കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി; 'പാക് സേനാ കേന്ദ്രം ആക്രമിക്കരുത് എന്ന് ആവശ്യപ്പെട്ടു'
ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താന് സംഘര്‍ഷത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച തുടരവെ കടുത്ത ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണം തുടങ്ങി 30 മിനുട്ട് കഴിഞ്ഞപ്പോള്‍ പാകിസ്താന് മുന്നില്‍ കീഴടങ്ങുകയാണ് ചെയ്തത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താന്റെ സേനാ കേന്ദ്രങ്ങള്‍ ആക്രമിക്കരുത് എന്ന് നമ്മുടെ സൈന്യത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും രാഹുല്‍ പറഞ്ഞു.
ഓപറേഷന് സിന്ദൂര്‍ തുടങ്ങിയ രാത്രി തന്നെ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടു. അര മണിക്കൂര്‍ ആയപ്പോള്‍ തന്നെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാകിസ്താനെ വിളിച്ച് സൈനിക ഇതര കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും സംഘര്‍ഷം രൂക്ഷമാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞത് എന്തുകൊണ്ടാണ് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ഇന്ത്യയുടെ പദ്ധതി എന്തിനാണ് രാജ്നാഥ് സിങ് വെളിപ്പെടുത്തിയത്. എന്താണ് ചെയ്യുക, എവിടെയാണ് ചെയ്യുക എന്നൊക്കെ എന്തിനാണ് പാകിസ്താനോട് പറഞ്ഞത്. അവരുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നില്ല എന്ന് എന്തിന് പറഞ്ഞു. പാകിസ്താനെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇന്ത്യയ്ക്ക് ഇല്ല എന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം കൈമാറിയത് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇതോടെ സാധിക്കാതെ വന്നു. പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ആക്രമിക്കരുത് എന്ന് നിര്‍ദേശം നല്‍കിയതിലൂടെ സൈനികരുടെ കൈ പിന്നില്‍ ബന്ധിച്ച പോലെയായി എന്നും രാഹുല്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഭരണപക്ഷ ബെഞ്ചില്‍ നിന്ന് ഇടയ്ക്കിടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
ട്രംപ് കള്ളം പറയുന്നു എന്ന് മോദിക്ക് പറയാമോ
പാകിസ്താനുമായുള്ള സംഘര്‍ഷ സാഹചര്യം കൈകാര്യം ചെയ്തതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്നാണ് രാഹുല്‍ പ്രസംഗത്തില്‍ വിശദീകരിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചത് താനാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ച്ചയായി പറയുന്നുണ്ട്. ഇതിനെ പരസ്യമായി തള്ളാന്‍ മോദിക്ക് സാധിക്കുമോ എന്നും രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.
യുദ്ധം അവസാനിപ്പിച്ചത് താനാണ് എന്ന് ട്രംപ് 29 തവണ പറഞ്ഞു. ഇന്ദിര ഗാന്ധിയുടെ പകുതി ധൈര്യം എന്തുകൊണ്ട് മോദി കാണിച്ചില്ല. ഡൊണാള്‍ഡ് ട്രംപ് കള്ളം പറയുകയാണ് എന്ന് പാര്‍ലമെന്റില്‍ എഴുന്നേറ്റ് നിന്ന് മോദി പറയുമോ. ട്രംപ് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചില്ല എന്ന് പറയാന്‍ സാധിക്കുമോ എന്നും രാഹുല്‍ വെല്ലുവിളിച്ചു.
ട്രംപ് കള്ളം പറയുന്നു, ട്രംപ് കള്ളനാണ് എന്ന് മോദിക്ക് പാര്‍ലമെന്റില്‍ പറയാന്‍ സാധിക്കുമോ എന്ന് ചോദിച്ച രാഹുല്‍, രാജ്നാഥ് സിങിന്റെ പ്രംസഗത്തിലെ ഭാഗങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്തത്. പുലര്‍ച്ചെ 1.05ന് ഓപറേഷന് സിന്ദൂര്‍ തുടങ്ങി. 22 മിനുട്ട് നീണ്ടു എന്ന് പറഞ്ഞ രാജ്നാഥ് സിങ് 1.35ന് പാകിസ്താനെ വിളിച്ചുവെന്നും പറയുന്നു. എന്താണ് അദ്ദേഹം പറയുന്നത് എന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും രാഹുല്‍ പരിഹസിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications