കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രവൃത്തിക്കള്‍ ഒന്നും പാഴായിട്ടില്ല, ഓരോ ഇന്ത്യക്കാരനും നിങ്ങള്‍ പ്രചോദനം'; രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ചന്ദ്രയാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധവും അഭിനിവേശവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ചന്ദ്രയാന്‍-2 ദൗത്യം ഇന്ത്യയ്ക്ക് നഷ്ടമായതിന് തൊട്ട് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

 rahulchandrayaan

ചന്ദ്രയാൻ-2 ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം. നിങ്ങളുടെ അഭിനിവേശവും അർപ്പണബോധവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. നിങ്ങളുടെ ജോലി പാഴായിട്ടില്ല, കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് അടിത്തറ പാകിയിട്ടുണ്ട്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസും ഐഎസ്ആര്‍ഐയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഈ പിരിമുറുക്കത്തിനിടയിലും രാജ്യം ഐഎസ്ആര്‍ഒയ്ക്കൊപ്പം നില്‍ക്കും. നിങ്ങളുടെ കഠിനാധ്വാനത്തിലും പ്രയത്നത്തിലും രാജ്യം അഭിമാനിക്കുന്നു, കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ശാസ്ത്രജ്ഞരെ നേരിട്ട് സന്ദര്‍ശിച്ചായിരുന്നു പ്രധാനമന്ത്രി ആശ്വാസവാക്കുകള്‍ പറഞ്ഞത്. ഇതുവരെ കൈവരിച്ചത് വലിയ നേട്ടമാണ് കൂടുതല്‍ കരുത്തരായി മുന്നോട്ട് പോകണമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

Recommended Video

cmsvideo
ആര് പറഞ്ഞു ചാന്ദ്രയാന്‍ പരാജയമാണെന്ന്? | Oneindia Malayalam

ചന്ദ്രോപരിതലത്തിൽ നിന്നും 2.1 കിലോമീറ്റർ മുകളിൽ വെച്ചാണ് ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായത്. വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായതോടെ വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവറിൽ നിന്നുമുള്ള വിവരങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അതേസമയം ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ പ്രവർത്തന ക്ഷമമാണ്.വിക്രം ലാൻഡറിന് എന്താണ് സംഭവിച്ചതെന്ന അനിശ്ചിതത്വം തുടരുമ്പോഴും 978 കോടി മുടക്കിയ ഇന്ത്യയുടെ അഭിമാന പദ്ധതി വിജയകരം തന്നെയാണെന്നാണ് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നത്.

 ചന്ദ്രയാന്‍ 2; തിരിച്ചടിയില്‍ തളരാന്‍ പാടില്ല, രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ട്: മോദി ചന്ദ്രയാന്‍ 2; തിരിച്ചടിയില്‍ തളരാന്‍ പാടില്ല, രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ട്: മോദി

ചാന്ദ്രയാൻ 2; ആശങ്കയോടെ ശാസ്ത്രജ്ഞർ, തോളിൽത്തട്ടി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി, ചെയർമാന്റെ വാക്കുകൾ

English summary
Rahul Gandhi congratulate ISRO on moon mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X