കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' 'മോദി കോഴ വാങ്ങിയതിന് തെളിവുകള്‍ !! കോഴയിടപാട് 45 കോടിയുടേത് !! ''

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന രാഹുല്‍ ഗാന്ധി. ആദായ നികുതി വകുപ്പിന്റെ കയ്യിലാണ് ഇത് സംബന്ധിച്ച രേഖകള്‍ ഉള്ളത്.

Google Oneindia Malayalam News

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതിയ്ക്ക് തെളിവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കുത്തകക്കമ്പനികളില്‍ നിന്നും കോഴ വാങ്ങിയതിന് രേഖകകള്‍ ആദായ നികുതി വകുപ്പിന്റെ കയ്യിലുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്നും മോദി കോഴപ്പണം കൈക്കപ്പറ്റിയെന്നാണ് രാഹുല്‍ ഉന്നയിക്കുന്ന ആരോപണം. ഇരു കമ്പനികളില്‍ നിന്നുമായി 45 കോടിയോളം രൂപ മോദി കോഴ വാങ്ങിയെന്ന് രാഹുല്‍ പറയുന്നു.

രേഖകളുണ്ട്

ആദായനികുതി വകുപ്പിന്റെ കയ്യില്‍ ഇത് തെളിയാക്കാനുള്ള രേഖകള്‍ ഉണ്ട്. 9 തവണയാണ് മോദിയും സഹാറ ഗ്രൂപ്പും തമ്മില്‍ പണമിടപാട് നടന്നത്. അതും മോദി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കെ 6 മാസത്തിനിടെ. ബിര്‍ള ഗ്രൂ്പ്പുമായുള്ള കോഴയിടപാടുകള്‍ക്കും രേഖകളുണ്ടെന്നും രാഹുല്‍ പറയുന്നു.

രാഹുലിന്റെ കണക്കുകള്‍

ആദായ നികുതി വകുപ്പിന്റെ പക്കലുള്ള രേഖ പ്രകാരം 2013 ഒക്ടോബര്‍ 30ന് 2.5 കോടിയും, നവംബര്‍ 12ന് 5 കോടിയും, നവംബര്‍ 27ന് 2.5 കോടിയും നവംബര്‍ 29ന് 5 കോടിയും സഹാറ ഗ്രൂപ്പില്‍ നിന്നും മോദി കൈപ്പറ്റി. 2013 ഡിസംബര്‍ 6ന് 5 കോടിയും ഡിസംബര്‍ 19ന് 5 കോടിയും ജനുവരി 13, 28, ഫെബ്രുവരി 22 തീയ്യതികളിലായി 5 കോടി വീതവും മോദി കോഴ വാങ്ങിയതായി രാഹുല്‍ ആരോപിക്കുന്നു.

റെയ്ഡില്‍ നടപടിയില്ല

2014 നവംബര്‍ 22ന് ആദായനികുതി വിഭാഗം സഹാറ ഗ്രൂപ്പിന്റെ കമ്പനിയില്‍ റെയ്ഡ് നടത്തിയിരുന്നു. 2013ലും 2014ലും മോദിക്ക് പണം കൈമാറിയതിന്റെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തി്ട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതില്‍ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു.

മോദി മറുപടി പറയണം

ആരോപണം സംബന്ധിച്ച് മോദി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഒരു സംവാദത്തിന് മോദി തയ്യാറല്ലെന്നും രാഹുല്‍ പറയുന്നു. തന്റെ മുന്നില്‍ വരാനും പ്രധാനമന്ത്രിയ്ക്ക വയ്യെന്നും രാഹുല്‍ പരിഹസിച്ചു. അതിന്റെ കാരണം എന്തെന്ന് തനിക്ക് അറിയില്ലെന്നും രാഹുല്‍ പറയുന്നു.

ബിജെപി തള്ളി

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ബി ജെ പി നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വസ്തുതയില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പതിവാക്കിയിരിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു.

English summary
Rahul Gandhi says that Narendra Modi accepted kickbacks from Corporates. Rahul claims that modi recieved money when he was the chief minister of Gujarath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X