പട്ടാഭിഷേകം കഴിഞ്ഞ രാജാവ് എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുന്നു; ഗുസ്തി താരങ്ങള്‍ക്കെതിരായ നടപടിയില്‍ രാഹുല്‍
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഹങ്കാരിയായ രാജാവ് പൊതുജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നോക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ജന്തര്‍ മന്തറിലെ പൊലീസ് നടപടിയുടെ വീഡിയോ പങ്ക് വെച്ച് കൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇന്ന് ഗുസ്തി താരങ്ങള്‍ പ്രതിഷേധവുമായെത്തിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മഹിളാ മഹാപഞ്ചായത്ത് നടത്തും എന്നായിരുന്നു ഗുസ്തി താരങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇതിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇവര്‍ സമരം ചെയ്ത് വന്നിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകളും ഡല്‍ഹി പൊലീസ് നീക്ക് ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. പട്ടാഭിഷേകം പൂര്‍ത്തിയായപ്പോള്‍ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവില്‍ അടിച്ചമര്‍ത്തുകയാണ് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പൊലീസ് നടപടിക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്ന തരത്തിലേക്ക് ബി ജെ പി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നിരിക്കുകയാണ് എന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. നേരത്തെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ത്യന്‍ കായിക മേഖലയ്ക്ക് ദുഃഖകരമായ ദിവസമാണ് ഇന്ന് എന്ന് സാക്ഷി മാലിക് പറഞ്ഞു.
തങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് പാര്‍ലമെന്റില്‍ ഇരിക്കുകായണെന്നും സാക്ഷി മാലിക് ചൂണ്ടിക്കാട്ടി. ഏതെങ്കിലും രാജ്യം തങ്ങളുടെ സ്വന്തം അഭിമാന താരങ്ങളോട് ഇങ്ങനെ പെരുമാറുമോ എന്നാണ് ബജ്റംഗ് പൂനിയ ചോദിച്ചത്. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ ദിവസങ്ങളായി പ്രതിഷേധിച്ച് കൊണ്ടിരിക്കുന്നത്. ബി ജെ പി എം പി കൂടിയായ ബ്രിജ് ഭൂഷണ് എന്നാല്‍ ആരോപണം നിഷേധിച്ചിരിക്കുകയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications