കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോത്ര നൃത്തത്തിനൊപ്പം ചുവട് വെച്ച് രാഹുല്‍ ഗാന്ധി , വീഡിയോ വൈറല്‍

Google Oneindia Malayalam News

റായ്പൂര്‍: ആദിവാസി നൃത്ത മഹോത്സവ പരിപാടിയില്‍ ചുവടുവെച്ച് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന പരിപാടിയിലാണ് ഗോത്ര വര്‍ഗക്കാര്‍പ്പം അവരുടെ തലപ്പാവണിഞ്ഞ് വാദ്യോപകരണങ്ങള്‍ കൈയ്യിലേന്തി രാഹുല്‍ ഗാന്ധി ചുവടുവെച്ചത്. രാഹുലിന്‍റെ നൃത്ത വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

ഇന്ന് രാവിലെയാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി രാഹുല്‍ എത്തിയത്. ഗോത്ര വര്‍ഗങ്ങളുടെ പാരമ്പര്യവും സംസ്കാരവും സംബന്ധിച്ച അവബോധം പൊതുസമൂഹത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ട്രൈബല്‍ ഫെസ്റ്റ് നടത്തുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് രാഹുല്‍ പറഞ്ഞു.

indiarahul-

​എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാതെ ഇന്ത്യയ്ക്ക് നിലകൊള്ളാന്‍ ആകില്ല, രാഹുല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കെതിരേയും രാഹുല്‍ ആഞ്ഞടിച്ചു. നോട്ട് നിരോധനവും, എന്‍ആര്‍സിയും എന്‍പിആറുമെല്ലാം രാജ്യത്തെ ദരിദ്ര ജനങ്ങള്‍ക്ക് മേലുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നികുതിയാണെന്നും രാഹുല്‍ പ്രതികരിച്ചു.

മൂന്ന് ദിവസങ്ങളിലായാണ് ആദിവാസി നൃത്ത മഹോത്സവം നടക്കുക. ആദിവാസി വിഭാഗങ്ങളുടെ നൃത്ത രൂപങ്ങളും സാംസ്കാരിക പരിപാടികളും നൃത്ത മഹോത്സവത്തില്‍ അരങ്ങേറും.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ 'പ്രേത പഠനം'; ഭിത്തിയില്‍ ഒട്ടിച്ച് ട്വിറ്റേറിയന്‍സ്ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ 'പ്രേത പഠനം'; ഭിത്തിയില്‍ ഒട്ടിച്ച് ട്വിറ്റേറിയന്‍സ്

 'ഗ്രഹണം കഴിഞ്ഞു..ഞാഞ്ഞൂലുകൾ വിഷം തുപ്പി,രംഗം വിട്ടു... ഇനി കീലേരീ അച്ചുവിന്റ്റെ വരവാണ്' 'ഗ്രഹണം കഴിഞ്ഞു..ഞാഞ്ഞൂലുകൾ വിഷം തുപ്പി,രംഗം വിട്ടു... ഇനി കീലേരീ അച്ചുവിന്റ്റെ വരവാണ്'

'പ്രസാദം തന്നിട്ട് അമ്പലത്തിലെ തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്'; ഇവിടിങ്ങനാണെന്ന് അശ്വതി'പ്രസാദം തന്നിട്ട് അമ്പലത്തിലെ തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്'; ഇവിടിങ്ങനാണെന്ന് അശ്വതി

English summary
Rahul gandhi dancing in tribal fest video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X