• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാറിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയുടെ കിടിലൻ നീക്കം; എൻഡിഎയ്ക്ക് നിരാശ! ജിതിൻ റാം മഞ്ചിയുടെ മറുപടി

പാട്ന; ഈ വർഷം അവസാനത്തോടെയാണ് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഭരണകക്ഷിയായ എൻഡിഎയും പ്രതിപക്ഷവും തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. മുന്നണികൾ തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പൊടിപൊടിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന നിരീക്ഷണങ്ങൾ ശക്തമാണ്.

എൻഡിഎയിൽ ജെഡിയുമായി ഇടഞ്ഞ് നിൽക്കുകയാണ് പ്രധാന കക്ഷിയായ എൽജെപി. ഇവർ ബിജെപി വിട്ട് കോൺഗ്രസ്-ആർജെഡി സഖ്യത്തിന്റെ ഭാഗമാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതിനിടെ മുൻ മുഖ്യമന്ത്രി ജിതൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍)യെ എൻഡിഎയിലെത്തിക്കാനുള്ള നീക്കത്തിന് കടുംവെട്ട് നൽകിയിരിക്കുകയാണ് രാഹുൽ ഗാന്ധി. വിശദാംശങ്ങളിലേക്ക്

അസ്വാരസ്യങ്ങൾ

അസ്വാരസ്യങ്ങൾ

തിരഞ്ഞെടുപ്പ് അടുത്തതോടെ എൻഡിഎയിൽ അസ്വാരസ്യങ്ങൾ ശക്തമായിരുന്നു. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് എന്‍ഡിഎയുടെ തീരുമാനം. എന്നാൽ ഇതിനെ അംഗീകരിക്കാൻ പ്രധാനകക്ഷിയായ എൽജെപി ഒരുക്കമല്ല. യുവാക്കളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്നാണ് എൽജെപിയുടെ ആവശ്യം.

അടർത്തിയെടുക്കാൻ

അടർത്തിയെടുക്കാൻ

ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാനെയാണ് എല്‍ജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. നിയമസഭയിൽ രണ്ട് അംഗങ്ങൾ മാത്രമുള്ള പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുന്നത് അംഗീകരിക്കാൻ ജെഡിയു തയ്യാറല്ല. ഇതോടെ എൽജെപി ഏത് നിമിഷവും സഖ്യം വിട്ടേക്കുമെന്ന ചർച്ചകൾ സജീവമാണ്. എന്നാൽ എൽജെപി പോകുകയാണെങ്കിൽ മഹാ സഖ്യത്തിൽ നിന്ന് ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍)യെ എൻഡിഎ ക്യാമ്പ് അടർത്തിയെടുത്തേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

കടുത്ത അതൃപ്തിയിൽ

കടുത്ത അതൃപ്തിയിൽ

മഹാസഖ്യത്തിലെ സീറ്റ് ചർച്ചകളിൽ മഞ്ചിയുടെ പാർട്ടി കടുത്ത അതൃപ്തിയിലായിരുന്നു. ഇതോടെ ഇനി മഹാസഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന നിലപാടിലായിരുന്നു പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ. ഇതോടെ മഞ്ചിയുമായി എൻഡിഎയെ നേതൃത്വം ബന്ധം പുലർത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇടപെട്ട് രാഹുൽ ഗാന്ധി

ഇടപെട്ട് രാഹുൽ ഗാന്ധി

എന്നാൽ എൻഡിഎയുടെ മോഹത്തിന് കടുംവെട്ട് നൽകിയിരിക്കുകയാണ് രാഹുൽ ഗാന്ധി. തന്നെ രാഹുൽ ഗാന്ധി ബന്ധപ്പെട്ടുവെന്നും താൻ സഖ്യം വിടുന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്നും മഞ്ചി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഉറപ്പ് ഒന്ന് കൊണ്ട് മാത്രമാണ് താൻ സഖ്യം വിടാൻ തയ്യാറാവാത്തതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് അംഗങ്ങൾ

രണ്ട് അംഗങ്ങൾ

ബിഹാറില്‍ കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്ന ജിതന്‍ റാം മാഞ്ചി, നിതീഷ് കുമാറിനെ എതിര്‍ത്ത് ജെഡിയു വിട്ടാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പാര്‍ട്ടിയുണ്ടാക്കിയത്. എന്‍ഡിഎ സഖ്യത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിതീഷ് എൻഡിഎയിൽ തിരിച്ചെത്തിയതോടെയാണ് മഞ്ചി മഹാസഖ്യത്തോടൊപ്പം ചേർന്നത്.

ഓരോ അംഗങ്ങൾ

ഓരോ അംഗങ്ങൾ

ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലറിന് നിലവില്‍ ബിഹാര്‍ അസംബ്ലിയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ഓരോ അംഗങ്ങൾ വീതമാണ് ഉള്ളത്.. മഹാസഖ്യത്തിൽ എല്ലാ സഖ്യകക്ഷികളുടെയും പ്രതിനിധികളുടെ ഒരു "ഏകോപന സമിതി" സ്ഥാപിക്കണമെന്ന ആവശ്യമാണ് മഞ്ചി ഉയർത്തുന്നത്. എന്നാൽ ആർജെഡി നേതാവ് തേജസ്വി യാദവ് ഉയർന്ന് വരുന്നതിലുള്ള നിരാശയാണ് മഞ്ചിക്കെന്നാണ് ആർജെഡിയുടെ പരിഹാസം.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

എൻ‌ഡി‌എയ്‌ക്കെതിരെ ബീഹാറിൽ ശക്തമായ പോരാട്ടം നടത്തിയാൽ അത് സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചായിരിക്കുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ആർജെഡിയുടേത് പിടിവാശിയാണ്. എന്നിരുന്നാലും അവരിൽ വൈകിയാണെങ്കിലും വിവേകം ഉദിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ സംസാരിച്ചു

രാഹുൽ സംസാരിച്ചു

താൻ കോൺഗ്രസുമായി ബന്ധപ്പെട്ടു. രാഹുൽ ഗാന്ധി എന്നോട് സംസാരിച്ചിരുന്നു. അദ്ദേഹം എന്നോട് കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. നിലവിലെ അതൃപ്തികൾ പരിഹരിക്കാൻ സംസ്ഥാന പ്രസിഡന്റ് ശക്തി സിൻഹ് ഗോഹലിനെ എഐസിസി ചുമതലപെടുത്തിയിട്ടുണ്ടെന്ന് ഞാൻ മനസിലാക്കുന്നുവെന്നും മഞ്ചി പറഞ്ഞു.

തെറ്റിധരിക്കപ്പെട്ടു

തെറ്റിധരിക്കപ്പെട്ടു

ഏകോപന സമിതി വേണമെന്ന തന്റെ ആവശ്യം എച്ച്എഎമ്മിന് കൂടുതൽ സീറ്റുകൾ ഉറപ്പാക്കാനുള്ള തന്ത്രമാണെന്ന് തെറ്റിധരിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങൾ വളരെ നല്ല നിലയിലാണ്, വോട്ടെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഇപ്പോൾ 50 സീറ്റുകളിലേക്കോ അഞ്ചെണ്ണത്തിലേക്കോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ കാലാവധി

നിയമസഭ കാലാവധി

നവംബർ 29 നാണ് നിലവിലെ ബിഹാർ സർക്കാരിന്റെ കാലാവധി അവസാനിക്കുക. 2015 ൽ അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 243 സീറ്റുകളിൽ 123 സീറ്റിലും വിജയിച്ച് നിതീഷ്‌കുമാർ നേതൃത്വം നൽകുന്ന ജെഡി (യു), ബിജെപി മുന്നണിയാണ് ബിഹാറിൽ ഭരണത്തിൽ എത്തിയത്.

രാഹുൽ ഗാന്ധി നേരിട്ട്

രാഹുൽ ഗാന്ധി നേരിട്ട്

ജെഡിയുവിന് 70 എംഎൽഎമാരും ബിജെപിക്ക് 53 അംഗങ്ങളുമാണ് ഉള്ളത്. മറുവശത്ത് കോൺഗ്രസ് ആർജെഡു സഖ്യത്തിന് 106 സീറ്റുകളാണ് ഉള്ളത്. മുൻ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധി നേരിട്ടാണ് ഇക്കുറി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

'ജലീൽ വിദേശകാര്യമന്ത്രി സ്വപ്നയും സരിത്തും അംബാസിഡറും.. പിണറായി ഇത് നാട്ടുരാജ്യമല്ല'

ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 1000 ത്തിലധികം നേതാക്കളും പ്രവർത്തകരും തൃണമൂലിൽ ചേർന്നു

English summary
Rahul gandhi called Jitan Ram Manjhi for talking about coordination committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X