കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവ് ഒന്നും പറയാതെ സഖ്യം ഉപേക്ഷിച്ചെന്ന് രാഹുല്‍.... 2016 ഓര്‍മിപ്പിച്ച് രാഹുല്‍ ഗാന്ധി!!

Google Oneindia Malayalam News

ലഖ്‌നൗ: സമാജ് വാദി ബിഎസ്പി സഖ്യത്തില്‍ ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് അമര്‍ഷം. ഒരു വാക്കുപോലും മിണ്ടാതെയാണ് അഖിലേഷ് യാദവ് സഖ്യം ഒഴിവാക്കിയതെന്ന് രാഹുല്‍ പറഞ്ഞു. തനിക്കുള്ള ദേഷ്യം പുറത്ത് കാണിച്ച് കൊണ്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് പാര്‍ട്ടി ഒരുങ്ങാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജയിച്ച് കഴിഞ്ഞാലും ഇരുപാര്‍ട്ടികളുമായി സഖ്യം വേണ്ടെന്ന നിലപാടിലേക്കാണ് രാഹുല്‍ പോകുന്നത്. 2004ല്‍ ഈ നീക്കമുണ്ടായിരുന്നു.

അതേസമയം മായാവതിയുമായി നേരത്തെ തന്നെ യുപിയിലെ സഖ്യം സംബന്ധിച്ച് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എകെ ആന്റണിയും ദിഗ്വിജയ് സിംഗും അടക്കമുള്ളവര്‍ അവരുടെ പിടിവാശി മാറ്റുന്നില്ലെന്ന് രാഹുലിനെ അറിയിച്ചിരുന്നു. സോണിയാ ഗാന്ധി വന്ന് സംസാരിച്ചിട്ടും മായാവതി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതും ഇപ്പോള്‍ സഖ്യം പ്രഖ്യാപിച്ചതുമാണ് രാഹുലിനെ ചൊടിപ്പിച്ചിരിക്കുന്നത്. വന്‍ നീക്കങ്ങലാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

രാഹുല്‍ കട്ടക്കലിപ്പില്‍

രാഹുല്‍ കട്ടക്കലിപ്പില്‍

രാഹുല്‍ അപ്രതീക്ഷിതമായി അഖിലേഷ് യാദവുമായി ഇടഞ്ഞിരിക്കുകയാണ്. മായാവതിയുമായി സഖ്യമുണ്ടാക്കുന്നതിന് മുമ്പ് കോണ്‍ഗ്രസുമായി ബന്ധപ്പെടുകയോ താനുമായി സംസാരിക്കുകയോ പോലും ചെയ്തില്ലെന്ന് രാഹുല്‍ പറഞ്ഞു. 2014ലും 2017ലും ഒരുമിച്ച് മത്സരിച്ച കാര്യം അഖിലേഷ് മറക്കരുതായിരുന്നു. സാമാന്യ മര്യാദ പാലിക്കേണ്ടതുണ്ടായിരുന്നു. ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമ്പോഴും എന്തുകൊണ്ട് കോണ്‍ഗ്രസിനെ ഒഴിവാക്കി എന്ന് അദ്ദേഹം പറയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

അഖിലേഷിനെ വെറുതെ വിടില്ല

അഖിലേഷിനെ വെറുതെ വിടില്ല

അഖിലേഷ് കോണ്‍ഗ്രസിനെ അധികാരത്തിന് വേണ്ടി ഒഴിവാക്കിയെന്നാണ് രാഹുല്‍ കരുതുന്നത്. ഇരുവരുടെയും രാഷ്ട്രീയ തീരുമാനമാണെന്നും അതുകൊണ്ട് തന്നെ ഇടപെടുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പക്ഷേ യുപിയില്‍ ഇരുവരുടെയും വോട്ടുകള്‍ ചോര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. അതിനുള്ള നീക്കങ്ങളാണ് ഇനി ഉണ്ടാവുക. അതേസമയം മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ട് അതേ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ ദേശീയ തലത്തില്‍ നിന്ന് കൊണ്ടുവരുന്നുണ്ട് രാഹുല്‍.

വിലുകുറച്ച് കണ്ടു

വിലുകുറച്ച് കണ്ടു

കോണ്‍ഗ്രസില്‍ യുപിയില്‍ എല്ലാ ശക്തിയോടെയും മത്സരിക്കും. അതേസമയം ഗുലാം നബി ആസാദിനെ പോലുള്ള നേതാക്കള്‍ രാഹുലിന്റെ റാലികളില്‍ പങ്കെടുക്കും. ബിഎസ്പിയുടെ വോട്ടു ബാങ്കില്‍ വിള്ളലുണ്ടാക്കാനാണ് പ്രധാന നിര്‍ദേശം. കഴിഞ്ഞ പത്ത് വര്‍ഷമായി ബിഎസ്പിയുടെ വോട്ടുബാങ്കാണ് ചോര്‍ന്നു കൊണ്ടിരിക്കുന്നത്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ വിലകുറച്ച് കണ്ടിരിക്കുകയാണ്. അതിന്റെ ഫലം അവര്‍ തിരിച്ചറിയുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

പത്ത് റാലികള്‍

പത്ത് റാലികള്‍

മുന്നോക്ക വിഭാഗത്തിനായി പ്രത്യേകം ഒന്നും ചെയ്യേണ്ടെന്നാണ് രാഹുലിന്റെ തീരുമാനം. ഇത് കോണ്‍ഗ്രസിനെ സ്വാഭാവികമായും പിന്തുണയ്ക്കുന്നവരാണ്. പക്ഷം എസ്പിയുടെ കോട്ടകളാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 10 റാലികള്‍ ഫെബ്രുവരിയില്‍ രാഹുല്‍ നടത്തും. ഇത് ദളിത് മുസ്ലീം മേഖലകളിലൂടെയാണ് കടന്നുപോകുക. യുപിയിലായിരിക്കും രാഹുല്‍ ഏറ്റവുമധികം പ്രചാരണം നടത്തുക. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും സംസ്ഥാനത്തെത്താനാണ് രാഹുലിന്റെ പദ്ധതി.

സംസ്ഥാന കമ്മിറ്റിയില്‍ മാറ്റം

സംസ്ഥാന കമ്മിറ്റിയില്‍ മാറ്റം

സംസ്ഥാന സമിതി പൊളിച്ചെഴുതാനാണ് രാഹുല്‍ ശ്രമിക്കുന്നത്. തന്റെ റാലികളുടെ ചുമതലകളില്‍ നിന്ന് രാജ് ബബ്ബാറിനെ മാറ്റും. പകരം തന്റെ അടുപ്പക്കാരെ കൊണ്ടുവരും. യുപിയില്‍ രാജ് ബബ്ബാറിന് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സമയത്ത് ബബ്ബാര്‍ നടത്തിയ വിവാദ പ്രസ്താവനയും നീക്കത്തിന് കാരണമാണ്. പ്രധാനമായും മുന്നോക്ക ബ്രാഹ്മിണ്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് രാജ് ബബ്ബാറിനെ മാറ്റുന്നത്. മുന്‍ എംപി ജിതിന്‍ പ്രസാദാണ് ഈ സ്ഥാനത്തേക്ക് വരുന്നത്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ജിതിന്‍ പ്രസാദ്. മുന്നോക്ക വിഭാഗ സംവരണ അടക്കമുള്ള വിഷയങ്ങള്‍ കത്തിക്കാനാണ് ജിതിന്‍ പ്രസാദിനെ കൊണ്ടുവരുന്നത്.

80 സീറ്റില്‍ മത്സരിക്കും

80 സീറ്റില്‍ മത്സരിക്കും

80 സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് യുപിയില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം അപ്‌നാദള്‍, ആര്‍എല്‍ഡി, ശിവപാല്‍ യാദവിന്റെ പാര്‍ട്ടി എന്നിവര്‍ സഖ്യത്തിനെത്തിയാല്‍ 20 സീറ്റ് വരെ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. മതേതര പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. 25 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖ്യം വിട്ടതില്‍ ഇരട്ടി ആഹ്ലാദത്തിലാണ്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനായാല്‍ വിജയസാധ്യത വര്‍ധിക്കുമെന്ന് ഇവര്‍ പറയുന്നു.

റാലികള്‍ ഭീഷണി

റാലികള്‍ ഭീഷണി

എസ്പിയെയും ബിഎസ്പിയെയും വീഴ്ത്തുന്ന പ്രവര്‍ത്തനം ഉണ്ടാവണമെന്ന് രാഹുലിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ബിജെപിയെ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം. പശ്ചിമ യുപിയില്‍ നിന്നാണ് രാഹുലിന്റെ റാലികല്‍ ആരംഭിക്കുന്നത്. ഹാപൂര്‍, മൊറാദാബാദ്, സഹാരണ്‍പൂര്‍, എന്നിവിടങ്ങളില്‍ ആദ്യ ഘട്ടം നടക്കും. അതേസമയം രാഹുലിന്റെ നിര്‍ദേശം ഇവിടെയും വിജയിക്കുമെന്ന് വ്യക്തമാണ്. കോണ്‍ഗ്രസിന് സ്വന്തം വോട്ടുബാങ്ക് കേന്ദ്രീകരിക്കുന്നതിനൊപ്പം, ബിജെപിയുടെയും മറ്റ് കക്ഷികളുടെയും വോട്ടുബാങ്ക് ചോര്‍ത്താനും ഒറ്റയ്ക്ക് മത്സരിക്കുന്നത് കൊണ്ട് സാധിക്കും.

മായാവതിയും അഖിലേഷും വന്നാലും യുപിയില്‍ ബിജെപി വീഴില്ല..... ചരിത്രം ബിജെപിക്കൊപ്പം!!മായാവതിയും അഖിലേഷും വന്നാലും യുപിയില്‍ ബിജെപി വീഴില്ല..... ചരിത്രം ബിജെപിക്കൊപ്പം!!

English summary
rahul gandhi challenges sp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X