കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...

  • By Desk
Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി വീണ്ടും ദേശീയ അധ്യക്ഷനാകണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. അശോക് ഗെഹ്ലോട്ട്, എകെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സോണിയ ഗാന്ധി പിന്തുണയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രണ്ടാം വരവില്‍ കൂടുതല്‍ ശക്തമായ ഒരുക്കമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.

ജനങ്ങളുമായി വളരെ വേഗത്തില്‍ ഇടപെടാനുള്ള അവസരമാണ് രാഹുല്‍ ഗാന്ധി ഒരുക്കുന്നത്. യുവജനങ്ങളില്‍ ആവേശം വിതറാനും പാര്‍ട്ടി നയനിലപാടുകള്‍ വിശദീകരിക്കാനും സ്വന്തമായി ടെലഗ്രാം ചാനല്‍ ആരംഭിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 വീണ്ടും അധ്യക്ഷനാകും

വീണ്ടും അധ്യക്ഷനാകും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി വീണ്ടും പദവി ഏല്‍ക്കണം എന്ന വികാരമാണ് കഴിഞ്ഞ ദിവസം ദേശീയ നിര്‍വാഹക സമിതി യോഗത്തിലുണ്ടായത്. സോണിയ ഗാന്ധി ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു. നിലവില്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ല. ഇടക്കാല അധ്യക്ഷയായി സോണിയയാണ് പദവി കൈകാര്യം ചെയ്യുന്നത്.

സിഡബ്ല്യുസിയില്‍ നടന്നത്

സിഡബ്ല്യുസിയില്‍ നടന്നത്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി എന്നിവരടക്കമുള്ളവര്‍ രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടു. ഇനിയും വൈകരുതെന്നും അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ രാഹുല്‍ സന്നിഹിതനായിരുന്നു. അദ്ദേഹം മൗനിയായി ഇരിക്കുകയാണ് ചെയ്തത്.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഒഴിഞ്ഞത്. പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ തനിക്കൊപ്പം നിലയുറപ്പിച്ചില്ലെന്ന് രാഹുല്‍ തുറന്നുപറഞ്ഞിരുന്നു. പ്രയിങ്കയും രാഹുലിന് വേണ്ടി അന്ന് നേതാക്കള്‍ക്കെതിരെ സംസാരിച്ചിരുന്നു.

ജനുവരിയില്‍ ചുമതലയേറ്റെടുക്കും

ജനുവരിയില്‍ ചുമതലയേറ്റെടുക്കും

അടുത്ത വര്‍ഷം ജനുവരിക്കകം രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായി ശക്തമായ ഒരുക്കമാണ് അദ്ദേഹം നടത്തുന്നത്. പാര്‍ട്ടി നിലപാടുകള്‍ വളരെ വേഗത്തില്‍ ജനങ്ങളിലെക്ക് എത്തിക്കാന്‍ വേണ്ടി ടെലഗ്രാമില്‍ സ്വന്തം ചാനല്‍ തുടങ്ങാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു.

Recommended Video

cmsvideo
Amit Shah asks why Congress still has Emergency mindset | Oneindia Malayalam
ടാക് ടു രാഹുല്‍

ടാക് ടു രാഹുല്‍

മെസ്സേജ് ആപ്പ് ആയ ടെലഗ്രാമിലാണ് സ്വന്തമായ ചാനല്‍ രാഹുല്‍ ഗാന്ധി ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അധികം വൈകാതെ ചാനല്‍ ഔദ്യോഗികമായി വെരിഫൈ ചെയ്യുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ടാക് ടു രാഹുല്‍, കണക്ട് രാഹുല്‍ തുടങ്ങിയ പ്രത്യേക പരിപാടികള്‍ ആലോചനയിലുണ്ട്.

ഒരു കാരണം ഇതാണ്

ഒരു കാരണം ഇതാണ്

അധികാരത്തില്‍ നിന്ന് പുറത്താകുകയും ദേശീയ തലത്തില്‍ ബിജെപി കുതിച്ചുകയറുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വാര്‍ത്താ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. പല ചാനലുകളും ബിജെപിയുടെ ഭാഗം മാത്രമാണ് പുറത്തുവിടുന്നതെന്നും കോണ്‍ഗ്രസ് ആക്ഷേപിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കുകയാണ് ഒരു ലക്ഷ്യം.

സജീവമായി രാഹുല്‍

സജീവമായി രാഹുല്‍

അടുത്തിടെ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചാണ് അദ്ദേഹത്തിന്റെ ദിനേനയുള്ള പ്രതികരണങ്ങള്‍. ഇതാകട്ടെ മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. സര്‍ക്കാരിന്റെ ഓരോ വീഴ്ചയും പരസ്യമായി ചോദ്യം ചെയ്യുകയാണ് രാഹുല്‍.

14 ദശലക്ഷം ഫോളവേവ്‌സ്

14 ദശലക്ഷം ഫോളവേവ്‌സ്

നരേന്ദ്ര മോദിയും ബിജെപിയും നേരത്തെ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി രാഹുല്‍ ഗാന്ധിയും കുതിച്ചുകയറുകയാണ്. 14 ദശലക്ഷം ഫോളവേവ്‌സ് ആണ് രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററിലുള്ളത്. മാസങ്ങള്‍ക്കിടെയാണ് ഇത്രയും വര്‍ധനയുണ്ടായത്.

മറ്റൊരു ലക്ഷ്യം ഇതാണ്

മറ്റൊരു ലക്ഷ്യം ഇതാണ്

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യു ട്യൂബ് എന്നിവയിലും രാഹുല്‍ ഗാന്ധി നേരത്തെ സജീവമാണ്. ഇനി ടെലഗ്രാമില്‍ ചാനല്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. യുവജനങ്ങള്‍ ഡിജിറ്റല്‍ മേഖലയില്‍ സജീവമാണ്. ഇവരെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ ഭാവി നീക്കം എളുപ്പമാകുമെന്ന് രാഹുല്‍ കണക്കുകൂട്ടുന്നു.

ചില തടസങ്ങള്‍

ചില തടസങ്ങള്‍

ഇന്റര്‍നെറ്റ് സ്പീഡ്, ലഭ്യത എന്നിവയെല്ലാം ആശ്രയിച്ചിരിക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന്റെ നേട്ടമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എന്തായാലും രാഹുല്‍ ഗാന്ധിയുടെ പുതിയ തീരുമാനം ഗുണമാണ് ചെയ്യുകയെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ മറുപക്ഷം സജീവമായ ഇടപെടല്‍ നടത്താനുള്ള സാധ്യതയും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നുണ്ട്.

ബിജെപി നേരത്തെ തിളങ്ങി

ബിജെപി നേരത്തെ തിളങ്ങി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു ബിജെപി. നരേന്ദ്ര മോദിയെ ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപിക്ക് ഇതുവഴി സാധിച്ചു. അധികാരത്തിലെത്തിയ ശേഷവും മന്‍കിബാത്ത്, നമോ ആപ്പ് തുടങ്ങിയ വഴി മോദി ജനങ്ങളുമായി സംവദിക്കാനുള്ള പുത്തന്‍ സൗകര്യങ്ങള്‍ ഒരുക്കി.

 മോദിക്കെതിരെ ഒരാള്‍...

മോദിക്കെതിരെ ഒരാള്‍...

മായാവതി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ട്വിറ്ററില്‍ സജീവമാണിപ്പോള്‍. ദേശീയതലത്തില്‍ നരേന്ദ്ര മോദിക്ക് ബദലായി ഉയര്‍ത്തി കാണിക്കപ്പെടുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ സാധ്യതകള്‍ അദ്ദേഹം കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

English summary
Rahul Gandhi Come Back with Tactical Move; Launches Telegram Channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X