രാഹുല്‍ ഗാന്ധിയെ കൂവി വിളിച്ചു, മോദിയ്ക്ക് ജയി വിളി... സംഭവം നടന്ന സ്ഥലം കേട്ടാല്‍ ഞെട്ടും!!!
ദില്ലി: രാഹുല്‍ ഗാന്ധിയ്ക്കും നരേന്ദ്ര മോദിയ്ക്കും ഇഷ്ടം പോലെ അനുയായികള്‍ കാണും. രാഹുലിന്റെ അനുയായികള്‍ മോദിയേയും മോദിയുടെ അനുയായികള്‍ രാഹുലിനേയും പരിഹസിയ്ക്കുന്നുണ്ടാകും.
എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സഹിയ്‌ക്കേണ്ടി വന്നത് വലിയ നാണക്കേടായിരുന്നു. ബോക്‌സിങ് ചരിത്രത്തില്‍ ഇന്ത്യ റെക്കോര്‍ഡ് സ്വന്തമാക്കിയ സ്ഥലം തന്നെ ആയിരുന്നു ആ വേദി.

രാഹുലിനെ കൂവി വിളിച്ച് സ്വീകരിയ്ക്കുക മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജയ് വിളിയ്ക്കുകയും ചെയ്തു ഇക്കൂട്ടര്‍. എന്നാല്‍ രാഹുല്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. അദ്ദേഹം ആവേശപൂര്‍വ്വം മത്സരം കണ്ടു.
ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയ്‌ക്കൊപ്പമായിരുന്നു രാഹുല്‍ മത്സരം കണ്ടത്. വിജേന്ദര്‍ ചരിത്ര വിജയം നേടിയതിന് ശേഷം മടങ്ങുമ്പോഴും ഇക്കൂട്ടര്‍ രാഹുലിനെ നോക്കി കൂവി. എന്നാല്‍ അവര്‍ക്ക് ഒരു ചിരി മാത്രം സമ്മാനിച്ച് രാഹുല്‍ 'കൂള്‍' ആയി സ്‌റ്റേഡിയം വിട്ടു.












Click it and Unblock the Notifications