കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഞ്ഞുമലയിൽ ഇടിച്ച് ചിതറിയ ടൈറ്റാനിക് കപ്പൽ പോലെ', മോദിക്കെതിരെ ആക്രമണം മൂർച്ച കൂട്ടി രാഹുൽ ഗാന്ധി!

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി സംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് പ്രതിരോധവും അടക്കമുളള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുളള ആക്രമണത്തിന് മൂര്‍ച്ച കൂട്ടി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കാരണം ടൈറ്റാനിക്കിന് സമാനമായി രാജ്യത്തിന്റെ അവസ്ഥ മാറിയിരിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ തരൂരിനെ വെട്ടി രാഹുല്‍, പുതിയ നിയമനത്തിലില്ല, നയരൂപീകരണത്തിലുമില്ല, കത്തില്‍ കലിപ്പ്!!കോണ്‍ഗ്രസില്‍ തരൂരിനെ വെട്ടി രാഹുല്‍, പുതിയ നിയമനത്തിലില്ല, നയരൂപീകരണത്തിലുമില്ല, കത്തില്‍ കലിപ്പ്!!

നരേന്ദ്ര മോദിയും മാധ്യമങ്ങളും ചേര്‍ന്ന് വിഷയങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഒരു പരിധിക്കപ്പുറം പ്രശ്‌നങ്ങള്‍ ഒളിച്ച് വെയ്ക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. തനിക്ക് വേണ്ടത് മാത്രം കേള്‍ക്കുക എന്നത് നരേന്ദ്ര മോദിക്ക് ഇനി തുടരാനാകില്ല. തൊഴിലില്ലായ്മയും കടന്ന് കയറ്റങ്ങളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മുന്നിലുണ്ട്. മഞ്ഞ് കൂനയില്‍ ഇടിച്ച് തകര്‍ന്ന ടൈറ്റാനിക് കപ്പലിനെ പോലെ എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

modi

സൈന്യം അതിര്‍ത്തിയില്‍ സംഘര്‍ഷം നേരിടുമ്പോള്‍ സര്‍ക്കാരിന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത് ഒരു കയ്യേറ്റവും ഇല്ലെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നും. ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടണമെന്നും സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത വെര്‍ച്യല്‍ യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന സര്‍ക്കാര്‍ നയത്തിന് എതിരെയും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. എല്‍ഐസിയുടെ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാഹുലിന്റെ പ്രതികരണം.

Recommended Video

cmsvideo
List of modi made disasters in india | Oneindia Malayalam

സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ വിറ്റഴിക്കുകയാണ് എന്നും അത് നാണക്കേട് ആണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിറ്റഴിക്കുക എന്നുളള പരിപാടിയാണ് നരേന്ദ്ര മോദി ഇപ്പോള്‍ നടത്തുന്നത്. രാജ്യത്തിന്റെ സ്വത്തുക്കള്‍ ഓരോന്നായി അവരുണ്ടാക്കി വെച്ച സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ വില്‍പന നടത്തുകയാണ് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറാന്‍ കാരണം കൊവിഡ് പ്രതിരോധത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ മെഗാ യുപിഎ ഒരുങ്ങുന്നു, രാജ്യസഭാ ഉപാധ്യക്ഷ പദവി ഡിഎംകെയ്ക്ക്, ഒരൊറ്റ വെല്ലുവിളി!!കോണ്‍ഗ്രസിന്റെ മെഗാ യുപിഎ ഒരുങ്ങുന്നു, രാജ്യസഭാ ഉപാധ്യക്ഷ പദവി ഡിഎംകെയ്ക്ക്, ഒരൊറ്റ വെല്ലുവിളി!!

രാഹുല്‍ ആ ചെയ്യുന്നത് തെറ്റാണ്, ആ കത്തില്‍ തെറ്റില്ല, തിരിച്ചുവരവ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി!!രാഹുല്‍ ആ ചെയ്യുന്നത് തെറ്റാണ്, ആ കത്തില്‍ തെറ്റില്ല, തിരിച്ചുവരവ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി!!

English summary
Rahul Gandhi compares nation under Modi as Titanic which hit iceberg and broken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X