കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തരംഗമാവും; ദക്ഷിണേന്ത്യയില്‍ 100 സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, വിജയമുറപ്പെന്ന് ആന്‍റണി

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധി വയനാട്ടില്‍

ദില്ലി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രാവില പതിന്നൊന്ന് മണിയോടെ എഐസിസി ആസ്ഥാനാത്ത് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയാണ് രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

<strong>ബിജെപി വിയര്‍ക്കും; എസ്പി-ബിഎസ്പി സഖ്യവുമായി യുപിയില്‍ കോണ്‍ഗ്രസിന്‍റെ രഹസ്യ ധാരണ, തന്ത്രം ഇങ്ങനെ</strong>ബിജെപി വിയര്‍ക്കും; എസ്പി-ബിഎസ്പി സഖ്യവുമായി യുപിയില്‍ കോണ്‍ഗ്രസിന്‍റെ രഹസ്യ ധാരണ, തന്ത്രം ഇങ്ങനെ

പ്രഖ്യാപനം അല്‍പം വൈകിയെങ്കിലും രാഹുലിന്‍റെ വരവില്‍ വലിയ ആവേശമാണ് സംസ്ഥാനത്തെ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കുവെക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നതോടെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് വലിയ വിജയം തന്നെ പ്രതീക്ഷിക്കുകയാണ്.

വയനാട്ടില്‍ മത്സരിക്കുന്നതോടെ

വയനാട്ടില്‍ മത്സരിക്കുന്നതോടെ

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതോടെ കേരളത്തിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് തരംഗമുണ്ടാക്കുമെന്ന് എകെ ആന്‍റണി പ്രഖ്യാപിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നിര്‍ണ്ണായകമായത്

നിര്‍ണ്ണായകമായത്

ദക്ഷിണേന്ത്യയിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കർണാടക,കേരളം,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യവും തീരുമാനം എടുക്കുന്നതില്‍ നിര്‍ണ്ണായകമായി.

ആഞ്ഞടിക്കും

ആഞ്ഞടിക്കും

മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് കോണ്‍ഗ്രസിനും സഖ്യക്ഷികള്‍ക്കും ഏറെ ഗുണം ചെയ്യും. രാഹുല്‍ തരംഗം കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ ആഞ്ഞടിക്കുമെന്നും എകെ ആന്‍റണി പ്രഖ്യാപിക്കുന്നു.

പരമാവധി സീറ്റുകള്‍ നേടുക

പരമാവധി സീറ്റുകള്‍ നേടുക

വ്യക്തമായ കണക്ക് കൂട്ടലുകളെ അടിസ്ഥാനത്തിലാണ് എകെ ആന്‍റണിയുടെ പ്രഖ്യാനം എന്ന് വ്യക്തമാണ്. എന്‍സിപിയും എല്‍ജെഡിയും ഉള്‍പ്പടേയുള്ള ഘടകക്ഷികള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നുവെങ്കിലും ദക്ഷിണേന്ത്യയില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

100 സീറ്റുകള്‍

100 സീറ്റുകള്‍

കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി 100 സീറ്റുകളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാന്‍ കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ അധികാരം പിടിക്കുക എളുപ്പമാകും.

സീറ്റ് നില

സീറ്റ് നില

133 സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ ആകെയുള്ളത്ത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ളത്. 39 സീറ്റുകളാണ് തമിഴ്‌നാടിന് സ്വന്തമായുള്ളത്. കര്‍ണാടക 28, ആന്ധ്രാപ്രദേശ് 25, കേരളം 20, തെലുങ്കാന 17, ഗോവ 2, പോണ്ടിച്ചേരിയിലും ലക്ഷദ്വീപിലും ഒരോന്നും വീതമാണ് ദക്ഷിണേന്ത്യയിലെ സീറ്റ് നില

കേരളത്തില്‍

കേരളത്തില്‍

കേരളത്തില്‍ 16 സീറ്റിനടുത്താണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ കൂടി വരുന്നതോടെ ഇതില്‍ കൂടുതലും ലഭിച്ചേക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. കര്‍ണാടകത്തിലും കാര്യങ്ങള്‍ അനുകൂലമാണ്.

കര്‍ണാടകത്തില്‍

കര്‍ണാടകത്തില്‍

ജെഡിഎസുമായി സഖ്യം രൂപീകരിച്ചാണ് കര്‍ണാടകത്തില്‍ ഇത്തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ചില സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വന്നെങ്കില്‍ ജെഡിഎസ് സഖ്യം തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കാന്‍ കോണ്‍ഗ്രസിന് സഹായകമാവും.

തമിഴ്‌നാട്ടില്‍ ഡിഎംകെ

തമിഴ്‌നാട്ടില്‍ ഡിഎംകെ

ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യത്തിന്‍റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡിഎംകെ സഖ്യം ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരിയേക്കുമെന്നാണ് സര്‍വ്വേകള്‍ അഭിപ്രായപ്പെടുന്നത്.

ആശ്വാസം

ആശ്വാസം

തെലുങ്കാനയിലും ആന്ധ്രയിലും സഖ്യം രൂപീകരികരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെങ്കിലും ഇവിടങ്ങളില്‍ ബിജെപി ശക്തമല്ലാത്തത് ആശ്വാസമാണ്. പ്രാദേശിക ശക്തികള്‍ നേര്‍ക്കുനേര്‍ ഏറ്റു മുട്ടുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്ന് പത്തില്‍ കുറയാത്ത സീറ്റുകളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

English summary
rahul gandhi candidature in wayanad will give huge boost for congress says ak antony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X