കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. എല്ലാ സംസ്ഥാന ഘടകങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളും സമാനമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. രാഹുല്‍ അടുത്ത മാസം വീണ്ടും കോണ്‍ഗ്രസ് അമരത്ത് എത്തുമെന്നാണ് വിവരം.

പ്രധാന നേതാക്കള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി മുന്‍ നിലപാട് മാറ്റുമെന്നാണ് കരുതുന്നത്. എന്നാല്‍ പ്രധാന നേതാക്കളുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചത്. രാഹുല്‍ അധ്യക്ഷനാകണമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. പകരം സോണിയയെ പുകഴ്ത്തുകയും ചെയ്തു...

മാറ്റം അടുത്ത മാസം

മാറ്റം അടുത്ത മാസം

അടുത്ത മാസം സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയും. ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമെന്നാണ് സൂചന. ഈ മാസം ഉദയ്പൂരില്‍ നടത്താന്‍ തീരുമാനിച്ച കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ജനുവരിയിലേക്ക് മാറ്റി. ജനുവരി 15 ശേഷമാകും രാഹുല്‍ ഗാന്ധി അ്ധ്യക്ഷപദവി ഏറ്റെടുക്കുക എന്നാണ് വിവരം.

ഒരു വിഭാഗത്തിന്റെ പ്രചാരണം

ഒരു വിഭാഗത്തിന്റെ പ്രചാരണം

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രചാരണം ആരംഭിച്ചിട്ടുണ്ട്. നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇവരുടെ നീക്കം. രാഹുല്‍ അധ്യക്ഷനാകണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ആവശ്യപ്പെട്ടു.

 കോണ്‍ഗ്രസിന്റെ ഭാവി

കോണ്‍ഗ്രസിന്റെ ഭാവി

കോണ്‍ഗ്രസിന്റെ ഭാവി നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണെന്ന് ഭൂപേഷ് ബാഗല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി അല്ലാതെ കോണ്‍ഗ്രസിന് മറ്റൊരു നേതാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചതാണ് അദ്ദേഹമെന്നും ബാഗല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പരിപാടിയില്‍ പറഞ്ഞു.

ധൈര്യമുള്ള നേതാവ്

ധൈര്യമുള്ള നേതാവ്

ഏത് വെല്ലുവിളികളും ഏറ്റെടുക്കാന്‍ ധൈര്യമുള്ള നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിനെ നയിക്കാന്‍ അനിയോജ്യന്‍ രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം ഉടന്‍ അധ്യക്ഷ പദവിയിലെത്തുമെന്നും വേണുഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഹുല്‍ അന്ന് പറഞ്ഞത്

രാഹുല്‍ അന്ന് പറഞ്ഞത്

പാര്‍ട്ടി സേവനം ആവശ്യപ്പെടുമ്പോള്‍ ചെയ്യാന്‍ താന്‍ തയ്യാറാണ്. താന്‍ ഇവിടെ തന്നെയുണ്ട്- എന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ജൂലൈയില്‍ സമര്‍പ്പിച്ച രാജിക്കത്തില്‍ വ്യക്തമാക്കിയത്. രാഹുല്‍ രാജിവച്ച പശ്ചാത്തലത്തില്‍ ഇടക്കാല പ്രസിഡന്റായിട്ടാണ് സോണിയ ഗാന്ധി വീണ്ടും ചുമതലയേറ്റത്.

ദില്ലി തിരഞ്ഞെടുപ്പിന് ശേഷം

ദില്ലി തിരഞ്ഞെടുപ്പിന് ശേഷം

ജനുവരി രണ്ടാം പകുതിയിലാണ് ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസം 20നാണ് അന്തിമഘട്ടം. 23ന് ഫലം പ്രഖ്യാപിക്കും. ഈ രണ്ടു തിരഞ്ഞെടുപ്പുകളും കഴിഞ്ഞാല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷ പദവി വിഷയം ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

കിട്ടിയത് 52 സീറ്റ്

കിട്ടിയത് 52 സീറ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. 52 സീറ്റാണ് മൊത്തം ലഭിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ 44 സീറ്റ് ലഭിച്ചിരുന്നു. ഇത്തവണ നേരിയ വര്‍ധന മാത്രമണുണ്ടായത്. ഉന്നത നേതാക്കളുടെ നിസഹകരം രാഹുല്‍ ചോദ്യം ചെയ്തിരുന്നു.

മാനസികമായി തളര്‍ത്തി

മാനസികമായി തളര്‍ത്തി

ഉന്നത നേതാക്കളുടെ നിസ്സഹകരണമാണ് രാഹുല്‍ ഗാന്ധിയെ മാനസികമായി തളര്‍ത്തിയതെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഇക്കാര്യം സഹോദരി പ്രിയങ്ക ഗാന്ധി എടുത്തുപറയുകയും ചെയ്തിരുന്നു.

വേറിട്ട നിലപാടുള്ള നേതാക്കളും

വേറിട്ട നിലപാടുള്ള നേതാക്കളും

രാജിവച്ച ഉടനെ രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരാന്‍ പ്രമുഖ നേതാക്കള്‍ തുടര്‍ച്ചയായി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും എംപി എന്ന നിലയില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്നുമാണ് രാഹുല്‍ പറഞ്ഞത്. അതേസമയം, രാഹുല്‍ അധ്യക്ഷനാകണമെന്ന വാദത്തില്‍ വ്യത്യസ്തമായ നിലപാടാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനുള്ളത്.

അമരീന്ദര്‍ പറയുന്നു

അമരീന്ദര്‍ പറയുന്നു

ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന വര്‍ക്കിങ് കമ്മിറ്റി തങ്ങള്‍ക്കുണ്ടെന്നും ദേശീയ അധ്യക്ഷന്‍ ആരാകണം എന്ന കാര്യത്തില്‍ വര്‍ക്കിങ് കമ്മിറ്റി തീരുമാനമെടുക്കുമെന്നുമാണ് അമരീന്ദര്‍ സിങ് പറഞ്ഞത്. അതുകൊണ്ട് രാഹുല്‍ അധ്യക്ഷനാകണമോ എന്ന ചോദ്യത്തിന് തനിക്ക് മറുപടി പറയാന്‍ സാധിക്കില്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

 സോണിയ പ്രസിഡന്റായ ശേഷം മെച്ചപ്പെട്ടു

സോണിയ പ്രസിഡന്റായ ശേഷം മെച്ചപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജിവച്ചതാണ്. സോണിയ തിരിച്ചെത്തുകയും ചെയ്തു. സോണിയ പ്രസിഡന്റായ ശേഷം കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും അമരീന്ദര്‍ സിങ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പരിപാടില്‍ പറഞ്ഞു.

ഷെയ്ന്‍ വിഷയത്തില്‍ 'അമ്മ'യുടെ അതിവേഗ നീക്കം; വിദേശത്തുള്ള ലാലിനെ വിളിച്ചു, ആദ്യം ഉറപ്പ് കിട്ടണംഷെയ്ന്‍ വിഷയത്തില്‍ 'അമ്മ'യുടെ അതിവേഗ നീക്കം; വിദേശത്തുള്ള ലാലിനെ വിളിച്ചു, ആദ്യം ഉറപ്പ് കിട്ടണം

English summary
Rahul Gandhi coming to Congress President; Main Leaders want to it, But
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X