കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതഭ്രാന്ത് അപകടകരമാണ്, ഗുരുദ്വാര ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി, പാകിസ്താന് വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ നന്‍കാര ഗുരുദ്വാര ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതഭ്രാന്ത് അപകടകരമാണന്നും സ്‌നേഹമാണ് അതിനെ ഇല്ലാതാക്കുന്ന ഘടകമെന്നും രാഹുല്‍ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും അപലപിക്കേണ്ട കാര്യമാണ് നന്‍കാന ഗുരുദ്വാരയില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര മന്ത്രി ഹര്‍സിമ്രത് ബാദല്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്.

1

രാഹുല്‍ മിണ്ടാതിരിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ സിഖ് വിരുദ്ധ മുഖം പുറത്തുവന്നെന്നും ഹര്‍സിമ്രത് പഞ്ഞു. പാകിസ്താനെതിരെ പറയാന്‍ രാഹുലിന് സമയമില്ലെന്നും അവര്‍ ആരോപിച്ചു. നന്‍കാന സാഹിബിലെ ആക്രമണം നിന്ദ്യമാണെന്നും അപലപനീയമാണെന്നും രാഹുല്‍ പറഞ്ഞു. മതഭ്രാന്ത് വളരെ അപകടകരമാണ്. ആ വിഷത്തിന് അതിര്‍ത്തികളില്ല. സ്‌നേഹവും പരസ്പര ബഹുമാനവുമാണ് അതിനെ ഇല്ലാതാക്കാനുള്ള മരുന്നെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസമാണ് നന്‍കാന സാഹിബില്‍ ആക്രമണം നടന്നത്. വലിയ ആള്‍ക്കൂട്ടം ഗുരുദ്വാരയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇമ്രാന്‍ ഖാന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസികളെ സഹായിക്കണമെന്നാണ് ആവശ്യം. ഇന്ത്യ സംഭവത്തെ അപലപിച്ചിട്ടുണ്ട്. പാകിസ്്താന്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ ചെറിയ തര്‍ക്കത്തില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളാണ് ഇതെന്നാണ് പാകിസ്താന്റെ വാദം.

ഇതിനിടെ ബിഎസ്പി അധ്യക്ഷ മായാവതിയും ആക്രമണത്തെ അപലപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജനക്കൂട്ടം നടത്തിയ ആക്രമണം അംഗീകരിക്കാനാവില്ല. ഇന്ത്യ ഇതില്‍ ആശങ്കയിലാണെന്നും മായാവതി പറഞ്ഞു.

നന്‍കാന സാഹിബ് ആക്രമണം ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പൗരത്വ നിയമം ശരിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി!!നന്‍കാന സാഹിബ് ആക്രമണം ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പൗരത്വ നിയമം ശരിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി!!

English summary
rahul gandhi condemns pak gurudwara violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X