പോലീസുകാരോട് തട്ടിക്കയറി രാഹുല്‍ ഗാന്ധി!!!അറസ്റ്റ് ചോദിച്ചു വാങ്ങിയതോ..?
ഭോപ്പാല്‍: കര്‍ഷകസമരം നടക്കുന്ന മദ്ധ്യപ്രദേശിലെ മന്ദസേര്‍ സന്ദര്‍ശിക്കരുതെന്ന പോലീസ് മുന്നറിയിപ്പിനെ മറികടന്ന് മദ്ധ്യപ്രദേശിലെത്തിയ രാഹുല്‍ ഗാന്ധി പോലീസുകാരോട് തട്ടിക്കയറുന്ന വീഡിയോ ഇന്ത്യാ ടുഡേ പുറത്തുവിട്ടു. രാഹുല്‍ അറസ്റ്റ് ചോദിച്ചു വാങ്ങിയതാണെന്നു തോന്നും വീഡിയോ കണ്ടാല്‍. വാഹനത്തിനുള്ളില്‍ വെച്ചു തന്നെ രാഹുല്‍ ഗാന്ധി പോലീസുകാരോട് ദേഷ്യപ്പെടുന്നുണ്ട്. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പോലീസുകാരോട് രാഹുല്‍ ചൂടാകുന്നതു കാണാം.
700 ഓളം പോലീസുകാരെയാണ് രാഹുല്‍ ഗാന്ധി മന്ദസേറില്‍ എത്തുന്നതു തടയാന്‍ വിന്യസിച്ചിരുന്നത്. സ്ഥലത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരാള്‍ അവിടെ ഈ സാഹചര്യത്തില്‍ എത്തുമ്പോള്‍ ജനക്കൂട്ടം എങ്ങനെ പ്രതികരിക്കില്ലെന്ന് അറിയില്ലെന്ന് പോലീസ് എസ്പി മനോജ് കുമാര്‍ സിങ് പറഞ്ഞു. രാഹുലിന് ജാമ്യം കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് മുന്നറിയിപ്പ് മാനിക്കാതെ പ്രക്ഷോഭം നടക്കുന്ന മന്ദസേറിലെത്തിയ രാഹുലിനെ പോലീസ് കരുതല്‍ തടങ്കലില്‍ ആക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സമരം നടക്കുന്നിടത്തേക്ക് വരരുതെന്ന് രാഹുല്‍ ഗാന്ധിക്ക് പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയും അര്‍ദ്ധസൈനിക വിഭാഗവും സ്ഥലത്തുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതലാണ് മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ സമരം തുടങ്ങിയത്.












Click it and Unblock the Notifications