രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; സ്ഥാനാരോഹണം ഈ മാസം
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതികള്‍ക്ക് അറുതിയായി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും. ഈ മാസം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് രാഹുലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കുമെന്നാണ് സൂചന. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിക്ക് പിന്നാലെയാണ് ദേശീയ തലത്തില്‍ നേതൃമാറ്റം വരുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കി രാഹുലിന്റെ സ്ഥാനാരോഹണത്തിന് കളമൊരുക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതൃമാറ്റം ഈ മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

എഐസിസി നേതൃത്വത്തില്‍ കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്താനും രാഹുല്‍ ഗാന്ധി ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ഉടന്‍ പാര്‍ട്ടി ചിന്തന്‍ ശിവിര്‍ വിളിച്ച് ചേര്‍ത്ത് തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി മുന്നോട്ട് പോകാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ദ്വിഗിവിജയ് സിങ്, കമല്‍നാഥ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വം ഉടച്ച് വാര്‍ക്കണമെന്ന് പറഞ്ഞിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് രാഹുല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായി ചുമതലയേറ്റത്. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരുകയും ചെയ്തു. ഇത് പാര്‍ട്ടിയില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കിയെന്നും ആക്ഷേപമുണ്ടായിരുന്നു.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications