കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ മാത്രമല്ല പ്രതിപക്ഷ നിരയിലുള്ളത്, വയനാട്ടില്‍ മത്സരിക്കരുതെന്ന് പറഞ്ഞത് തള്ളിയെന്ന് പവാര്‍!!

Google Oneindia Malayalam News

മുംബൈ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന വാര്‍ത്തയോട് സിപിഎമ്മും ഇടത് മുന്നണിയും അത്ര അനുകൂല നിലപാടായിരുന്നില്ല എടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. താന്‍ രാഹുലിനോട് മത്സരിക്കരുതെന്ന് പറഞ്ഞിരുന്നുവെന്നാണ് പവാര്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം പവാറിന്റെ പ്രസ്താവന പ്രതിപക്ഷ നിരയുടെ ഭാഗമായ കോണ്‍ഗ്രസിന് വലിയ തലവേദനയുയര്‍ത്തുന്നുണ്ട്. കേരളത്തില്‍ സിപിഎം പ്രചാരണ വിഷയമാക്കുന്നത് കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുന്നുവെന്നാണ്. ഇത് ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായക്കും വലിയ തിരിച്ചടിയാവും. വയനാട്ടില്‍ അതുകൊണ്ട് തന്നെ സൂക്ഷിച്ചാണ് രാഹുല്‍ പ്രചാരണം നടത്തുന്നത്.

പവാര്‍ പറഞ്ഞതിങ്ങനെ

പവാര്‍ പറഞ്ഞതിങ്ങനെ

വയനാട്ടില്‍ മത്സരിക്കരുതെന്ന തന്റെ അഭ്യര്‍ത്ഥന അവഗണിച്ചാണ് രാഹുല്‍ സ്ഥാനാര്‍ത്ഥിയായതെന്നാണ് ശരത് പവാര്‍ തുറന്നടിച്ചിരിക്കുന്നത്. നേരത്തെ തന്നെ പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ രാഹുലിനെ മത്സരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് രാഹുല്‍ മത്സരിക്കുന്നതെന്നാണ് പവാര്‍ പറഞ്ഞിരിക്കുന്നത്. ഇത്തവണ മോദി രാഹുല്‍ പോരാട്ടമല്ലെന്നും മോദിക്കെതിരെ രംഗത്തുള്ളവരുടെ നിരയില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും പവാര്‍ പറഞ്ഞു.

രാഹുലിന് പ്രത്യേക പട്ടമില്ല

രാഹുലിന് പ്രത്യേക പട്ടമില്ല

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ വരുമെന്ന അഭ്യൂഹങ്ങളെ ഒറ്റയടിക്ക് തള്ളിയിരിക്കുകയാണ് പവാര്‍. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അത് തീരുമാനിക്കൂ എന്നാണ് പവാറിന്റെ നിലപാട്. എന്‍സിപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ തല്‍ക്കാലം കാണില്ലെന്ന സൂചനയും ഇതിലൂടെ നല്‍കിയിട്ടുണ്ട്. അതേസമയം ബിജെപി ഇതര സര്‍ക്കാരുണ്ടായാല്‍ പ്രധാനമന്ത്രി പദം താന്‍ ആവശ്യപ്പെടില്ലെന്ന് പവാര്‍ വ്യക്തമാക്കി.

ഇടതുപക്ഷത്തിന്റെ ആരോപണം

ഇടതുപക്ഷത്തിന്റെ ആരോപണം

കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് ബിജെപിയെ നേരിടാനാണെന്ന് ഒരിക്കലും രാഹുലിന് ബോധ്യപ്പെടുത്താനാവില്ല. കാരണം കേരളത്തില്‍ സിപിഎമ്മാണ് കോണ്‍ഗ്രസിന് എതിരാളികള്‍. അതുകൊണ്ട് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ തന്നെ നേരിട്ട് മത്സരിക്കാന്‍ എത്തുന്നത് വന്‍ തിരിച്ചടിയാണെന്ന് സിപിഎം വിലയിരുത്തുന്നു. ഇതിനെ ശക്തമായ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം.

യെച്ചൂരിയുമായുള്ള ബന്ധം

യെച്ചൂരിയുമായുള്ള ബന്ധം

പവാറിന്റെ മറുപടിയില്‍ യെച്ചൂരി അദ്ദേഹത്തെ അമര്‍ഷം അറിയിച്ചെന്ന് സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യമുണ്ട്. അയല്‍ സംസ്ഥാനമായ കേരളത്തില്‍ ഇത്തരമൊരു പോരാട്ടം നടക്കുന്നത് നല്ല സന്ദേശമല്ല നല്‍കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പൊതു നിലപാട്. എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള രാഹുലിന്റെ ബന്ധം കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. സിപിഎമ്മിനെതിരെ ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്.

സിപിഎമ്മും ബിജെപിക്കെതിരെ തന്നെ

സിപിഎമ്മും ബിജെപിക്കെതിരെ തന്നെ

കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ ശക്തമാണെന്ന് പവാര്‍ പറയുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഇടത് പാര്‍ട്ടികള്‍ ബിജെപിക്കെതിരെയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു പ്രശ്‌നം ഉണ്ടാകാതിരിക്കുക എന്നത് പ്രതിപക്ഷ നിരയിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെ രാഹുലിനെ മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തു. ഇത് പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതറിഞ്ഞ് താന്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും പവാര്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍

ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് പവാര്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയാണ് രാഹുലിനെ മത്സരിപ്പിക്കാനായി സമ്മര്‍ദം ചെലുത്തിയത്. അതേസമയം രാഹുല്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും, പക്ഷേ വയനാടിന് പകരം തൊട്ടപ്പുറത്തെ കര്‍ണാടകത്തില്‍ മത്സരിക്കുന്നതായിരുന്നു രാഹുലിന് നല്ലത് എന്നായിരുന്നു തന്റെ അഭിപ്രായമെന്നും പവാര്‍ പറഞ്ഞു. അതേസമയം ബിജെപിക്കെതിരെ എന്‍സിപിയും കോണ്‍ഗ്രസും ഒത്തൊരുമിച്ചാണ് മുന്നേറുന്നതെന്ന് പവാര്‍ പറയുന്നു.

പ്രതിപക്ഷം ഒന്നിച്ച്

പ്രതിപക്ഷം ഒന്നിച്ച്

കോണ്‍ഗ്രസുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മത്സരരംഗത്ത് എന്‍സിപിയും കോണ്‍ഗ്രസുമാണുള്ളത്. ഇപ്പോഴുള്ള കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ രാഹുല്‍ ഗാന്ധി കഷ്ടപ്പെടുന്നുണ്ട്. പ്രതിപക്ഷ സഖ്യം കൂട്ടിയിണക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ആ ശ്രമിത്തില്‍ രാഹുല്‍ മാത്രമല്ല, പ്രതിപക്ഷത്ത് നിരവധി നേതാക്കളുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപിയെ വീഴ്ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കും. ഭൂരിപക്ഷം കിട്ടിയാല്‍ 2004ലെ ഫോര്‍മുല തന്നെ സ്വീകരിക്കുമെന്നും പവാര്‍ വ്യക്തമാക്കി.

വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

രാഹുലിന്‍റെ ഭൂരിപക്ഷം 2 ലക്ഷം കടക്കണം; കൂടുതല്‍ ഭൂരിപക്ഷം നേടുന്ന നിയോജക മണ്ഡലങ്ങള്‍ക്ക് സമ്മാനംരാഹുലിന്‍റെ ഭൂരിപക്ഷം 2 ലക്ഷം കടക്കണം; കൂടുതല്‍ ഭൂരിപക്ഷം നേടുന്ന നിയോജക മണ്ഡലങ്ങള്‍ക്ക് സമ്മാനം

English summary
rahul gandhi declined my request sharat pawar on wayanad candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X