Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിക്ക് 48-ാം പിറന്നാൾ! ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

പതിവുപോലെ ഇത്തവണയും കുടുംബത്തോടൊപ്പമാകും രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്. 'കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും ഞാൻ പ്രാർത്ഥിക്കുന്നു'-പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

rahulgandhi

2018 ജൂൺ 19ന് 48-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുൽ ഗാന്ധിക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ജന്മദിനാംസകൾ നേർന്നു. കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ജന്മദിനത്തിൽ ഒട്ടേറെ പാർട്ടി പ്രവർത്തകരും പിറന്നാൾ ആശംസകൾ അറിയിച്ചു. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഹാപ്പിബർത്ത്ഡേ രാഹുൽ ഗാന്ധി എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ആശംസാ സന്ദേശങ്ങൾ പ്രവഹിച്ചത്.

പതിവുപോലെ ഇത്തവണയും കുടുംബത്തോടൊപ്പമാകും രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദില്ലിയിൽ വളരെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+