കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയക്ക് കത്തയച്ചവര്‍ ബീഹാര്‍ പ്രചാരണത്തിലില്ല, വെട്ടിയത് ടീം രാഹുല്‍, കോണ്‍ഗ്രസില്‍ സീനിയര്‍ പോര്!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ അധീര്‍ രഞ്ന്‍ ചൗധരിയുടെ കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ വന്‍ പൊട്ടിത്തെറി. ജി23 നേതാക്കള്‍ കടുത്ത പോരുമായി ടീം രാഹുലിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. ബീഹാറിലെ പ്രചാരണത്തില്‍ നിന്ന് ഇവരെ വെട്ടിയെന്നാണ് പറയുന്നത്. നേരത്തെ സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കളെ ഒരാളെ പോലും പ്രചാരണ രംഗത്ത് കണ്ടിരുന്നില്ല. ഇതിന് പ്രധാന കാരണം രാഹുല്‍ ഗാന്ധിയാണ്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ വെച്ച് സീനിയര്‍ നേതാക്കളുമായി രാഹുല്‍ ഇടഞ്ഞിരുന്നു. അതാണ് ഇവരെ ഒഴിവാക്കുന്നതിലേക്ക് നയിച്ചത്.

ചൗധരിയുടെ ഒളിയമ്പ്

ചൗധരിയുടെ ഒളിയമ്പ്

നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിന് പകരം കപില്‍ സിബല്‍ ബീഹാറിലും മധ്യപ്രദേശിലും പ്രചാരണം നടത്താന്‍ തയ്യാറവണമായിരുന്നുവെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറയുന്നു. എങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തിപ്പെടുത്തിയെന്ന അദ്ദേഹത്തിന്റെ വാദത്തിന് ബലുണ്ടാകുമായിരുന്നുവെന്നും ചൗധരി പറഞ്ഞു. എന്നാല്‍ കപില്‍ സിബല്‍ ഇതിനോടുള്ള പ്രതികരിക്കാന്‍ തയ്യാറല്ല. എന്നാല്‍ സിബലിനെ പ്രചാരണം നടത്താത്തതില്‍ നേതൃത്വം ആക്രമിക്കുന്നത് അമ്പരിപ്പിക്കുന്നുവെന്ന് സിബലിനോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അദ്ദേഹത്തെ അടക്കം ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവര്‍ പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയതാണെന്നും ഇവര്‍ പറയുന്നു.

ജി23 പട്ടികയിലേ ഇല്ല

ജി23 പട്ടികയിലേ ഇല്ല

കോണ്‍ഗ്രസ് നേതൃത്വം ജി23 നേതാക്കളെ തെരഞ്ഞെടുപ്പിന്റെ കാര്യം പോലും അറിയിച്ചിട്ടില്ല. സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയിലും ഇവരില്ലായിരുന്നു. നേതൃത്വം ഔദ്യോഗികമായി പറയാതെ ഒരാള്‍ക്ക് പോലും പ്രചാരണത്തിന് ഇറങ്ങാന്‍ സാധിക്കില്ല. ബീഹാറില്‍ ഇവരെയൊന്നും അറിയിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഉണ്ടാക്കിയത്. ചൗധരി ഇത് അറിഞ്ഞിട്ടും അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് ജി23 നേതാക്കള്‍ പറയുന്നു. രാഹുലാണ് ഇതിന് പിന്നിലെന്നും ഇവര്‍ സൂചന നല്‍കുന്നുണ്ട്.

കോണ്‍ഗ്രസ് പല തട്ടുകളില്‍

കോണ്‍ഗ്രസ് പല തട്ടുകളില്‍

കോണ്‍ഗ്രസില്‍ സംഘടനാ പരമായി പല തട്ടുകളിലാണെന്ന് സീനിയര്‍ നേതൃത്വം പറയുന്നു. ടീം രാഹുല്‍ ഒരു വശത്തും ടീം സോണിയ മറ്റൊരു വശത്തും. പ്രിയങ്ക ഗാന്ധിയുടെ ടീം സംസ്ഥാന തലത്തിലുമായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ മൂന്ന് പേരും പല വിഷയങ്ങളിലും ഒന്നാണ്. എന്നാല്‍ പുതിയതായി ഉണ്ടായ ടീമാണ് ജി23. വിമതര്‍ എന്നാണ് വിശേഷണം. പാര്‍ലമെന്റിലെ പല പദവികളില്‍ നിന്നും ഇവര്‍ പുറത്തായി കഴിഞ്ഞു. അടുത്ത രാജ്യസഭാ ടേം കഴിയുന്നതോടെ ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ പുറത്താവും.

രാഹുല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു

രാഹുല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു

തനിക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ രാഹുല്‍ തയ്യാറാവുകയും, അതിന് വേണ്ടവരെ മാത്രം അധികാര സ്ഥാനങ്ങളില്‍ നിര്‍ത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍, മാണിക്കം ടാഗോര്‍ എന്നിവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സീനിയര്‍ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പോകുക വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട് എന്നിവര്‍ രാഹുല്‍ പക്ഷത്തേക്ക് മാറിയത് നിലനില്‍പ്പിനാണ്. ശശി തരൂര്‍ അടക്കമുള്ളവര്‍ രാഹുലിന്റെ എതിര്‍പ്പുകളെ നേരിട്ട് കൊണ്ടിരിക്കുകയാണ്.

ആത്മവിശ്വാസമില്ലാത്ത നേതാവ്

ആത്മവിശ്വാസമില്ലാത്ത നേതാവ്

രാഹുലിനെ കുറിച്ച് ബരാക് ഒബാമ പറഞ്ഞ കാര്യങ്ങളെ പല സീനിയര്‍ നേതാക്കളും ശരിവെക്കുന്നു. രാഹുല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയെ പോലെയാണെന്ന് ഇവര്‍ പറയുന്നു. രാഹുല്‍ സത്യസന്ധനും തുറന്ന മനസ്സുള്ളയാളുമാണ്. എന്നാല്‍ ആത്മവിശ്വാസം ഒട്ടുമില്ല, അത് രാഹുലിന്റെ ഓരോ നടപടിയിലും കാണുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. രാഹുല്‍ പെരുമാറുന്നത് അദ്ദേഹത്തിന് ഒന്നുമറിയില്ലെന്ന് പോലെയാണ്. മോദി പക്ഷേ അമിത ആത്മവിശ്വാസമുള്ളയാളാണ്. രാഹുല്‍ അദ്ദേഹത്തെ പോലെയല്ല എന്നത് ആശ്വാസമാണെന്നും സീനിയര്‍ നേതാക്കള്‍ പറയുന്നു.

ഗൗരവമില്ലാത്ത പ്രശ്‌നം

ഗൗരവമില്ലാത്ത പ്രശ്‌നം

രാഹുലിനെ കുറിച്ച് പാര്‍ട്ടിയില്‍ മതിപ്പ് കുറഞ്ഞ് വരികയാണ്. തീരെ ഗൗരവമില്ലാത്ത നേതാവാണ് അദ്ദേഹഹമെന്നാണ് പൊതു അഭിപ്രായം. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റതും രാഹുല്‍ കാരണമാണെന്ന് ഇവര്‍ പറയുന്നു. ട്വിറ്ററിനെയും സോഷ്യല്‍ മീഡിയയെയും രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് രാഹുലിനുള്ള ദീര്‍ഘവീക്ഷണത്തിന്റെ അഭാവത്തെ കാണിക്കുന്നുവെന്ന് ജൂനിയര്‍ നേതാക്കള്‍ അടക്കം വ്യക്തമാക്കി. ബീഹാറില്‍ സംഘടനയ്ക്ക് ശക്തിയുണ്ടോ എന്ന് പോലും രാഹുലിന് അറിയില്ലായിരുന്നു. യുപിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് നൂറ് സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല. അലസത കൂടുതലുള്ള നേതാവാണ് രാഹുല്‍ എന്ന് ഇവര്‍ വെളിപ്പെടുത്തി.

Recommended Video

cmsvideo
Amit Shah asks why Congress still has Emergency mindset | Oneindia Malayalam

English summary
rahul gandhi avoids letter writer in bihar election cant include them in campaign team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X