കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഏറ്റവും യോഗ്യന്‍ രാഹുലെന്ന് സര്‍വെ; രണ്ടാമത് മന്‍മോഹന്‍, സച്ചിനുമുണ്ട്

Google Oneindia Malayalam News

ദില്ലി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നിലൂടെയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലോക്സഭായില്‍ തുടര്‍ച്ചയായ രണ്ടാംതവണയും പ്രതിപക്ഷ നേതൃത്വപദവി ഔദ്യോഗികമായി ലഭിക്കാനുള്ള അംഗബലം കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞില്ല. ഇന്ദിരാഗാന്ധിയുടെ കാലത്തും ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് മേധാവിത്വം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഭരണമുള്ളത്

ഭരണമുള്ളത്

രാജസ്ഥാനിലും ഛത്തീസ്ഗഢിലും പഞ്ചാബിലുമാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ ഭരണമുള്ളത്. പൂര്‍ണ്ണ സംസ്ഥാന പദവിയില്ലാത്ത പുതുച്ചേരിയും ഭരണമുണ്ട്. മധ്യപ്രദേശിലും അധികാരം ഉണ്ടായിരുന്നെങ്കിലും മാസങ്ങള്‍ക്ക് മുന്നെ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തില്‍ അത് നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ ഭരണം പ്രതിസന്ധിയിലാണ്.

ഇപ്പോഴും പിന്തുണ

ഇപ്പോഴും പിന്തുണ

പ്രതിസന്ധികളുടെ നടുവിലാണെങ്കിലും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെയും പിന്തുണ ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്. ബിജെപി ബദലായി നില്‍ക്കാന്‍ കഴിയുന്ന ഏക ദേശീയ പാര്‍ട്ടി ഇന്നും കോണ്‍ഗ്രസ് തന്നെയാണ്. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കൊത്ത് കോണ്‍ഗ്രസ് ഉയരണമെങ്കില്‍ പാര്‍ട്ടിയില്‍ സമൂലമായ ഉടച്ചു വാര്‍ക്കലുകള്‍ അവര്‍ നടത്തണമെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വ്യക്തമാക്കുന്നത്

നേതൃതലത്തിലെ പ്രതിസന്ധി

നേതൃതലത്തിലെ പ്രതിസന്ധി

നേതൃതലത്തിലെ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് ആദ്യം പരിഹരിക്കേണ്ടത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി പദവി ഒഴിഞ്ഞതോടെയാണ് സോണിയ താല്‍ക്കാലിക അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. 6 മാസത്തേക്കായിരുന്നു നിയമനമെങ്കിലും ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു

നയിക്കാന്‍ രാഹുല്‍

നയിക്കാന്‍ രാഹുല്‍

സോണിയ പദവി ഒഴിയുന്നതോടെ രാഹുല്‍ തന്നെ തിരികെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും അത് എന്ന കാര്യത്തില്‍ ഒരുറപ്പ് ഇതുവരെ ഇല്ല. തകര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുലിന് തന്നെയാണ് കഴികയെന്നാണ് ഇന്ത്യാ ടുഡെ-കാര്‍വി നടത്തിയ മൂഡ് ഓഫ് നാഷന്‍ സര്‍വേയില്‍ പറയുന്നത്.

Recommended Video

cmsvideo
Defence ministry admit chinese intrusion in ladakh | Oneindia Malayalam
 23 ശതമാനം

23 ശതമാനം

കോണ്‍ഗ്രസിനെ പുനഃരുജ്ജീവിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നാണ് ഇന്ത്യാ ടുഡെ-കാര്‍വി സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാവുമ്പോഴാണ് ഇത്തരത്തിലൊരു സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

മന്‍മോഹന്‍ സിങ്

മന്‍മോഹന്‍ സിങ്

രാഹുലിനെ തൊട്ട് താഴെ എത്തിയിരിക്കുന്നത് മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് ആണ്. 18 ശതമാനം പേരാണ് കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന നേതാവ് മന്‍മോഹന്‍ സിങാണെന്ന് അഭിപ്രായപ്പെട്ടത്. നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും 14 ശതമാനം പേര്‍ പിന്തുണച്ചു.

സച്ചിന്‍ പൈലറ്റിനേയും

സച്ചിന്‍ പൈലറ്റിനേയും

കമല്‍നാഥ്, ചിദംബര്‍ എന്നിവരെ 3 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. അതേസമയം രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വിമത നീക്കം നടത്തുന്ന മുന്‍ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിനേയും 3 പേര്‍ പിന്തുണയ്ക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഗെലോട്ടിന് രണ്ട് ശതമാനത്തിന്‍റെ പിന്തുണയുണ്ട്.

മികച്ച പ്രകടനം ആര്

മികച്ച പ്രകടനം ആര്

അതേസമയം, സര്‍വേയിലെ മറ്റൊരു ചോദ്യം രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മന്ത്രിയേതെന്നായിരുന്നു. ഈ ചോദ്യത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും പിന്തുണച്ചിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിതഷായെയാണ്. പിന്തുണയുടെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ് അമിത് ഷാണ്.

17 ശതമാനം

17 ശതമാനം


രണ്ടാം സ്ഥാനത്തുള്ള പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിങാണ് മോദി മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്ത്രിയതെന്ന് അഭിപ്രായപ്പെട്ടത് 17 ശതമാനം പേരാണ്. ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ 10 ശതമാനം പേരും ധനമന്ത്രി നിര്‍മ്മല സീതാരാമെ 9 ശതമാനം പേരും പിന്തുണയ്ക്കുന്നുണ്ട്.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

രവിശങ്കര്‍ പ്രസാദ്- 3, ധര്‍മേന്ദ്ര പ്രധാന്‍ -2, പിയൂഷ് ഗോയല്‍ -2, രാംവിലാസ് പാസ്വാന്‍ -2, സ്മൃതി ഇറാനി -2, എസ് ജയശങ്കര്‍ -1 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാര്‍ക്കുള്ള പിന്തുണ. സര്‍വ്വേയില്‍ പങ്കെടുത്ത 6 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത മറ്റ് ചില മന്ത്രിമാര്‍ പ്രകടന മികവില്‍ ഏറ്റവും മികച്ചതെന്നാണ്.

English summary
Rahul gandhi can revive congress says mood of the nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X