കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ തട്ടകത്തില്‍ ഇളക്കം സൃഷ്ടിച്ച് രാഹുലിന്റെ ഗംഭീര വരവ്; 'ഗുജറാത്ത് കോണ്‍ഗ്രസ് ഭരിക്കും'

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നു. അടുത്ത ജനുവരിക്കകം അദ്ദേഹം വീണ്ടും അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണ് വിവരം. ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി കുറച്ചു മാസങ്ങള്‍ കൂടി തുടരും. എന്നാല്‍ ദേശീയ അധ്യക്ഷ പദവിയില്‍ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ ശക്തമായ പോര്‍മുഖം അകത്തും പുറത്തും തുറന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

ജൂനിയര്‍ ടീമിന് പ്രാമുഖ്യം നല്‍കുന്ന രീതിയാണ് അദ്ദേഹം ഇനിയും അവലംബിക്കുക. മാത്രമല്ല, ബിജെപിക്കെതിരെ ശക്തമായ നീക്കം ആരംഭിക്കുകയും ചെയ്യും. ഗുജറാത്തില്‍ സംഘടനാ തലത്തില്‍ വരുത്തിയ മാറ്റം ഇതിന്റെ സൂചനയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഹാര്‍ദിക് സംസ്ഥാന ഉപാധ്യക്ഷന്‍

ഹാര്‍ദിക് സംസ്ഥാന ഉപാധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും തട്ടകമാണ് ഗുജറാത്ത്. ഇവിടെയാണ് രാഹുല്‍ ശക്തമായ ഒരുക്കം നടത്തുന്നത്. ഗുജറാത്തിലെ ശക്തനായ യുവ നേതാവായി വിലയിരുത്തപ്പെടുന്ന ഹാര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതിന് പിന്നില്‍ രാഹുലിന്റെ ഇടപെടലാണ്.

ബിജെപിക്ക് ശക്തമായ താക്കീത്

ബിജെപിക്ക് ശക്തമായ താക്കീത്

ഗുജറാത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി അമിത് ചാവ്ദ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ തന്നെയാണ് രാഹുല്‍ മുന്‍കൈയ്യെടുത്ത് ഹാര്‍ദിക് പട്ടേലിനെ വൈസ് പ്രസിഡന്റാക്കിയത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവില്‍ ബിജെപിക്ക് ശക്തമായ താക്കീത് നല്‍കുന്നതാണ് രാഹുലിന്റെ നീക്കം.

പട്ടേലര്‍മാര്‍ നിസാരക്കാരല്ല

പട്ടേലര്‍മാര്‍ നിസാരക്കാരല്ല

ഗുജറാത്തിലെ വോട്ടര്‍മാരില്‍ മികച്ച സ്വാധീനമുള്ളവരാണ് പട്ടേലര്‍മാര്‍. ബിജെപി വോട്ടര്‍മാരില്‍ വലിയൊരു വിഭാഗമാണ് ഈ സമുദായം. പട്ടിദാര്‍ സംവരണ സമരത്തിന് മുന്നില്‍ നിന്ന നേതാവാണ് ഹാര്‍ദിക് പട്ടേല്‍. ഇദ്ദേഹത്തെ വൈസ് പ്രസിഡന്റാക്കുക വഴി പട്ടേല്‍ സമുദായത്തെ കൂടെ നിര്‍ത്താനാണ് രാഹുലിന്റെ നീക്കം.

മൂവര്‍ സംഘത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു

മൂവര്‍ സംഘത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു

2017ലെ ഗുജറാത്ത് നിയമസഭാ വേളയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് സംസ്ഥാനത്തെ പ്രചാരണ രംഗത്ത് ഇടപെട്ടിരുന്നു. ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരടങ്ങിയ പുതുമുഖങ്ങളായിരുന്നു രാഹുലിന്റെ പ്രതീക്ഷ. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുതിച്ചുകയറുകയും ചെയ്തു.

വളരെ ഗൗരവം

വളരെ ഗൗരവം

എന്നാല്‍ അല്‍പ്പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടു. ജിഗ്നേഷ് മേവാനി സ്വതന്ത്രനായി നിലയുറപ്പിച്ചിരിക്കുന്നു. ദളിത് ക്ഷേമത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഹാര്‍ദിക് പട്ടേല്‍ മാത്രമാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. അതുകൊണ്ടുതന്നെ ഹാര്‍ദികിനെ സംസ്ഥാന നേതൃപദവിയിലേക്ക് ഉയര്‍ത്തിയ രാഹുലിന്റെ നീക്കം വളരെ ഗൗരവമുള്ളതാണ്.

ജൂനിയര്‍ ടീമിന് പ്രാമുഖ്യം

ജൂനിയര്‍ ടീമിന് പ്രാമുഖ്യം

എല്ലാ സംസ്ഥാനങ്ങളിയും ജൂനിയര്‍ ടീമിന് പ്രാമുഖ്യം നല്‍കുന്ന സംഘടനാ സംവിധാനം കൊണ്ടുവരാനാണ് രാഹുലിന്റെ നീക്കം. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇളക്കം തട്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ തിരിച്ചുവരവ് എളുപ്പമാകും. യുപിയിലും ഗുജറാത്തിലും 2022ലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിന് പ്രതീക്ഷ

കോണ്‍ഗ്രസിന് പ്രതീക്ഷ

ഹാര്‍ദിക് പട്ടേലിന് മുന്നിലുള്ള പ്രധാന ദൗത്യം കോണ്‍ഗ്രസിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് പര്യാപ്തമാക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിക്ക് മുമ്പില്‍ വച്ച അതേ ദൗത്യം. ഈ രണ്ട് സംസ്ഥാനങ്ങളിലും അടുത്ത തിരഞ്ഞെടുപ്പോടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വകയുണ്ടാകും.

യോഗത്തിലെ പ്രധാന ആവശ്യം

യോഗത്തിലെ പ്രധാന ആവശ്യം

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് ലോക്‌സഭാംഗങ്ങളുടെ യോഗത്തില്‍ ആവശ്യം ശക്തമായിരുന്നു. ഗൗരവ് ഗൊഗോയിയും കേരളത്തില്‍ നിന്നുള്ള എംപിമാരുമാണ് ഇക്കാര്യം പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാല്‍ സോണിയയും രാഹുലും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലത്രെ.

അന്നത്തെ ആ സംഭവം

അന്നത്തെ ആ സംഭവം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി രാജിവച്ചത്. സീനിയര്‍ അംഗങ്ങള്‍ രാഹുലിന്റെ പ്രചാരണത്തിന് പിന്തുണ നല്‍കിയില്ലെന്നായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും ആരോപണം. പ്രിയങ്ക ഇക്കാര്യം നേതൃയോഗത്തില്‍ തുറന്നുപറയുന്ന സംഭവവുമുണ്ടായി.

യോജിപ്പില്ലാത്തവര്‍ക്ക് വിട്ടുപോകാം

യോജിപ്പില്ലാത്തവര്‍ക്ക് വിട്ടുപോകാം

രാഹുല്‍ ഗാന്ധി ദേശീയ നേതാവാകുമെന്ന് തന്നെയാണ് കഴിഞ്ഞദിവസം ദിഗ്‌വിജയ് സിങ് പറഞ്ഞത്. രാഹുലിനൊപ്പം പ്രിയങ്കയുടെ ദേശീയ നിരയിലുണ്ടാകുമെന്നു അദ്ദേഹം സൂചിപ്പിച്ചു. പ്രശ്‌നമുള്ളവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

സീനിയേഴ്‌സിനെ ഒതുക്കുകയാണോ

സീനിയേഴ്‌സിനെ ഒതുക്കുകയാണോ

അഹമ്മദ് പട്ടേലാണ് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുഖമായി ഇതുവരെ കണക്കാക്കുന്നത്. അദ്ദേഹവുമായി രാഹുല്‍ ഗാന്ധി അത്ര ചേര്‍ച്ചയില്ല. എന്നാല്‍ ഹാര്‍ദിക് പട്ടേല്‍ സംസ്ഥാന നേതാവാകുന്നതോടെ ഗുജറാത്ത് കോണ്‍ഗ്രസ് പൂര്‍ണമായും രാഹുലിന്റെ നിയന്ത്രണത്തിലേക്ക് എത്തും. മാത്രമല്ല, യുവജനങ്ങള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുമെന്നും കരുതുന്നു.

ബിജെപിക്കും ആശങ്ക

ബിജെപിക്കും ആശങ്ക

സോണിയ ഗാന്ധിയുടെ വിശ്വസ്തനാണ് അഹമ്മദ് പട്ടേല്‍. അദ്ദേഹത്തിനെതിരെ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരുകയാണ്. ഈ ഘട്ടത്തില്‍ കൂടിയാണ് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുഖം രാഹുല്‍ ഗാന്ധി മാറ്റെയടുക്കുന്നത്. പട്ടേല്‍ നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നതോടെ ബിജെപിക്കും ആശങ്ക ഇരട്ടിയാകുകയാണ്.

ഗുജറാത്ത് കോണ്‍ഗ്രസ് ഭരിക്കും

ഗുജറാത്ത് കോണ്‍ഗ്രസ് ഭരിക്കും

ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ പ്രതികരിച്ചു. യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് വേണ്ടി നിലകൊള്ളും. ഈ വിഭാഗത്തിന് ബിജെപി എന്തു ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. വരാനിരിക്കുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കും. 2022ല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

English summary
Rahul Gandhi double goal in Gujarat; Hardik Patel says Congress will win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X