കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തിലെ 'ബോസ്' മുത്തശ്ശിയായിരുന്നു: രാഹുല്‍

  • By Aswathi
Google Oneindia Malayalam News

ഭോപ്പാല്‍: സ്ത്രീ ശാക്തീകരണമില്ലാതെ ഇന്ത്യയ്ക്ക് വന്‍ ശക്തിയാകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഒരു കുടുംബത്തില്‍ നിന്നാണ് സ്ത്രീ ശാക്തീകരണം ആരംഭിക്കേണ്ടത്. തന്റെ കുടംബത്തിന്റെ മേലധികാരി ദാദി(മുത്തശ്ശി) ഇന്ദിരാഗാന്ധിയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിന്നുള്ള 250 വനിതകളോടുള്ള സംവാദത്തനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

തന്റെ കുടുംബത്തില്‍ പപ്പ(രാജീവ് ഗാന്ധി)യെക്കാളും അങ്കിളിനെക്കാളും(സഞ്ജയ് ഗാന്ധി) മേലധികാരം മുത്തശ്ശിക്കായിരുന്നു. അടക്കിപിടിച്ച ഒരു ചിരിയോടു കൂടിയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. വനിതാ ശാക്തീകരണം എന്നത് ഒരു വലിയ യുദ്ധമാണ്. രാജ്യത്ത് അമ്പത് ശതമാനം വരുന്ന സ്ത്രീകളില്‍ ശാക്തീകരണമില്ലാതെ ഇന്ത്യയ്ക്ക് ഒരു വന്‍ ശക്തിയാകാന്‍ കഴിയില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.

Rahul Gandhi

നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ സംവരണം മാത്രമല്ല വനിതാ സംവരണ ബില്‍ ലക്ഷ്യമിടുന്നതെന്നും അടുത്ത അഞ്ച്- പത്ത് വര്‍ഷത്തിനുള്ളില്‍ പകുതിയോളം കോണ്‍ഗ്രസ് മന്ത്രിമാര്‍ വനിതകളായിരിക്കുമെന്നു രാഹുല്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് സംവാദം നടത്തിയത്.

നേരത്തെ എഐസിസി യോഗത്തില്‍ പ്രസംഗിക്കവെ കോണ്‍ഗ്രസ് ഭരിക്കുന്ന പകുതി സംസ്ഥാനങ്ങളിലും വനിതാ മുഖ്യമന്ത്രിമാരെ നിര്‍ത്തുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. യുവാക്കളെ പോലെ തന്നെ കൂടുതല്‍ സ്ത്രീകളും മുഖ്യധാരാ രാഷ്ട്രയീത്തിലേക്ക് കടന്നവരണം. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നതിന് കോണ്‍ഗ്രസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Rahul Gandhi bats for women, invokes father Rajiv, even uncle Sanjay, but says Indira Gandhi was 'boss'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X