കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം വരവില്‍ അടവ് മാറ്റി രാഹുല്‍.... കാണുന്നത് ഇവരെ, ആദ്യ ഘട്ടം തുടങ്ങി, 11 മാസം മുമ്പുള്ള തന്ത്രം

Google Oneindia Malayalam News

ദില്ലി: രണ്ടാം വരവില്‍ രാഹുല്‍ ഗാന്ധി തന്റെ രീതിയിലുള്ള മാറ്റങ്ങള്‍ ആവര്‍ത്തിക്കുന്നു. രഘുറാം രാജനുമായുള്ള സംഭാഷണം ഇതിന്റെ തുടക്കം മാത്രമാണ്. അതേസമയം ചൗക്കീദാര്‍ ചോര്‍ പോലുള്ള തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് ആവര്‍ത്തിച്ച് പറയുന്നത്. ലോകത്തെമ്പാടുമുള്ള പ്രമുഖ ചിന്തകരുമായി രാഹുല്‍ സംസാരിക്കുന്നത് ഇന്ത്യ കാണും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. രാഹുല്‍ നേരത്തെ ഉദ്ദേശിച്ച തലമുറ മാറ്റവും ഇത് തന്നെയാണ്. നേരത്തെ വിദേശ കാര്യങ്ങളില്‍ രാഹുലിനൊപ്പമുണ്ടായിരുന്ന സാം പിത്രോഡ ഇനി ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

കളി മാറ്റി രാഹുല്‍

കളി മാറ്റി രാഹുല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദിയെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു രാഹുലിന്റെ സ്‌റ്റൈല്‍ എന്നാല്‍ ഇത് തെറ്റായ സമീപനമാണെന്ന് പിന്നീട് സര്‍വേകളില്‍ തെളിഞ്ഞിരുന്നു. രാഹുല്‍ പിന്നീട് രാജിവെക്കുകയും, ഇപ്പോള്‍ വീണ്ടും തിരിച്ചുവരാനുള്ള ഒരുക്കത്തിലുമാണ്. തന്റെ ടീമില്‍ കാര്യമായ അഴിച്ചുപണികളും അദ്ദേഹം നടത്തുന്നുണ്ട്. ഇനി കോവിഡ് പ്രതിരോധത്തില്‍ ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സര്‍ക്കാരിന് കൈമാറുന്ന രീതിയാണ് രാഹുല്‍ സ്വീകരിക്കുന്നത്. ഇതിലൂടെ ജനകീയ മാര്‍ഗങ്ങളാണ് രാഹുല്‍ തേടുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ ജോലി

മാധ്യമപ്രവര്‍ത്തകരുടെ ജോലി

അടിമുടി മാറിയുള്ള കാര്യങ്ങളാണ് രാഹുല്‍ ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി ജനങ്ങളുടെ മാധ്യമപ്രവര്‍ത്തനം ഏറ്റെടുക്കുകയാണ് പ്രധാന ലക്ഖ്യം. അടുത്ത ദിവസം തന്നെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരുമായി രാഹുലിന്റെ ചര്‍ച്ചയുണ്ടാവും. ഇത് നേരിട്ട് ജനങ്ങളിലേക്കെത്തിക്കും. കോവിഡ് കഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ അടക്കമുള്ള പാക്കേജുകള്‍ വിവിധ ഘട്ടങ്ങളിലായി ജനങ്ങളിലേക്ക്് ഇതിലൂടെ എത്തും.

മോദിയെ തൊടില്ല

മോദിയെ തൊടില്ല

നരേന്ദ്ര മോദിയിലേക്ക് ഒരു കാരണവശാലും കോണ്‍ഗ്രസിന്റെ വിമര്‍ശനം പോകരുതെന്നാണ് നിര്‍ദേശം. അത് സര്‍ക്കാരിനെതിരെയാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന ധാരണയുണ്ടാക്കും. മോദിയെ തൊടാതെ പകരം സര്‍ക്കാര്‍ സംവിധാനങ്ങളെ പരമാവധി പൊളിക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. നിര്‍മലാ സീതാരാമനുമായി അടക്കം കൊമ്പുകോര്‍ക്കലുണ്ടായത് ഇതിന്റെ തുടക്കമാണ്. ഇവര്‍ക്കൊന്നും മോദിയെ പോലെ ജനപ്രീതിയില്ലെന്ന് രാഹുലിനറിയാം. എളുപ്പത്തില്‍ അഴിമതിക്കറ ഇവര്‍ക്ക് മേല്‍ ചാരാനുമാകാം. പ്രകാശ് ജാവദേക്കറും ഇതേ രീതിയിലുള്ള നേതാവ്. ജനപ്രീതി ഒട്ടുമില്ല.

ഡാറ്റ ടീം തിരിച്ചെത്തി

ഡാറ്റ ടീം തിരിച്ചെത്തി

രാഹുലിന്റെ ഡാറ്റ അനലിറ്റിക്‌സ് ടീം തിരിച്ചെത്തിയെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. പ്രവീണ്‍ ചക്രവര്‍ത്തിക്കായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ചാര്‍ജ്. ഇത്തവണ കോവിഡില്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് പ്രതികരണങ്ങള്‍ നേടണമെന്നും, സര്‍വേ നടത്തണമെന്നും രാഹുല്‍ ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ജനങ്ങളില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇത് ചക്രവര്‍ത്തിയുടെ ഭാവി കൂടിയാണ് സംരക്ഷിച്ചിരിക്കുന്നത്.

തിളങ്ങി രാഹുല്‍

തിളങ്ങി രാഹുല്‍

രാഹുല്‍ കൊറോണ കാലത്ത് ഏറ്റവുമധികം തിളങ്ങിയ നേതാവാണ്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തഴയപ്പെട്ട അവസ്ഥയിലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും നന്നായി തിളങ്ങുകയും ചെയ്തു. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളെ രാഹുല്‍ പോസിറ്റീവ് രാഷ്ട്രീയം കൊണ്ടാണ് പൊളിച്ചത്. ബംഗാളില്‍ തൃണമൂല്‍ ബിജെപിയുമായി കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസിന് കൂടുതല്‍ നേട്ടമായി. യുപിയില്‍ അഖിലേഷിന്റെ പാര്‍ട്ടി യാതൊരു പ്രവര്‍ത്തനങ്ങളിലുമില്ല. രാഹുലിന്റെ തിരിച്ചുവരവ് പോസിറ്റീവായ മാറ്റമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ കൊണ്ടുവന്നിരിക്കുന്നത്.

സീനിയേഴ്‌സും എത്തും

സീനിയേഴ്‌സും എത്തും

രാഹുലിന്റെ ടീമില്‍ നിന്ന് സീനിയേഴ്‌സിനെ ഈ അവസരത്തില്‍ തള്ളില്ല. കോവിഡ് പ്രതിരോധത്തില്‍ കഴിവ് തെളിയിക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. അഹമ്മദ് പട്ടേലിനെ പോലുള്ളവര്‍ ഇത് തെളിയിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ കമല്‍നാഥ് അടക്കമുള്ളവരും ഈ പ്രവര്‍ത്തനത്തില്‍ ഇടപെട്ടു. അതേസമയം ചെറുകിട ഇടത്തരം വ്യാപാരങ്ങളിലെ രാഹുലിന്റെ നിര്‍ദേശവും അതിഥി തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള രാഹുലിന്റെ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ രണ്ട് കൈയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്. രാഹുലിന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്.

Recommended Video

cmsvideo
Rahul gandhi's discussion with raghu ram rajan | Oneindia Malayalam
രഘുറാം രാജനുമായി കൂടിക്കാഴ്ച്ച

രഘുറാം രാജനുമായി കൂടിക്കാഴ്ച്ച

രാഹുല്‍ ആദ്യ കൂടിക്കാഴ്ച്ച രഘുറാം രാജനുമായി വെച്ചതിന് പ്രത്യേക കാരണമുണ്ട്. ഒന്ന് ബിജെപിയുടെ ശത്രുവാണ് അദ്ദേഹം. മറ്റൊന്ന്, രാഹുലിന്റെ ന്യായ് പദ്ധതിയുടെ ബുദ്ധികേന്ദ്രം തന്നെ രഘുറാം രാജനായിരുന്നു. ലോക്ഡൗണ്‍ നീട്ടുന്നത് വിജയകരമാകില്ലെന്ന് കൂടിക്കാഴ്ച്ചയില്‍ രാജന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പാവപ്പെട്ടവരെ സഹായിക്കാന്‍ ഇന്ത്യക്ക് 65000 കോടി ആവശ്യമാണെന്ന് രാജന്‍ വെളിപ്പെടുത്തി. വിപണി തുറക്കുന്നതിലൂടെ മാത്രമേ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാഹുല്‍ ഓരോ മേഖലയിലും ഇത്തരം നിര്‍ദേശങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി രാഷ്ട്രീയ വിജയം നേടാനുള്ള ഒരുക്കത്തിലാണ്. രണ്ടാം വരവിലെ മുഖം മാറ്റം വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

English summary
rahul gandhi changing the face of congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X