കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു; നവോന്മേഷം തേടി പ്രവര്‍ത്തകര്‍, സോണിയ പടിയിറങ്ങി

തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആമുഖ പ്രസംഗത്തോടെയാണ് എഐസിസി ആസ്ഥാനത്ത് അധികാര കൈമാറ്റം ചടങ്ങുകള്‍ തുടങ്ങിയത്.

  • By Ashif
Google Oneindia Malayalam News

ദില്ലി; 132 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിനെ ഏറ്റവും അധികം കാലം നയിച്ച സോണിയാ ഗാന്ധി വഴിമാറിയപ്പോള്‍, മകന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. രാവിലെ 11 ന് തുടങ്ങിയ സമ്മേളനത്തിന് കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളെല്ലാം എത്തിയിരുന്നു. തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആമുഖ പ്രസംഗത്തോടെയാണ് എഐസിസി ആസ്ഥാനത്ത് അധികാര കൈമാറ്റം ചടങ്ങുകള്‍ തുടങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കൈമാറി.

Rahul

സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, റോബര്‍ട്ട് വദ്ര എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ചടങ്ങിന് എഐസിസി ആസ്ഥാനത്ത് എത്തിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയം സന്നിഹിതരായിരുന്നു. കഴിഞ്ഞ 19 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ചിരുന്നത് സോണിയാ ഗാന്ധിയായിരുന്നു.

Rahul

നെഹ്‌റു കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ഭയത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് പ്രതീക്ഷയുടെ രാഷ്ട്രീയത്തിലേക്കുള്ള യാത്രയാകണം ഇനിയെന്ന് മന്‍മോഹന്‍ സിങ് പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. രാഹുലിന്റെ പേര് വിളിച്ചാണ് മന്‍മോഹന്‍ സിങ് ഇക്കാര്യം ഓര്‍മിപ്പിച്ചത്. ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം പ്രതീക്ഷയുടെ രാഷ്ട്രീയമാണ്. അത് താങ്കളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Sonia

തുടര്‍ന്ന് സോണിയാ ഗാന്ധി സംസാരിച്ചു. അവര്‍ പ്രസംഗപീഠത്തിലേക്ക് എത്തുമ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ കരഘോഷം മുഴക്കി. ഹിന്ദിയിലാണ് സോണിയ സംസാരിച്ചു തുടങ്ങിയത്. കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ തന്റെ അവസാന പ്രസംഗമാണിതെന്ന് സോണിയ പറഞ്ഞു.

English summary
Rahul Gandhi Assumed Congress President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X