Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി തീരുമാനിച്ചു, കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ ഈ നേതാവിന്

ദില്ലി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുത്തുവെന്ന് റിപ്പോര്‍ട്ട്. ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള മത്സരത്തില്‍ മുന്‍തൂക്കം സിദ്ധരാമയ്യക്കാണ്. അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം എത്തുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ പിന്തുണ സിദ്ധരാമയ്യക്കാണ്.

സംസ്ഥാനത്ത് ജനപ്രീതിയില്‍ അദ്ദേഹം വളരെ മുന്നിലാണെന്നാണ് വിലയിരുത്തല്‍. അതിലുപരി മുന്‍ഭരണത്തിന്റെ മികവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ഇപ്പോഴും രണ്ട് തട്ടിലായിട്ടാണ് ഉള്ളത്. ആരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്‌ക്കേണ്ടത് എന്ന കാര്യത്തില്‍ ഇവര്‍ക്കിടയിലും ഉറച്ച അഭിപ്രായമില്ല.

DK SHIVAKUMAR SIDDHARAMIAH

രാഹുല്‍ ഗാന്ധിയും, കെസി വേണുഗോപാലും സിദ്ധരാമയ്യയെയാണ് പിന്തുണയ്ക്കുന്നത്. അത് മാത്രമല്ല എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും സിദ്ധരാമയ്യക്കൊപ്പമാണ്. ഇത് ഡികെയ്‌ക്കെതിരെ സിദ്ധരാമയ്യക്ക് വലിയ മുന്‍തൂക്കം നല്‍കുന്നതാണ്. അതേസമയം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയാ ഗാന്ധിക്ക്, ഡികെയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്.

നേരത്തെ ശിവകുമാര്‍ ജയിലില്‍ ആയിരുന്നപ്പോള്‍ സോണിയ ജയിലിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ ഡികെ ഓര്‍ത്തെടുത്ത് പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുപക്ഷവും പിടിക്കുന്നില്ല. ഇന്ന് ശിവകുമാര്‍ ദില്ലിയിലെത്തി ഖാര്‍ഗെയെ കണ്ടിരുന്നു.അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കും മുമ്പ് ചര്‍ച്ചകള്‍ നടത്താനാണ് ഖാര്‍ഗെ തീരുമാനിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യം ഖാര്‍ഗെയ്ക്ക് തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. രണ്ടുപേരില്‍ ഒരാളെ തിരഞ്ഞെടുക്കുക ഖാര്‍ഗെയ്ക്ക് ദുഷ്‌കരമായിരിക്കും. കര്‍ണാടകയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ഈ വിഷയത്തില്‍ രണ്ടുപക്ഷം പിടിക്കാതെ നില്‍ക്കുകയാണ്.

രാഹുല്‍ ഗാന്ധി ഇന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സുര്‍ജേവാലയും ഈ യോഗത്തിനെത്തിയിരുന്നു. സിദ്ധരാമയ്യ തിങ്കളാഴ്ച്ച തന്നെ ദില്ലിയിലെത്തിയിരുന്നു.

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പക്ഷേ ഇനിയും വൈകുമെന്നാണ് സൂചന. കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളെ ഖാര്‍ഗെ കാണുമെന്നാണ് സൂചന. അതിന് ശേഷമേ തീരുമാനമെടുക്കൂ. രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും ഈ തീരുമാനത്തിനൊപ്പം നില്‍ക്കും. അതേസമയം മുഖ്യമന്ത്രി പദം പങ്കുവെക്കുന്ന കാര്യം ഡികെയും സിദ്ധരാമയ്യയും തള്ളിയിരിക്കുകയാണ്.

ഈ തീരുമാനത്തിനോട് യോജിപ്പില്ലെന്നാണ് നിര്‍ദേശം. സിദ്ധരാമയ്യക്കൊപ്പം എംഎല്‍എമാര്‍ കൂടുതല്‍ പേരുണ്ട്. അതേസമയം ഡികെ പിന്തുണയ്ക്കുന്നവര്‍ എവിടെയുമില്ലാതെ നില്‍ക്കുകയാണ്. സിദ്ധരാമയ്യ ഇവര്‍ക്ക് വേണ്ടിയും പ്രചാരണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് സിദ്ധരാമയ്യയെ തള്ളാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഖാര്‍ഗെയെ കണ്ട ശിവകുമാര്‍ തന്റെ നിലപാടും ഇതിനിടെ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+