ഇനി കോൺഗ്രസിൽ രാഹുൽ യുഗം.. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷൻ.. സ്ഥാനാരോഹണം ശനിയാഴ്ച
Recommended Video

ദില്ലി: ഇനി കോൺഗ്രസ്സിനെ രാഹുൽ ഗാന്ധി നയിക്കും. രാഹുലിനെ ദേശീയ അധ്യക്ഷനായി കോൺഗ്രസ്സ് പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് രാഹുൽ ചുമതലയേൽക്കും. കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിന്റെ പദവി ഏറ്റെടുക്കല്‍ സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്. ദില്ലിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വലിയ ആഘോഷത്തിലാണ്. രാഹുല്‍ സ്ഥാനം ഏറ്റെടുക്കുന്നത് വഴി കോണ്‍ഗ്രസ്സില്‍ വലിയൊരു മാറ്റം സംഭവിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സ് വലിയ തിരിച്ചടി നേരിട്ട് നില്‍ക്കുന്ന സമയത്താണ് സോണിയ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയത്. കോണ്‍ഗ്രസ്സ് അധ്യക്ഷ പദവിയില്‍ ഉള്ളയാള്‍ ജീവനോടെയിരിക്കുമ്പോള്‍ തന്നെ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്നത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ്സില്‍ നേതൃമാറ്റമുണ്ടാകുന്നത്. നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഈ ആവശ്യം ശക്തമായിരുന്നു. എന്നാല്‍ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും രാഹുല്‍ തയ്യാറായില്ല. തോല്‍വി സംഭവിച്ചാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് രാഹുല്‍ ഭയന്നു. ഇപ്പോള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുകൊണ്ടിരിക്കേയാണ് അധികാര കൈമാറ്റമെന്നത് നിര്‍ണായകമാണ്. പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരില്ല. എതിരില്ലാതെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ഈ തെരഞ്ഞെടുപ്പ്. മറ്റാരും പത്രിക നല്‍കാത്ത സാഹചര്യത്തിലാണ് രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചത്. രാഹുലിന് വേണ്ടി 89 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടക്കം മുതിര്‍ന്ന മുപ്പത് നേതാക്കള്‍ രാഹുലിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്. രാഹുല്‍ നേതൃപദവിയിലേക്ക് വരുന്നതോടെ കോണ്‍ഗ്രസ്സില്‍ ഒരു തലമുറ മാറ്റം കൂടിയാണ് സംഭവിക്കുന്നത്.
We from Mumbai Congress congratulate Shri Rahul Gandhi on being elected as the President of Indian National Congress. #CongressPresidentRahulGandhi pic.twitter.com/Y02X2j1toJ
— MumbaiCongress (@INCMumbai) December 11, 2017












Click it and Unblock the Notifications