കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ട എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് കമ്മീഷന്റെ തീരുമാനം എന്നറിയുന്നു. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നടപടികള്‍ വേഗത്തിലാക്കി.

സീറ്റ് വിഭജന ചര്‍ച്ച സംബന്ധിച്ച് രാഹുല്‍ ഗാന്ധി വ്യക്തമായ നിര്‍ദേശം ബിഹാര്‍ നേതൃത്വത്തിന് കൈമാറി. ഇതുപ്രകാരം ബിഹാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തിസിങ് ഗോഹില്‍ പട്‌നയിലെത്തി. അദ്ദേഹം ആര്‍ജെഡി നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പോകുന്നു. പുതിയ ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ...

സീറ്റ് വിഭജനം തീര്‍ന്നാല്‍

സീറ്റ് വിഭജനം തീര്‍ന്നാല്‍

ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് സഖ്യത്തിലെ പ്രധാനി. കൂടാതെ ചില ചെറു കക്ഷികളും സഖ്യത്തിലുണ്ട്. ഇവര്‍ക്കിടയിലെ സീറ്റ് വിഭജനമാണ് ആദ്യഘട്ടം. ഇത് എളുപ്പം തീര്‍ന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കും.

 രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

സീറ്റ് വിഭജനം സംബന്ധിച്ച എല്ലാ ചര്‍ച്ചകളും ആഗസ്റ്റില്‍ അവസാനിപ്പിക്കണമെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ബിഹാര്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. അനാവശ്യമായ വിവാദങ്ങളില്‍ കുടുങ്ങി ചര്‍ച്ച വൈകരുത്. സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

എഐസിസി സെക്രട്ടറി ബിഹാറിലെത്തി

എഐസിസി സെക്രട്ടറി ബിഹാറിലെത്തി

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ബിഹാറിലെത്തിയ എഐസിസി സെക്രട്ടറി ശക്തിസിങ് ഗോഹില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ആദ്യ ചര്‍ച്ച നടത്തി. നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിങ്, മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച ചെയ്തു.

 ആര്‍ജെഡിയുടെ പ്രധാന ആവശ്യം

ആര്‍ജെഡിയുടെ പ്രധാന ആവശ്യം

അടുത്ത ചര്‍ച്ച ആര്‍ജെഡി നേതാക്കളുമായിട്ടാണ്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ജയിലിലാണ്. അദ്ദേഹത്തിന്റെ മകന്‍ തേജസ്വി യാദവാണ് പാര്‍ട്ടിയുടെ അമരക്കാരന്‍. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നാണ് ആര്‍ജെഡിയുടെ പ്രധാന ആവശ്യം.

 കോണ്‍ഗ്രസ് സമ്മതിച്ചേക്കും, പക്ഷേ...

കോണ്‍ഗ്രസ് സമ്മതിച്ചേക്കും, പക്ഷേ...

ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് വിയോജിപ്പുണ്ടെങ്കിലും ചര്‍ച്ചയുടെ സുഗമമായ മുന്നോട്ട് പോക്കിന് വേണ്ടി തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചേക്കും. അതേസമയം, സീറ്റ് വിഭജന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തങ്ങളുടെ ആവശ്യം നേടിയെടുക്കലാണ് കോണ്‍ഗ്രസിന് ലക്ഷ്യം.

കോണ്‍ഗ്രസ് ഫോര്‍മുല തയ്യാര്‍

കോണ്‍ഗ്രസ് ഫോര്‍മുല തയ്യാര്‍

ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ പറഞ്ഞു. ബിഹാര്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ അനില്‍ ശര്‍മയാണ് സീറ്റ് വിഭജന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റൊരു പ്രധാന വ്യക്തി. ഇദ്ദേഹം പ്രത്യേക ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്.

ജെഡിയുവിന്റെ സീറ്റുകള്‍ പങ്കുവയ്ക്കാം

ജെഡിയുവിന്റെ സീറ്റുകള്‍ പങ്കുവയ്ക്കാം

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു മഹാസഖ്യത്തിനൊപ്പമായിരുന്നു. അന്ന് 101 സീറ്റിലാണ് ജെഡിയു മല്‍സരിച്ചത്. എന്നാല്‍ ഇപ്പോള്‍ ജെഡിയു എന്‍ഡിഎ സഖ്യത്തിലാണ്. ജെഡിയു മല്‍സരിച്ച 101 സീറ്റുകള്‍ കോണ്‍ഗ്രസും ആര്‍ജെഡിയും പങ്കിടാമെന്ന് അനില്‍ ശര്‍മ പറയുന്നു.

 60-40 എന്ന നിലയില്‍

60-40 എന്ന നിലയില്‍

ജെഡിയു 2015ല്‍ മല്‍സരിച്ച സീറ്റുകള്‍ 60-40 എന്ന നിലയില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും പങ്കുവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍ജെഡി വഴങ്ങുമോ എന്ന് വ്യക്തമല്ല. കൂടാതെ മറ്റു ചില ചെറുകക്ഷികളും മഹാസഖ്യത്തിലുണ്ട്.

2015ല്‍ മല്‍സരിച്ചത് ഇങ്ങനെ

2015ല്‍ മല്‍സരിച്ചത് ഇങ്ങനെ

ബിഹാര്‍ നിയമസഭയില്‍ 243 സീറ്റുകളാണുള്ളത്. ആര്‍ജെഡി 101 സീറ്റിലാണ് 2015ല്‍ മല്‍സരിച്ചത്. ജെഡിയുവും 101 സീറ്റില്‍ മല്‍സരിച്ചു. ബാക്കി 41 സീറ്റില്‍ കോണ്‍ഗ്രസും മല്‍സരിച്ചു. കോണ്‍ഗ്രസ് 27 സീറ്റിലും ആര്‍ജെഡി 80 സീറ്റലും ജയിച്ചു.

ആര്‍ജെഡി ലക്ഷ്യം മറ്റൊന്ന്

ആര്‍ജെഡി ലക്ഷ്യം മറ്റൊന്ന്

അതേസമയം, ആര്‍ജെഡിയുടെ സീറ്റ് വിഭജന ചര്‍ച്ച മറ്റൊരു വഴിക്കാണ്. 150 സീറ്റുകളാണ് അവര്‍ ലക്ഷ്യമിടുന്നത്. കൂടാതെ മുഖ്യമന്ത്രി പദവിയും. ചെറുകക്ഷികള്‍ക്ക് വേണ്ടി വിട്ടുവീഴ്ച വേണ്ട എന്നാണ് ആര്‍ജെഡിയുടെ തീരുമാനം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഫോര്‍മുല ഫലം കാണുമോ എന്ന വ്യക്തമല്ല.

രണ്ടുഘട്ടങ്ങള്‍

രണ്ടുഘട്ടങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും മഹാസഖ്യത്തില്‍ വലിയ പ്രശ്‌നമായിരുന്നു സീറ്റ് വിഭജനം. ആദ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കാണും. പിന്നീടാണ് സീറ്റ് വിഭജനം എന്ന് ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. അതേസമയം, ഭരണപക്ഷത്ത് കാര്യങ്ങള്‍ വളരെ വേഗത്തിലാണ്.

എന്‍ഡിഎയിലെ കാര്യങ്ങള്‍ ഇങ്ങനെ

എന്‍ഡിഎയിലെ കാര്യങ്ങള്‍ ഇങ്ങനെ

ബിജെപി, ജെഡിയു, എല്‍ജെപി എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. നിതീഷ് കുമാര്‍ തന്നെയാകും സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി. ഇക്കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ബിജെപിയും അറിയിച്ചു. അതേസമയം, കൂടുതല്‍ സീറ്റ് വേണമെന്ന് രാം വിലാസ് പാസ്വാന്റെ എല്‍ജെപി ആവശ്യപ്പെടുന്നുണ്ട്.

English summary
Rahul Gandhi directed for seat sharing talk with RJD; Shakti Singh Gohil rushes to Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X