രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍
ലക്‌നൗ: കര്‍ഷക പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനായി ലക്‌നൗലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെയും ഒപ്പമുണ്ടായിരുന്ന രണ്ട് മുഖ്യമന്ത്രിമാരുടെയും യാത്ര റദ്ദാക്കുകയും അഞ്ച് പേരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയുമായിരുന്നുവെന്നും പറയുന്നു. ചത്തീസ്ഡഢ് മുഖ്യമന്ത്രിയായ ഭുപേഷ് ഭാഗേല്‍, ഛരന്‍ജിത്ത് ഛന്നി, കെ.സി വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ് എന്നിവരാണ് രാഹുലിനൊപ്പം ഉണ്ടായിരുന്നത്. ലാഖിംപൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അങ്ങോട്ട് പോകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് പറഞ്ഞിരുന്നു.

സെക്ഷന്‍ 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും മുന്നോട്ട് തന്നെ പോകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലാഖിംപൂര്‍ ഖേരിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്ഷന്‍ 144 പ്രകാരം നാല് പേര്‍ ചേര്‍ന്നാലാണ് ലംഘനമാകുക. ഞങ്ങള്‍ മൂന്ന് നേതാക്കളാണ് ലാഖിംപൂരിലേക്ക് പോകുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ഷക കുടുംബങ്ങളുടെ സന്ദര്‍ശനത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട പ്രിയങ്കാ ഗാന്ധിയെ കുറിച്ച് ചോദിച്ചപ്പോള്‍ 'അതെ അവര്‍ അറസ്റ്റലാണ് ഈ വാര്‍ത്താ സമ്മേളനം കര്‍ഷകരെ സംബന്ധിച്ചാണ്' അദ്ദേഹം പറഞ്ഞു. കുറച്ച് കാലമായി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ് കുറച്ച്‌പേര്‍ ഓടിപ്പോകുകയും ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു. ബിജെപി മന്ത്രി പോലും ആരോപണ വിധേയനാണ് ഒരു നടപടിയും എടുത്തിട്ടില്ല രാഹുല്‍ കൂട്ടിചേര്‍ത്തു.
വാസ്തവത്തില്‍ കര്‍ഷകര്‍ക്ക് നേരെ ആസൂത്രിതമായ അക്രമമാണ് നടക്കുന്നത്. തുടക്കത്തില്‍ ഇത് ഭൂമിയേറ്റെടുക്കലായിരുന്നു പിന്നീട് കര്‍ഷകര്‍ക്കെതിരെയുള്ള നിയമങ്ങളായിയെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും, ധൈര്യവും നല്‍കുകയാണ് തന്റെ ലാഖിംപൂര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇന്നലെ പ്രധാനമന്ത്രി ലക്‌നൗവില്‍ ഉണ്ടായിരുന്നു. എന്നാല്‍ ലാഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം തന്നെ ശരിയായ രീതിയില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ലാഖിംപൂര്‍ ഖേരിയില്‍ സന്ദര്‍ശനം നടത്താന്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. 'ഇന്ന് തന്നെ രണ്ട് മുഖ്യമന്തിരമാരോടൊപ്പം അവിടേക്ക് പോകും, ജനങ്ങള്‍ക്ക് പിന്തുണയാണ് വേണ്ടത്, എന്തിനാണ് ഞങ്ങളെ മാത്രം തടയുന്നത്' രാഹുല്‍ ചോദിച്ചു.
'ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഒറ്റക്ക് പോകാന്‍ ശ്രമിച്ചപ്പോഴും ഇവിടെ തടഞ്ഞിരുന്നു. ഒരാള്‍ ഒറ്റക്ക് പോകുമ്പോള്‍ സെക്ഷന്‍ 144 എങ്ങനെ നിഷേധിക്കലാകും എന്നും അദ്ദേഹം ചോദിച്ചു. അതേസമയം ഞായറാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ ഞായറാഴ്ച യുണ്ടായ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ലിംഖാപൂര്‍ കൂട്ടക്കൊലയുമായി പങ്കുണ്ടെന്ന് ഉത്തര്‍ പ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തില്‍ ആശിഷ് മിശ്രയുമുമുണ്ടായിരുന്നു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ അജയ് മിശ്രയെ പ്രതി ചേര്‍ത്തുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Recommended Video
വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അതീവഗൗരവത്തോടെ തന്നെയാണ് ബി.ജെ.പി ഈ വിഷയത്തെ നോക്കി കാണുന്നത്. ഈ സംഭവം തെരഞ്ഞെടുപ്പില്‍ വിനയാകുമോയെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. അതിനാല്‍ അജയ് മിശ്രയ്‌ക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം അവസാനിപ്പിക്കാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചനകള്‍.












Click it and Unblock the Notifications