കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014 മുതല്‍ മോദിയുടെ വിവേകശൂന്യത കൊണ്ട് ഇന്ത്യ ദുര്‍ബലപ്പെട്ടു; അക്കമിട്ട് രാഹുലിന്റെ വീഡിയോ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ പുറത്തിറക്കിയ വീഡിയോയിലൂടെയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈന ഇന്ത്യക്കെതിരെ പ്രകോപനമായ നിലപാട് സ്വീകരിക്കുന്നതിന്റെ കാരണമെന്താണെന്നും രാഹുല്‍ ഗാന്ധി ആരാഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നടക്കുന്ന സമയത്തും രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരുന്നു.

 ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ രണ്ട് തൊഴിലാളികൾക്ക് കൊവിഡ്: സമ്പർക്കപ്പട്ടിക വിപുലം ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ രണ്ട് തൊഴിലാളികൾക്ക് കൊവിഡ്: സമ്പർക്കപ്പട്ടിക വിപുലം

സ്വപ്‌ന സരിത്തിന്റെ വീട്ടിലുമെത്തി, അമ്മയോട് പറഞ്ഞത്, സന്ദീപിന്റെ ആള്‍മാറാട്ടം, കരകുളത്ത് ഫ്‌ളാറ്റ്!സ്വപ്‌ന സരിത്തിന്റെ വീട്ടിലുമെത്തി, അമ്മയോട് പറഞ്ഞത്, സന്ദീപിന്റെ ആള്‍മാറാട്ടം, കരകുളത്ത് ഫ്‌ളാറ്റ്!

കഴിഞ്ഞ ആറ് വര്‍ഷം

കഴിഞ്ഞ ആറ് വര്‍ഷം

കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തെ വിദേശ നയം, സാമ്പത്തിക രംഗം, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെല്ലാം താറുമാറാക്കിയെന്നും ഇതാണ് സമീപകാലത്ത് ഇന്ത്യ നേരിട്ട ചൈനീസ് തിരിച്ചടിക്ക് കാരണമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Recommended Video

cmsvideo
Sachin Pilot Spoke to P Chidambaram before he approached Rajasthan HC | Oneindia Malayalam
വിവേകശൂന്യം

വിവേകശൂന്യം

2014 മുതല്‍ പ്രധാനമന്ത്രിയുടെ വിഢിത്തങ്ങളും വിവേക ശൂന്യമായ കാര്യങ്ങളും കാരണം ഇന്ത്യ ദുര്‍ബലപ്പെട്ടെന്നും ജനങ്ങളെ കരുതലില്ലായമയിലേക്ക് തള്ളിവിട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശൂന്യമായ വാക്കുകള്‍ കൊണ്ട് ജിയോപൊളിറ്റിക്കല്‍ ലോകത്ത് പ്രമോജനമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ചൈനയെ പ്രകോപിപ്പിച്ചത്

ചൈനയെ പ്രകോപിപ്പിച്ചത്

ചൈനയെ ഇത്ര കണ്ട് പ്രകോപിപ്പിക്കാന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ കാരണമെന്താണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നതിലേക്ക് ചൈനയെ നയിച്ച ആ നിമിഷമേതാണ്?'രാഹുല്‍ ഗാന്ധി വീഡിയോയില്‍ ചോദിക്കുന്നു.

നയതന്ത്രപരമായ ബന്ധങ്ങള്‍

നയതന്ത്രപരമായ ബന്ധങ്ങള്‍

നരേന്ദ്രമോദിയുടെ വിദേശനയങ്ങളെയും രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിച്ചു. ഒരു രാജ്യത്തെ സംരക്ഷിക്കുന്നത് അതിന്റെ വിദേശ ബന്ധങ്ങള്‍ , സമ്പദ്വ്യവസ്ഥ, അയല്‍ ബന്ധങ്ങള്‍, ജനവികാരം എന്നിവയാണ്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇവയിലോരോന്നും തകര്‍പ്പെടുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ ഇന്ത്യക്ക് യുഎസും റഷ്യയുമായി തന്ത്രപരമായ ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇത് ചുരുങ്ങിപോയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 സമീപനം ഇന്ത്യയ്ക്കില്ല

സമീപനം ഇന്ത്യയ്ക്കില്ല

നേരത്തെ ഈ ബന്ധങ്ങളുടെയെല്ലാം പിന്‍ബലത്തോടെ ഇന്ത്യയ്ക്ക് ജിയോ പൊളിറ്റിക്സില്‍ തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പങ്കാളിത്തങ്ങളിലൊന്നും നയപരമായ സമീപനം ഇന്ത്യയ്ക്കില്ല. നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളോട് ഇന്ത്യയ്ക്ക് നേരത്തെ സൗഹൃദപരമായ സമീപനമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവരെയെല്ലാം പ്രകോപിപ്പിക്കുകയാണ് മോദി ചെയ്തതെന്നും രാഹുല്‍ കുറ്റുപ്പെടുത്തി.

 മോശം സാമ്പത്തിക തകര്‍ച്ച

മോശം സാമ്പത്തിക തകര്‍ച്ച

നമ്മുടെ സമ്പദ്വ്യവസ്ഥ അഭിമാനിക്കാവുന്ന രീതിയില്‍ വളര്‍ച്ചയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും മോശം സാമ്പത്തിക തകര്‍ച്ചയിലാണ് നിലവില്‍ഉള്ളത്. തൊഴിലില്ലായ്്മ 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സാമ്പത്തിക രംഗം ഒരു സമ്പൂര്‍ണ ദുരന്തമായി കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്', രാഹുല്‍ ഗാന്ധി പറഞ്ഞു.

സമ്മര്‍ദം

സമ്മര്‍ദം

രാജ്യത്തെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടാന്‍ സര്‍ക്കാരിന്റെ വലിയ പിന്തുണ ആവശ്യമായിരുന്നു. അതിനായി ഞങ്ങള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥയെ ഉണര്‍ത്തുക, ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

English summary
Rahul Gandhi attack PM Narendra Modi Over it's Rule of Past Six Years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X