കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.. മോദി സര്‍ക്കാറിന്‍റേത് നുണകള്‍ മാത്രമെന്ന്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
BJPക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി | Oneindia mlayalam

ദില്ലി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ രാഷ്ട്രീയ പോര്‍വിളികളുടെ വേദിയായാകുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും ബിജെപിയുടെ നരേന്ദ്രമോദിയും വാദ പ്രതിവാദങ്ങളുമായി ട്വിറ്ററില്‍ സജീവമാണ്. മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ വാഗ്ദാനം ചെയ്തവയെല്ലാം വെറും നുണകള്‍ മാത്രമാണെന്നാണ് രാഹുലിന്റെ പുതിയ ട്വീറ്റ്.

<strong>തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുന്നില്‍ ധര്‍ണയുമായി ‍ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായി‍ഡു, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് അനുകൂലമെന്ന് ആരോപണം</strong>തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുന്നില്‍ ധര്‍ണയുമായി ‍ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായി‍ഡു, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് അനുകൂലമെന്ന് ആരോപണം

2 കോടി തൊഴിലവസരങ്ങളും ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് പറഞ്ഞ 15 ലക്ഷവും ഇനി നല്ല ദിനങ്ങളും ബിജെപിയുടെ പ്രഖ്യാപനം മാത്രമായി ഒതുങ്ങിയെന്നും ഇവയൊന്നും പോലും പാലിക്കാന്‍ മോദിക്കായില്ലെന്നും രാഹുല്‍ പറയുന്നു. മോഹന വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പകരമായി മോദി സര്‍ക്കാര്‍ ചെയ്യ്തത് ഇവയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Rahul Gandhi

തൊഴിലില്ലായ്മ, നോട്ട് നിരോധനം,കര്‍ഷകരെ ദുരിതതത്തിലാക്കല്‍, ജിഎസ്ടി അഥവാ ഗബ്ബര്‍ സിങ് ടാക്‌സ്,സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍,റാഫേല്‍ അഴിമതി,നുണകള്‍, വിശ്വാസവഞ്ചന,അക്രമം,വിദ്യേഷം,ഭയം ഇവയാണ് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്നും രാഹുല്‍ പറയുന്നു.

ഇന്ത്യയുടെ ആത്മാവിനായി വോട്ട് ചെയ്യണമെന്നും അത് രാജ്യത്തിന്‍റെ ഭാവിക്ക് ആവശ്യമാണെന്നും ഉള്ള ആഹ്വാനമായിരുന്നു രാഹുലിന്റേത്. മോദി വാഗ്ദാനം ചെയ്ത 15 ലക്ഷവും തൊഴിലില്ലായ്മയും നോട്ട് നിരോധനവും കോണ്‍ഗ്രസിന്‍റെ മുഖ്യപ്രചാരണായുധങ്ങളാണ്. റാഫേല്‍ കോപ്റ്റര്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് വിപരീതമായി സുപ്രിം കോടതിയുടെ ഇന്നലത്തെ പരാമര്‍ശവും കോണ്‍ഗ്രസ് ക്യാംപുകളില്‍ വലിയ പിന്തുണയും ആവേശവും നല്‍കുകകയാണ്. മോദി നുണകള്‍ മാത്രം പറയുകയാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷവും രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കയാണെന്നും രാഹുല്‍ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul Gandhi criticizing Modi for fake promises and BJP creating a heap of lies says Rahul Gandhi on his tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X