കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഫോര്‍മുല പ്ലാന്‍ ചെയ്ത് കോണ്‍ഗ്രസ്, തിരിച്ചുവരവ് വൈകും, വില്ലന്‍ ഒരാള്‍, നേടേണ്ടത് ഈ ലക്ഷ്യം

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധിയുടെ അധ്യക്ഷ സ്ഥാന കാലാവധി നീട്ടാന്‍ സീനിയര്‍ ടീം സജ്ജമാകുന്നതിനിടെ രാഹുല്‍ ഫോര്‍മുല നടപ്പാക്കാന്‍ ജൂനിയര്‍ നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നയങ്ങള്‍ പാര്‍ട്ടിയുടെ ഓരോ മേഖലയിലും നടപ്പാക്കി നേതൃത്വം പിടിക്കാനുള്ള നീക്കമാണ് ജൂനിയേഴ്‌സ് പ്ലാന്‍ ചെയ്യുന്നത്. അതേസമയം സീനിയേഴ്‌സ് ആരും എവിടെയും പോകില്ലെന്ന ഉറപ്പും രാഹുല്‍ നല്‍കുന്നുണ്ട്. ബിജെപി ബന്ധമുള്ള നേതാക്കള്‍ ഓരോന്നായി പാര്‍ട്ടിക്ക് പുറത്തേക്ക് വഴിയൊരുക്കാനാണ് ഈ നീക്കം. സോണിയയുടെ നിശബ്ദ പിന്തുണയും ഇതിനുണ്ട്.

രാഹുല്‍ കടുപ്പിക്കുന്നു

രാഹുല്‍ കടുപ്പിക്കുന്നു

സോണിയ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്നാണ് രാഹുല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. നിര്‍ണായകമായ ചില മാറ്റങ്ങള്‍ സോണിയക്ക് കീഴില്‍ തന്നെ കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമായി തന്നെ പരിഗണിക്കും. പാര്‍ട്ടിയില്‍ ഇപ്പോഴും തന്നെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്ന തിരിച്ചറിവാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങി വരവ് വൈകാന്‍ കാരണം.

അഹമ്മദ് പട്ടേലിനെ കൈവിട്ടോ?

അഹമ്മദ് പട്ടേലിനെ കൈവിട്ടോ?

കോണ്‍ഗ്രസ് നേതാക്കള്‍ ആകെ ആശങ്കയിലാണ്. സീനിയര്‍ നേതാവ് അഹമ്മദ് പട്ടേലിനെ രാഹുല്‍ പൂര്‍ണമായി തഴഞ്ഞിരിക്കുകയാണ്. അദ്ദേഹത്തെ നാല് തവണ ചോദ്യം ചെയ്തപ്പോഴും രാഹുല്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. രാഹുലും പട്ടേലും പാര്‍ട്ടിക്കുള്ളില്‍ വലിയ ശീതയുദ്ധം നടക്കുന്നുണ്ട്. അതുകൊണ്ട് ആരും പട്ടേലിനെ പിന്തുണയ്ക്കാന്‍ തയ്യാറല്ല. പ്രിയങ്ക ഗാന്ധി ശക്തമായി തന്നെ പട്ടേലിനെ പിന്തുണച്ചിരുന്നു. അതേസമയം രാഹുലുമായുള്ള പ്രശ്‌നങ്ങള്‍ പട്ടേല്‍ പരിഹരിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

ഗുജറാത്തിലെ ചാണക്യന്‍

ഗുജറാത്തിലെ ചാണക്യന്‍

അഹമ്മദ് പട്ടേലിനെ രാഹുല്‍ പാര്‍ട്ടിയിലെ ചാണക്യനായിട്ടാണ് അവതരിപ്പിക്കുന്നത്. ഗുജറാത്ത് രാഷ്ട്രീയത്തില്‍ ബിജെപിയെ പലവട്ടം അടിയറവ് പറയിപ്പിച്ചിട്ടുണ്ട് പട്ടേല്‍. അതുകൊണ്ടാണ് അമിത് ഷാ പട്ടേലിനെ പൂട്ടാന്‍ നടക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് കേസുകള്‍ രാജ്യസാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ അദ്ദേഹത്തെ തേടിയെത്തിയത്, ഗുജറാത്തിലെ വിജയത്തിന് വേണ്ടിയായിരുന്നു. 2017ല്‍ ഗുജറാത്തില്‍ രാഹുലിന്റെ ക്യാമ്പയിന് വേണ്ടി എല്ലാ തന്ത്രങ്ങളും പട്ടേലാണ് ഒരുക്കിയത്. ഇതാണ് കോണ്‍ഗ്രസിനെ വന്‍ നേട്ടത്തിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ നയിച്ചത്.

സോണിയാ ക്യാമ്പില്‍

സോണിയാ ക്യാമ്പില്‍

അഹമ്മദ് പട്ടേലിനെ ഹൈക്കമാന്‍ഡ് കൈവിട്ടിട്ടില്ല. സാധ്യമായ എല്ലാ തരത്തിലും നിയമസഹായം അദ്ദേഹത്തിന് ലഭ്യമാക്കും. പാര്‍ട്ടിയുടെ ട്രഷറര്‍ അദ്ദേഹമാണ്. സോണിയയുടെ പൂര്‍ണ പിന്തുണ പട്ടേലിനുണ്ട്. രാഷ്ട്രീയ വിഷയമാക്കി മാറ്റാതെ തന്നെ പട്ടേല്‍ ഇതിനെ നേരിടാനാണ് ഒരുങ്ങുന്നത്. സന്ദ്‌സേര ഗ്രൂപ്പുമായുള്ള ഇടപാടുകളില്‍ ബിജെപി സര്‍ക്കാരും പട്ടേലും ചേര്‍ന്നാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ബിജെപി നേതാക്കളുമായി അദ്ദേഹത്തിനുള്ള രഹസ്യ ബന്ധമാണ് രാഹുലിനെ ചൊടിപ്പിക്കുന്നത്.

നോട്ടമിട്ട നേതാക്കള്‍

നോട്ടമിട്ട നേതാക്കള്‍

തന്റെ ടീമിലും സീനിയര്‍ ടീമിലും ആര്‍എസ്എസിനോടും മോദിയോടും ചായ്‌വുള്ള നേതാക്കളുണ്ടെന്ന് രാഹുല്‍ പറയുന്നു. അസമിലെ തരുണ്‍ ഗൊഗോയിയും മകന്‍ ഗൗരവ് ഗൊഗോയിയും ഇതില്‍ പ്രധാനിയാണ്. ഛത്തീസ്ഗഡില്‍ സിംഗ് ദേവ്, നവജ്യോത് സിദ്ദു, മധ്യപ്രദേശിലെ കുറച്ച് നേതാക്കള്‍, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളിലെ നേതാക്കള്‍ ഇതില്‍ പ്രധാനികളാണ്. കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടത്തുകയാണ് രാഹുലിന് മുന്നിലുള്ള ഓപ്ഷന്‍. ഇതിലൂടെ ഇവരെ പുറത്താക്കി നിര്‍ത്താനും സാധിക്കും.

സീനിയേഴ്‌സ് പുറത്തുപോവണം

സീനിയേഴ്‌സ് പുറത്തുപോവണം

സീനിയേഴ്‌സില്‍ പലരും കേന്ദ്ര ഏജന്‍സികളില്‍ നിന്ന് അന്വേഷണം നേരിടുന്നുണ്ട്. ഇത്തരം കേസുകളെ രാഷ്ട്രീയ പകപോക്കലാണെന്ന് കാണിക്കാന്‍ കോണ്‍ഗ്രസിന്റെ അധികാര കേന്ദ്രങ്ങളില്‍ ഇരിക്കേണ്ടത് അത്യാവശ്യമാണ്. അത് രാഹുല്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദിയെ എതിര്‍ക്കേണ്ടെന്ന വാദത്തിന്റെ കാരണം ഇതാണ്. മോദിയെ നേരിട്ട് വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണ് കേസുകള്‍ വരുന്നത്. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ടതില്ലെന്ന് രാഹുല്‍ പറയുന്നു. മറ്റൊരു പ്രധാന കാരണമായി രാഹുല്‍ പറയുന്നത്, ഇവര്‍ക്കൊന്നും സംസ്ഥാനങ്ങളില്‍ യാതൊരു സ്വാധീനവുമില്ലെന്നാണ്. ഒരു സീനിയര്‍ നേതാവിനുമില്ല. ഉള്ളവരെ രാഹുല്‍ സ്വന്തം ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാഹുല്‍ ബിജെപിക്കെതിരെ

രാഹുല്‍ ബിജെപിക്കെതിരെ

താന്‍ പ്രതിരോധ കമ്മിറ്റിയില്‍ പങ്കെടുത്തില്ലെന്ന വാദത്തിന് രാഹുലിന് ചോദിക്കാനുള്ളത് ഇത്തരത്തിലാണ്. ഏതെങ്കിലും വിലപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ ആ കമ്മിറ്റിയില്‍ പങ്കുവെച്ചോ എന്നാണ്. ബിജെപി വെറ്ററന്‍ നേതാവ് മേജര്‍ ജനറല്‍ ബിസി ഖണ്ഡൂരിയെ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതാണ്. അപ്പോള്‍ എന്ത് പ്രതിരോധ മുന്നറിയിപ്പാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിക്കുള്ളില്‍ മാറ്റം വരണം,അതിന് താന്‍ മാത്രമല്ല മുന്‍കൈ എടുക്കേണ്ടതെന്നും രാഹുല്‍ പറയുന്നു.

English summary
rahul gandhi come back to congress top post may delay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X