ഓഖി ദുരന്തമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
തിരുവനന്തപുരം: കേരളത്തില്‍ ദുരിതം വിതച്ച് ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ഗാന്ധി. ട്വിറ്റര്‍ അകൗണ്ടില്‍ കൂടി മലയാളത്തിലും തമിഴിലുമാണ് എഐസിസി ഉപാധ്യക്ഷന്‍ ട്വീറ്റ് ചെയ്തത്.
ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ എന്റെ ദു:ഖം അറിയിക്കുന്നു. മീന്‍ പിടിക്കാന്‍ കടലില്‍ പോയവരില്‍ ഇനിയും രക്ഷപ്പെടുത്താന്‍ കഴിയാത്തവരെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായുമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ എന്റെ ദുഃഖം അറിയിക്കുന്നു. മീൻ പിടിക്കാൻ കടലിൽ പോയവരിൽ ഇനിയും രക്ഷപ്പെടുത്താൻ കഴിയാത്തവരെ എത്രയും വേഗം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. #Kerala#CycloneOckhi
— Office of RG (@OfficeOfRG) December 2, 2017
രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനത്തിന് തിരുവനന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രാഹുല്‍ ഗാന്ധിയായിരുന്നു.
பேரழிவை ஏற்படுத்தியுள்ள ஒக்கி புயலால் உயிரிழந்தவர்களின் குடும்பத்தினர் அனைவருக்கும் ஆழ்ந்த இரங்கலைத் தெரிவித்துக் கொள்கிறேன். இன்னும் கடலில் சிக்கி தவிக்கும் மீனவர்களை காப்பாற்றிட தேவையான நடவடிக்கைகளை எடுக்க வேண்டும் என தமிழக அரசை கேட்டுக்கொள்கிறேன்.#TamilNadu #CycloneOckhi
— Office of RG (@OfficeOfRG) December 2, 2017
കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് സമാപന സമ്മേളനം മാറ്റിവെച്ചതോടുകൂടിയാണ് രാഹുല്‍ കേരള യാത്ര ഉപേക്ഷിച്ചത്. എന്നാല്‍ തമിഴ് ഭാഷയിലാണ് തമിഴ്നാടുകാര്ക്കുള്ള ട്വീറ്റുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.