ലോക്ക് ഡൗൺ; മോദിയുടെ അഭിസംബോധനയ്ക്ക് മുൻപ് രാഹുലിന്റെ ട്വീറ്റ്; വേണ്ടത് സ്മാർട്ട് അപ്ഗ്രേഡ്
ദില്ലി; ലോക്ക് ഡൗണ് നീട്ടുന്നത് സംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഇരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച് ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതോടെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Recommended Video
അതിനിടെ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക തൊട്ട് മുൻപ് പുതിയ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ട്വീറ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്ക് ഡൗൺ പ്രഖ്യാപനം
മാർച്ച് 25 നാണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ് പ്രഖ്യാപിച്ചത്. അതേസമയം മുന്നൊരുക്കങ്ങൾ ഒന്നും ഇല്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ജനജീവിതം ദുരിതത്തിലാക്കിയെന്ന വിമർശനമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഉയർത്തിയത്. ദിവസവേതനക്കാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരാണ് ഈ സമയങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത്.

കുടിയേറ്റ തൊഴിലാളികൾ
കുടിയേറ്റ തൊഴിലാളികളാണ് ഈ സമയത്ത് കടുത്ത ദുരിതം അനുഭവിച്ചത്.ജോലിയും ഭക്ഷണവും ഇല്ലാതായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികൾ സ്വദേശത്തേക്ക് കൂട്ട പലായനം ചെയ്ത സാഹചര്യം ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാന അതിർത്തികൾ അടയ്ക്കാനായിരുന്നു കേന്ദ്രസർക്കരാ്‍ നിർദ്ദേശിച്ചത്.

മുന്നറിയിപ്പ് നൽകി
ഫെബ്രുവരി മാസത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് രാഹുല്‍ ഗാന്ധി ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അത് ചെവി കൊള്ളാതിരുന്ന സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനു വേണ്ട വിലയേറിയ സമയം പാഴാക്കി. കേന്ദ്ര സര്‍ക്കാര്‍ ഏറെ വൈകി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സാഹചര്യം നേരിടാൻ അപരാപ്തമാണന്നും കോൺഗ്രസ് വിമർശിച്ചിരുന്നു.

ലോക്ക് ഡൗൺ നീട്ടും
വിമർശനങ്ങൾക്കിടെയും ലോക്ക് ഡൗൺ നീട്ടാൻ തന്നെയാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. എന്നാൽ സമ്പൂർണ അടച്ച് പൂട്ടൽ അല്ല ഇനി വേണ്ടത് സ്മാർട്ട് അപ്ഗ്രേഡ് ആണെന്ന നിർദ്ദേശമാണ് രാഹുൽ മുന്നോട്ട് വെയ്ക്കുന്നത്. കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും രാഹുൽ ആവശ്യപ്പെട്ടു.

സ്മാർട്ട് അപ്ഗ്രേഡ്
ഒരേ മാനദണ്ഡം വെച്ച് ലോക്ക് ഡൗൺ നടപ്പാക്കിയതിലൂടെ ദശലക്ഷക്കണക്കിന് കർഷകരും കുടിയേറ്റ തൊഴിലാളികളും ദിവസവേതനക്കാരും വ്യാപാരികളും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ദുരിതത്തിലാണ് ആയത്. ഇനി വേണ്ടത് ഒരു സ്മാട്ട് അപ്ഗ്രേഡ് ആണ്. വലിയ രീതിയിൽ പരിശോധന നടത്തി വൈറസ് ഹോട്ട് സ്പോട്ടുകളെ മാത്രം ഐസോലേറ്റ് ചെയ്ത് മറ്റ് മേഖലകളെ സാധാരണ നിലയിൽ ആക്കുകയാണ് വേണ്ടത്, രാഹുൽ ട്വീറ്റ് ചെയ്തു.

ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന്
ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്ന നിർദ്ദേശമാണ് ആരോഗ്യ വിദഗ്ദർ നൽകുന്നത്. അതേസമയം ഇന്നത്തെ പ്രഖ്യാപനത്തിൽ ഹോട്ട് സ്പോട്ട് അല്ലാത്ത ഇടങ്ങളിലെ ചില മേഖലകളിൽ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം നിലവിൽ 10363 ആയി. 24 മണിക്കൂറിനിടെ 1211 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 339 പേരാണ് മരിച്ചത്.












Click it and Unblock the Notifications