ഞാന്‍ ഇവിടെയുണ്ട്: യുഎസില്‍ നിന്നും ചിത്രങ്ങളുമായി രാഹുല്‍ ഗാന്ധി!
ദില്ലി: എവിടെയാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് പോലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വേണ്ടി പോയതാണോ. അതോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ വേണ്ടി പോയതാണോ. ഇനി അതുമല്ല, കഴിഞ്ഞ തവണത്തേത് പോലെ ആരോടും ഒന്നും പറയാതെ പുറപ്പെട്ട് പോയതാണോ... സംശയങ്ങള്‍ ഒട്ടേറെയാണ്.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആഗോള സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് രസകരവും ഗഹനവുമായ ചര്‍ച്ചകളിലാണ് രാഹുല്‍. കാണൂ ചിത്രങ്ങളിലൂടെ....

എന്ത് രസം ഈ ചര്‍ച്ചകള്‍
ആഗോള സാമ്പത്തിക രംഗത്തെക്കുറിച്ച് രസകരമായ ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ചിത്രം പുറത്ത് വിട്ടത്. എവിടെയാണ് രാഹുല്‍ ഗാന്ധി.

ആസ്‌പെനിലുണ്ട്
കോളറാഡോയിലെ ആസ്‌പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. എന്നാല്‍ ഇത് ഏത് കോണ്‍ഫറന്‍സാണ് എന്ന കാര്യം വ്യക്തമല്ല.

ഇത് പണ്ടേ കഴിഞ്ഞു
രാഹുല്‍ ഗാന്ധി പങ്കെടുക്കാനായി പോയ കോണ്‍ഫറന്‍സ് കഴിഞ്ഞിട്ട് രണ്ട് മാസമായി എന്നാണ് ബി ജെ പി നേതാവായ ജി വി എല്‍ നരസിംഹറാവു കളിയാക്കി പറഞ്ഞത്.

തെറ്റിദ്ധരിപ്പിക്കുകയാണ്
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രാഹുല്‍ ഗാന്ധിയുടെ യാത്രാവിവരങ്ങളുടെ പുറത്ത് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്നും ബി ജെ പി കുറ്റപ്പെടുത്തുന്നു.

പോയത് ശരിയായോ
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ ഈ യാത്ര. ഇതില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ക്ക് നീരസമുണ്ട്.

മോദി വിരുദ്ധ പ്രവര്‍ത്തനത്തിനോ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ പ്രകടനത്തിന് ആളെക്കൂട്ടാനാണ് രാഹുല്‍ യു എസില്‍ തിരക്കിട്ട് പോയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications