ജാമ്യം കിട്ടിയ പിന്നാലെ രാഹുല്‍ പോയത് ദോശ കഴിക്കാന്‍, വീഡിയോ
ബിഹാര്‍: പട്നയിലെ കോടതിയില്‍ നിന്ന് ഇറങ്ങിയ രാഹുല്‍ ഗാന്ധി നേരെ പോയത് ദോശ കഴിക്കാന്‍. അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായ ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പാട്നയിലെ ഹോട്ടലില്‍ രാഹുല്‍ ദോശ കഴിക്കാന്‍ കയറിയത്. രാഹുല്‍ ദോശ കഴിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തെന്നിന്ത്യന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട പാട്നയിലെ മൗര്യലോക് മാര്‍ക്കറ്റ് കോംപ്ലക്സിലെ ഹോട്ടലില്‍ വെച്ചായിരുന്നു രാഹുല്‍ ദോശ കഴിച്ചത്. കോണ്‍ഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹില്‍ ആണ് രാഹുല്‍ ദോശ കഴിക്കുന്ന വീഡിയോ പങ്കുവെച്ചത്.
ബിഹാര്‍ ഉപമുഖ്യന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി നല്‍കിയ കേസിലാണ് രാഹുല്‍ ഗാന്ധി പാട്നയിലെ സിവില്‍ കോടതിയില്‍ ഹാജരായത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് വഴിവെച്ചത്.നീരവ് മോദിയെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ എല്ലാ കള്ളന്‍മാരുടേയും പേരിനൊപ്പം മോദി എന്നുണ്ടെന്നായിരുന്നു രാഹുലിന്‍റെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരോക്ഷ പരിഹാസമാണെന്നായിരുന്നു പരാതിയിലെ ആരോപണം.
पटना में ऐक छोटे से रेस्टोरंट में राहुलजी ने खाना खाया । pic.twitter.com/XHm94gQQZt
— Shaktisinh Gohil (@shaktisinhgohil) 6 July 2019












Click it and Unblock the Notifications