മോദിയുമായി താരതമ്യം ചെയ്യുന്നത് അപമാനം; മുത്തശ്ശിയുടേത് സ്നേഹവും മമതയും നിറഞ്ഞ തീരുമാനങ്ങൾ
Recommended Video

ദില്ലി: മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യം ചെയ്യുന്നതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇത്തരം താരതമ്യം ഇന്ദിരാ ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് രാഹുൽ ഗാന്ധി വിമർശിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.
സ്നേഹവും മമതയും നിറഞ്ഞ തീരുമാനങ്ങളായിരുന്നു എന്റെ മുത്തശ്ശിയുടേത്. എല്ലാവരെയും ഒരുമിപ്പിക്കുന്നതിലായിരുന്നു ഇന്ദിരാജിയുടെ ശ്രദ്ധ. രാജ്യത്തെ പാവങ്ങളോട് അവർക്ക് കരുതലുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരുമാനങ്ങൾ കോപത്തിൽ നിന്നും വെറുപ്പിൽ നിന്നും വരുന്നതാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

രാജ്യത്തെ ഭിന്നിപ്പിക്കുന്നതിലാണ് മോദിയുടെ ശ്രദ്ധയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. രാജ്യത്തെ ദരിദ്രരായ ജനങ്ങളോട് മോദിക്ക് യാതൊരു സഹാനുഭൂതിയുമില്ലെന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നു.
നരേന്ദ്രമോദിയുടെ ഏകാധിപത്യ ഭരണത്തിന്റെ തിരിച്ചടി രാജ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാർ വിശ്വസിച്ചതു പോലെ താനാണ് രാജ്യത്തിന്റെ ദൈവമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. മോദി ഇന്ത്യയേക്കാൾ വലുതല്ല. എല്ലാത്തിനേക്കാളും വലുതാണ് ഇന്ത്യയെന്ന് രാഹുൽ ഗാന്ധി പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications