കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി തുടങ്ങി; രഘുറാം രാജനുമായി നിർണായക ചർച്ച!! ഇന്ത്യയ്ക്ക് വേണ്ടത് 65000 കോടിയുടെ പാക്കേജ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സാമ്പത്തിക രംഗത്ത് കൊവിഡ് എങ്ങനെ ബാധിച്ചുവെന്നതുൾപ്പെടെയുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് രാഹുൽ ഗാന്ധി രഘുറാം രാജനുമായി ചർച്ച നടത്തിയത്. വീഡിയോ ചാറ്റിലൂടെയാണ് ഇരുവരും വിവിധ വിഷയങ്ങൾ സംസാരിച്ചത്

Recommended Video

cmsvideo
Rahul gandhi's discussion with raghu ram rajan | Oneindia Malayalam

ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടുന്നത് ഗുണം ചെയ്യില്ലെന്ന് ചർച്ചയിൽ രഘുരാം രാജൻ വ്യക്തമാക്കി. രാഹുൽ നേരത്തേ ഉന്നയിച്ച പല കാര്യങ്ങളും രഘുറാം രാജൻ ചർച്ചയിൽ പങ്കുവെച്ചു. ചർച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ

 65,000 കോടിയുടെ പാക്കേജ്

65,000 കോടിയുടെ പാക്കേജ്

മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്തെ എങ്ങനെ പുനരുജ്ജീവിപ്പിക്കുമെന്ന കാര്യമാണ് ഇരുവരും ചർച്ച നടത്തിയത്. പ്രതിസന്ധിയിൽ നിന്നും കരകയറാൻ 65,000 കോടിയുടെ പാക്കേജ് ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് രഘുറാം രാജൻ വ്യക്തമാക്കി. ഇന്ത്യയുടെ ജിഡിപി 200 ലക്ഷം കോടി രൂപയാണ്, അതിനാൽ നമുക്ക് 65,000 രൂപ താങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു.

 ധനവിഭവങ്ങൾ പരിമിതപ്പെടുത്തി

ധനവിഭവങ്ങൾ പരിമിതപ്പെടുത്തി

അഭൂതപൂർവ്വമായ സാഹചര്യമാണ് നമ്മൾ നേരിടുന്നത്. ആവശ്യമുള്ളത് കൈകാര്യം ചെയ്യുന്നതിന് നാം മാനദണ്ഡങ്ങൾ മറികടന്നുകൊണ്ടുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തെ ധനവിഭവങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഒരു മുൻഗണനക്രമം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

 ലോക്ക് ഡൗൺ

ലോക്ക് ഡൗൺ

സമ്പദ് വ്യവസ്ഥയെ എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുമെന്നത് നമ്മൾ ആലോചിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോൾ തടസ്സങ്ങൾ ഇല്ലാതെ മുൻപോട്ട് പോകാനാകൂ. ലോക്ക് ഡൗൺ നീട്ടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും രഘുറാം രാജൻ നൽകി.

 വലിയ പോരാട്ടമാണെന്ന്

വലിയ പോരാട്ടമാണെന്ന്

ലോക്ക് ഡൗൺ എന്നത് കൊവിഡിനെതിരായ വലിയ പോരാട്ടമാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. നിലവിൽ മെയ് 3 വരെയാണ് രണ്ടാം ഘട്ട ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. കൂടുതൽ ദിവസത്തേക്ക് അടച്ച് പൂട്ടൽ നിട്ടിയേക്കുമെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്.

 പിടിച്ച് കെട്ടാനാകില്ല

പിടിച്ച് കെട്ടാനാകില്ല

ലോക്ക് ഡൗൺ കൊണ്ട് മാത്രം രോഗം പിടിച്ച് കെട്ടാൻ ആകില്ലെന്നും കൊവിഡ് എന്ന മഹാമാരിയെ പിടിച്ച് കെട്ടണമെങ്കിൽ വ്യാപക പരിശോനയും ഗവേഷണങ്ങളുമാണ് വേണ്ടതെന്നുമാണ് കോൺഗ്രസ് നിലപാട്. ലോക്ക് ഡൗൺ ചെയ്തതു കൊണ്ടു മാത്രം കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ രാജ്യങ്ങൾക്കു സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു.

 വ്യാപകമായി പരിശോധന

വ്യാപകമായി പരിശോധന

അതേസമയം കൊവിഡ് പരിശോധനകൾ കൂടുതൽ നടത്തേണ്ടതുണ്ടെന്നും രഘുറാം രാജൻ ആവശ്യപ്പെട്ടു. അമേരിക്ക പോലുള്ള രാജ്യങ്ങൾക്കുള്ള ആത്മവിശ്വാസം ലഭിക്കണമെങ്കിൽ പരിശോധനങ്ങൾ വിപുലമാക്കേണ്ടതുണ്ട്.കുറഞ്ഞത് രണ്ട് ദശലക്ഷം പരിശോധനങ്ങൾ നമ്മൾ നടത്തണം.

 കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

നിലവിൽ 25,000-30000 വരെ പരിശോധനകൾ മാത്രമാണ് രാജ്യത്ത് നടത്തുന്നതെന്നും മുൻ ആർബിഐ ഗവർണർ പറഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്നത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനം ശക്തമായതോടെ രാഹുൽ ഗാന്ധിയും കോൺഗ്രസും ഉന്നയിക്കുന്ന പ്രധാന ആവശ്യമാണ് കൂടുതൽ പരിശോധനകൾ നടത്തണമെന്നത്. പരിശോധനകൾ വ്യാപിപ്പിക്കാതെ കൊവിഡിനെ പിടിച്ച് കെട്ടാനാകില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

പുനരധിവാസം

പുനരധിവാസം

സാമൂഹിക അകലം പാലിക്കണമെന്നത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും വലിയ വെല്ലുവിളി അതിഥി തൊഴിലാളികൾ അടക്കമുള്ള പാവപ്പെട്ടവരുടെ പുനരധിവാസമാണ്. അവർക്ക് നല്ല ജീവിത സാഹചര്യങ്ങൾ ഒരുക്കണണം. സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളിയാണിതെന്നും രഘുറാം രാജൻ പറഞ്ഞു.

 ഇന്ത്യയ്ക്ക് തിളങ്ങാം

ഇന്ത്യയ്ക്ക് തിളങ്ങാം

തൊഴിലില്ലായ്മയാണ് രാജ്യം നേരിടാനിരിക്കുന്ന പ്രധാന വിഷയംസർക്കാർ ജോലികളെയും അതിലൂടെ ലഭിക്കുന്ന സുഖസൗകര്യങ്ങളെയും ആളുകൾ ആശ്രയിക്കാതിരിക്കാൻ നല്ല നിലവാരമുള്ള തൊഴിൽ മേഖല സൃഷ്ടിക്കേണ്ടതുണ്ട്. ലോക വ്യവസായത്തിലും വിതരണ ശൃംഖലയിലും ഇന്ത്യക്ക് അവസരം കണ്ടെത്താൻ കഴിയുമെന്നും രഘുറാം രാജൻ പറഞ്ഞു.
അരമണിക്കൂർ നേരമാണ് ഇരുവരും ചർച്ച നടത്തിയത്.

11 അംഗ സമിതി

11 അംഗ സമിതി

വരും ദിവസങ്ങളിൽ വൈറോളജിസ്റ്റുകളുമായും രാഹുൽ ഗാന്ധി ചർച്ച നടത്തും. രാഹുൽ ഗാന്ധിയെ മുൻ നിർത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ക്രീയാത്മ പ്രതിപക്ഷമാക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് 11 അംഗ സമിതി രൂപീകരിച്ചിരുന്നു.

English summary
rahul gandhi discussed economic situation with Raghu ram Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X