Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെന്ന്

ദില്ലി: ലളിത് മോദിയെ സഹായിച്ചുവെന്ന ആരോപണം ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. 2001 ല്‍ രാഹുല്‍ ഗാന്ധിയെ അമേരിയ്ക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. 1.60 ലക്ഷം യുഎസ് ഡോളറും, 'വെളുത്ത പൊടിയുമായി' രാജ്യത്ത് എത്തിയതിനാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും സുബ്രഹ്മണ്യം സ്വാമി.

അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ ഫോണ്‍ചെയ്ത് വിവരങ്ങള്‍ പറഞ്ഞശേഷമാണ് രാഹുലിനെ പൊലീസ് വിട്ടയച്ചതെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു. മകന്‍ അറസ്റ്റിലായ വിവരമറിഞ്ഞ സോണിയഗാന്ധി പ്രധാനമന്ത്രിയുടെ സഹായം തേടിയതോടെയാണ് അദ്ദേഹം പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും രാഹുലിനെ മോചിപ്പിച്ചതെന്നുമാണ് സ്വാമിയുടെ വാദം.

Rahul Gandhi

ലളിത് മോദി വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തടയിടുന്നതിന് വേണ്ടിയാണ് സ്വാമിയുടെ പുതിയ ആരോപണം. ആരോപണ വിധേയായ വസുന്ധര രാജേയെ സംരക്ഷിയ്ക്കുന്ന തരത്തിലായിരുന്നു സ്വാമിയുടെ പരാമര്‍ശം. തനിയ്‌ക്കെതിരായ ആരോപണങ്ങളെ നേരിടാനും സത്യം തെളിയിക്കാനുമുള്ള കഴിവ് വസുന്ധര രാജെയ്ക്ക് ഉണ്ടെന്നും സ്വാമി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+