ടാണ്.
10:26 AM, 4 Apr
രാഹുൽ ഗാന്ധി അൽപ്പസമയത്തിനകം വയനാട്ടിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കും.
10:26 AM, 4 Apr
റിമാൻഡിൽ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമർപ്പിക്കും. ശബരിമയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബുവിനെ റിമാൻഡ് ചെയ്തത്.
10:26 AM, 4 Apr
ശബരിമല വിഷയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് നാല് ശതമാനം ആളുകൾ മാത്രമാണ് കരുതുന്നതെന്ന് സർവേ പറയുന്നു. മോദി ഭരണത്തിനെതിരാണ് കേരളത്തിന്റെ ജനമനസെന്നും സർവേ പറയുന്നു.
10:26 AM, 4 Apr
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മനോരമ-കാർവി അഭിപ്രായ വോട്ടെടുപ്പ് സർവേ. ആദ്യ പത്ത് മണ്ഡലങ്ങളുടെ ഫലം പുറത്ത് വിട്ടപ്പോൾ 7 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും സർവേ പ്രവചിക്കുന്നു.

ലക്നോ: ഇന്ത്യൻ സൈന്യത്തെ മോദി സേനയെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കൊരുങ്ങുന്നു. വെള്ളിയാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് ആദിത്യനാഥിന് നോട്ടീസ് അയച്ചു.

അതേസമയം പ്രധാനമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം ബിഎസ്പി നേതാവ് മായാവതി വീണ്ടും പ്രകടിപ്പിച്ചു. തനിക്കൊരുപാട് അനുഭവ സമ്പത്തുണ്ടെന്നും അവസരം ലഭിച്ചാൽ കേന്ദ്രത്തിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുമെന്നും മായാവതി പറഞ്ഞു.

live

English summary
Lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X