കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ, ഒഡീഷ, മധ്യപ്രദേശ്, രാഹുലിന്റെ അഴിച്ചുപണി വരുന്നു, ടാര്‍ഗറ്റ് 2022 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ മാറ്റങ്ങള്‍ കോണ്‍ഗ്രസില്‍ ഇനിയും തുടരും. പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ച മാറ്റങ്ങളാണ് രാഹുല്‍ നടപ്പാക്കി വരുന്നത്. അതേസമയം പതിവില്ലാത്ത വിധം മാറ്റങ്ങള്‍ക്ക് വേഗം കൂട്ടിയത് ശരിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പത്തോളം സംസ്ഥാനങ്ങള്‍ രാഹുലിന്റെ മാറ്റത്തിന്റെ പട്ടികയിലുണ്ട്. പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന നേതാക്കളെ സര്‍വേകളിലൂടെയാണ് രാഹുല്‍ കണ്ടെത്തുന്നത്.

1

സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാവുന്ന എല്ലാ നേതാക്കളെയും പ്രിയങ്ക ഗാന്ധി വിളിച്ച് സംസാരിച്ചിട്ടുണ്ട്. അതിലൂടെ മാറ്റങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 2022 നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ മാറ്റങ്ങള്‍ നേരത്തെ രാഹുല്‍ പ്രഖ്യാപിച്ചതാണ്. തിരഞ്ഞെടുപ്പ് നടക്കാത്ത ഇടങ്ങളിലും മാറ്റം വരും. പ്രവര്‍ത്തകര്‍ക്കിടയില്‍ സര്‍വേ നടത്തി പഞ്ചാബ്-കേരള മോഡലിലാണ് മാറ്റങ്ങള്‍ ഒരുങ്ങുന്നത്. ഒപ്പം എഐസിസിയിലെ മാറ്റങ്ങളും പിന്നാലെ വരുന്നുണ്ട്.

2

എല്ലാ സംസ്ഥാനങ്ങളിലും പുതിയ നേതൃത്വം വന്ന് കഴിഞ്ഞാല്‍ എസെിസിയിലേക്ക് മാറ്റവും കടക്കാനാണ് രാഹുലിന്റെ പ്ലാന്‍. ഈ മാസം തന്നെ എല്ലാ സംസ്ഥാനങ്ങളിലും പുതിയ നേതൃത്വം വരുന്ന രീതിയിലാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ഇത്ര വേഗത്തിലുള്ള നീക്കം പ്രശാന്ത് കിഷോറിന്റെ ഇടപെടലിലൂടെ സംഭവിച്ചതാണ്. രാജസ്ഥാനില്‍ മന്ത്രിസഭ പുനസംഘടന ഉറപ്പായി കഴിഞ്ഞു. 28ന് തന്നെ ഇവിടെ പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കും. സച്ചിനെ 2023 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന മോഹവും രാഹുലിനുണ്ട്. എംഎല്‍എമാരുടെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

3

അതേസമയം രാഹുല്‍ ഗെലോട്ടുമായി സംസാരിച്ചാണ് ഇപ്പോഴത്തെ മാറ്റത്തിന് സമ്മതിപ്പിച്ചത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പഞ്ചാബില്‍ വഴങ്ങിയത് പോലെ ഗെലോട്ടും വഴങ്ങുമെന്നാണ് സൂചന. സച്ചിനില്ലാതെ 2023ല്‍ വിജയിക്കില്ലെന്ന് ഗെലോട്ടും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലുപരി സച്ചിനെ ദേശീയ തലത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റാക്കിയാല്‍ അത് ഗെലോട്ടിന് വന്‍ ഭീഷണിയാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പക്ഷത്തിന് കൂടുതല്‍ സ്വാധീനം ലഭിക്കാനും അത് അവസരമൊരുക്കും.

4

മധ്യപ്രദേശാണ് മാറ്റം ഒരുങ്ങുന്ന മറ്റൊരിടം. കമല്‍നാഥ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണ് സൂചന. പകരം നേതാക്കളെയും രാഹുല്‍ കണ്ടെത്തി കഴിച്ചു. ദേശീയ തലത്തില്‍ കമല്‍നാഥിന് പകരം ചുമതല നല്‍കും. ജിത്തു പട്വാരി, ബാലാ ബച്ഛന്‍, രാംനിവാസ് റാവത്ത്, സുരേന്ദ്ര ചൗധരി എന്നിവരെയാണ് രാഹുല്‍ കണ്ടെത്തിയിരിക്കുന്നത്. പട്വാരിക്കാണ് കൂടുതല്‍ സാധ്യത. ഉപതിരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസിന്റെ പ്രകടനം മെചപ്പെടുത്തേണ്ടതും പുതിയ ആളുടെ ചുമതലയാണ്.

5

ഉത്തരാഖണ്ഡിലെ മാറ്റത്തിനാണ് രാഹുല്‍ പഞ്ചാബിലെ പിന്നാലെ തുടക്കമിട്ടത്. ഇവിടെ ഗണേഷ് ഗോണ്ടിയലിനെ അധ്യക്ഷനായി നിയമിച്ചിരുന്നു. അസമില്‍ ഭൂപന്‍ ബോറയെ അധ്യക്ഷനായി നിയമിച്ചതായിരുന്നു അടുത്ത നീക്കം. ഒപ്പം മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. രണ്ട് എംഎല്‍എമാരാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുള്ളത്. ബോറയും റാണ ഗോസ്വാമിയും എഐസിസി സെക്രട്ടറിമാരായിരുന്നു. ഇവരെ ആ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്.

6

ഗോവയിലാണ് ഇനി വരാനിരിക്കുന്ന മാറ്റം. പുതിയ. സംസ്ഥാന അധ്യക്ഷന്‍ ഉടന്‍ എത്തും. ഗോവയിലെ നേതാക്കളെ രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് അടിയന്തരമായി വരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുള്ള സംസ്ഥാനം കൂടിയാണ് ഗോവ. ഇവിടെ സര്‍വേയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാനുള്ള സാധ്യത ശക്തമാണ്. മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ലോകന്‍ സിംഗിനെയും ഒഡീഷ കോണ്‍ഗ്രസ് സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി ആര്യകുമാര്‍ ജ്ഞാനേന്ദ്രയെയും നിയമിച്ചിട്ടുണ്ട്.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'
7

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി മാറ്റങ്ങള്‍ സോണിയ പ്രഖ്യാപിക്കും. രാഹുലും പ്രിയങ്കയും നിര്‍ദേശിക്കുന്ന മാറ്റങ്ങളാണ് സോണിയ പ്രഖ്യാപിക്കുന്നത്. അതേസമയം വെറ്ററന്‍ നേതാക്കളൊന്നും ഇനി വരാന്‍ സാധ്യതയില്ല. കോണ്‍ഗ്രസിന്റെ എല്ലാ മാറ്റത്തിലും രാഹുല്‍ ഗാന്ധിയുടെ ടച്ച് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഉത്തര്‍പ്രദേശില്‍ വെറ്ററന്‍ നേതാക്കളെ മടക്കി വിളിക്കുന്നതും കോണ്‍ഗ്രസ് ഏത് വിധേനയും മാറ്റത്തിന് തയ്യാറാകുന്നുവെന്നാണ് വ്യക്തമാകുന്നത്.

English summary
rahul gandhi changing state units a good sign for congress, more changes coming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X