• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന് ഒരൊറ്റ കാര്യത്തില്‍ പിഴച്ചു... മുന്നൊരുക്കങ്ങളില്ലാത്ത ഓള്‍ഡ് മോഡല്‍, നേട്ടം 3 തരത്തില്‍!!

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ഒരിക്കല്‍ കൂടി ഇന്ത്യയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒരൊറ്റ കാര്യത്തില്‍ അദ്ദേഹത്തിന് വന്ന പിഴവ് ശരിക്കും വലിയ വീഴ്ച്ചയാണെന്ന വാദമുയര്‍ന്നിട്ടുണ്ട്. മൂന്ന് നേട്ടങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഏകദേശം പോസിറ്റീവ് രാഷ്ട്രീയം വന്‍ നേട്ടമായി നില്‍ക്കുന്ന സമയത്താണ് ഈ ഇടിവ് വന്നിരിക്കുന്നത്. അമേരിക്കന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച്ചയാണ് പലരും വേണ്ടിയില്ലെന്ന് പറയുന്നത്. ജോര്‍ജ് ബുഷിന്റെ കാലത്തായിരുന്നു ഇയാള്‍ നയതന്ത്രജ്ഞനായിരുന്നത്. അന്ന് ഇന്ത്യാ വിരുദ്ധ നിലപാടുകളും ഇയാള്‍ സ്വീകരിച്ചിരുന്നു.

സജ്ജമാക്കി ടീം

സജ്ജമാക്കി ടീം

രാഹുല്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങാനാണ് രണ്ടാം വരവ് ഉപയോഗപ്പെടുത്തിയതെന്ന് നേതാക്കള്‍ പറയുന്നു. അതിഥി തൊഴിലാളി വിഷയം രാഹുലിന് വീണ് കിട്ടിയ അവസരം കൂടിയായിരുന്നു. ഇത് പരമാവധി അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മോദിയുടെ ഇമേജ് ഇടിഞ്ഞെന്ന് കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ തന്റെ ടീമിനെ കൂടുതല്‍ മാറ്റങ്ങളോടെ തിരഞ്ഞെടുപ്പിന് ഇറക്കാനാണ് ഒരുങ്ങുന്നത്.

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

ബിജെപിയെ നേരിടാന്‍ മൂന്ന് തരത്തിലുള്ള നീക്കമാണ് രാഹുല്‍ മുന്നില്‍ കാണുന്നത്. ബിജെപിയുടെ വോട്ടുബാങ്കില്‍ കയറിയുള്ള പ്രചാരണമാണ് ആദ്യത്തേത്. പിന്നെയുള്ളത് സംസ്ഥാനങ്ങളില്‍ ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് തന്റെയും ടീമിന്റെയും പരമാവധി സേവനം ലഭ്യമാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതിലൂടെ പ്രാദേശികമായ കരുത്ത് മോദിയെ പോലെ നേടിയെടുക്കാനാവും. അതിനായി കോണ്‍ഗ്രസിന്റെ എല്ലാ ടീമും ഇറങ്ങണമെന്നാണ് നിര്‍ദേശം. തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ യുവനേതാക്കള്‍ക്ക് രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാഹുലിന്റെ വിഷയം

രാഹുലിന്റെ വിഷയം

രാഹുല്‍ തന്റെ സുരക്ഷാ മേഖലയില്‍ നിന്ന് ഇറങ്ങി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇത്തവണയും ഇറങ്ങിയില്ലെന്ന് സീനിയര്‍ നേതാക്കള്‍ പരാതിപ്പെടുന്നുണ്ട്. രാജസ്ഥാനില്‍ അശോക് ഗെലോട്ടും പഞ്ചാബില്‍ അമരീന്ദര്‍ സിംഗും മികച്ച പ്രവര്‍ത്തനം നടത്തിയപ്പോള്‍ അതുപോലൊരു ഇടപെടല്‍ രാഹുല്‍ നടത്തിയില്ലെന്നാണ് പരാതി. അതിഥി തൊഴിലാളികളെ ദില്ലിയില്‍ നേരിട്ടെത്തി കണ്ടത് മികച്ചതാണെന്നും ഇവര്‍ സമ്മതിക്കുന്നു. പക്ഷേ മറ്റ് അവസരങ്ങളില്‍ രാഹുലിന്റെ അഭിമുഖങ്ങള്‍ വിചാരിച്ച ഇംപാക്റ്റ് ഉണ്ടാക്കിയില്ലെന്നും ഇവര്‍ പറയുന്നു.

ടീമിലെ അഴിച്ചുപണി

ടീമിലെ അഴിച്ചുപണി

രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് പകരക്കാരനെ കണ്ടെത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ബിജെപിയെ നേരിടാന്‍ മനീഷ് തിവാരിയാണ് എത്തുക. രാഹുലിന്റെ ഇടവും വലവുമായി മനീഷ് തിവാരിയും രണ്‍ദീപ് സുര്‍ജേവാലയുമാണ് ഇനി ഉണ്ടാവുക. ടീമിലെ പ്രധാന ഉപദേശകനായി ജയറാം രമേശുമുണ്ടാകും. സോഷ്യല്‍ മീഡിയ ടീമില്‍ ശശി തരൂരും ഇടംപിടിക്കും. തരൂരിന്റെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നില്‍ മറ്റ് പല കാര്യങ്ങളുമുണ്ട്.

തരൂരിന് ബ്ലോക്കിടും

തരൂരിന് ബ്ലോക്കിടും

കേരളത്തില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ മുഖമായി മാറാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ശശി തരൂര്‍ ദില്ലിയില്‍ വരെ രാഹുലിനെ എളുപ്പത്തില്‍ മറികടക്കുന്ന നേതാവാണ്. അതുകൊണ്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിലെ രണ്ടാമനായി അദ്ദേഹത്തെ കൊണ്ടുവരാന്‍ രാഹുലിന് താല്‍പര്യമില്ല. തരൂരിനെ കേരളത്തിലും മറികടന്ന് മുന്നിലെത്താന്‍ രാഹുല്‍ ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ കൂടൂതല്‍ ഇടപെടല്‍ രാഹുല്‍ നടത്തുന്നതും ഇതേ കാരണം കൊണ്ടാണ്. മുമ്പ് ഇത്തരത്തിലുള്ള സമീപനം രാഹുലില്‍ നിന്ന് ഉണ്ടാവാറില്ലായിരുന്നു.

നേട്ടങ്ങളും മുന്നില്‍

നേട്ടങ്ങളും മുന്നില്‍

കോണ്‍ഗ്രസ് പതറിയിട്ടുണ്ടെങ്കിലും കോവിഡ് കാലത്ത് രാഹുല്‍ അടക്കമുള്ള നേതാക്കള്‍ നേട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ബസ്സുകളും ഭക്ഷണങ്ങളും ട്രെയിന്‍ യാത്രാ ചെലവുകളും വഹിച്ച് കോണ്‍ഗ്രസ് ശരിക്കും നേട്ടമുണ്ടാക്കിയിട്ടുണ്ട്. മോദിക്ക് വോട്ടു ചെയ്യില്ലെന്ന അതിഥി തൊഴിലാളികള്‍ പ്രഖ്യാപിച്ചത് രാഹുലിനുള്ള പ്രതീക്ഷയാണ്. പക്ഷേ കൂടുതല്‍ ജനങ്ങളിലേക്ക് രാഹുല്‍ ഇറങ്ങിയിരുന്നെങ്കില്‍, ഒരുപക്ഷേ താനാണ് മോദിക്ക് ബദല്‍ എന്ന് ജനങ്ങള്‍ ഉറപ്പിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള നീക്കങ്ങള്‍ രാഹുലിലുള്ള അവിശ്വാസം പൂര്‍ണമായി മാറ്റാന്‍ സഹായിക്കുന്നതല്ല. ബീഹാറില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയാല്‍ രാഹുലിന് പ്രാദേശിക നേതാവെന്ന കരുത്ത് നേടിയെടുക്കാം.

പിഴച്ചത് ആ അഭിമുഖത്തില്‍

പിഴച്ചത് ആ അഭിമുഖത്തില്‍

രഘുറാം രാജന്‍ മുതല്‍ ബജാജുമായുള്ള അഭിമുഖം വരെ രാഹുലിന്റെ ഇമേജ് മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ ബേണ്‍സുമായുള്ള അഭിമുഖം രാജ്യത്തിന് തന്നെ ദോഷം ചെയ്യുന്നതാണ്. കടുത്ത ഡൊണാള്‍ഡ് ട്രംപ് വിമര്‍ശകനാണ് നിക്കോളാസ് ബേണ്‍സ്. ഇന്ത്യയിലെ സഹിഷ്ണുതയും ജോര്‍ജ് ഫ്‌ളോയിഡ് മരണമൊക്കെയാണ് സംസാരിച്ചത്. എന്നാല്‍ രാഹുലിന് കാര്യമായിട്ടുള്ള പ്രശ്‌നമുണ്ടെന്നാണ് അമിത് മാളവ്യ പ്രതികരിച്ചത്. സഞ്ജയ് ബറുവും ഇതിനെ എതിര്‍ത്തും. ജോ ബൈഡന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനെ അഭിമുഖം ചെയ്യുന്നത് പോലെയുള്ള അസംബന്ധമാണ് ഇതെന്നാണ് അദ്ദേഹം വിലയിരുത്തിയത്. രാഹുലിന്റെ ഹിന്ദു-മുസ്ലീം പ്രസ്താവന കോണ്‍ഗ്രസിന് തന്നെ ദോഷം ചെയ്യുന്നതാണ്. ഒരു വിദേശിയുമായി ഇത്തരത്തിലുള്ള സംഭാഷണം രാജ്യത്തെ അപമാനിക്കുന്നതാണെന്ന വിലയിരുത്തലുമുണ്ട്.

English summary
rahul gandhi done a mistake in his outreach programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X