കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; സ്ഥാനാരോഹണം ഈ മാസം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതികള്‍ക്ക് അറുതിയായി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും. ഈ മാസം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് രാഹുലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കുമെന്നാണ് സൂചന. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിക്ക് പിന്നാലെയാണ് ദേശീയ തലത്തില്‍ നേതൃമാറ്റം വരുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കി രാഹുലിന്റെ സ്ഥാനാരോഹണത്തിന് കളമൊരുക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതൃമാറ്റം ഈ മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Rahul Gandhi

എഐസിസി നേതൃത്വത്തില്‍ കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്താനും രാഹുല്‍ ഗാന്ധി ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ഉടന്‍ പാര്‍ട്ടി ചിന്തന്‍ ശിവിര്‍ വിളിച്ച് ചേര്‍ത്ത് തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി മുന്നോട്ട് പോകാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ദ്വിഗിവിജയ് സിങ്, കമല്‍നാഥ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വം ഉടച്ച് വാര്‍ക്കണമെന്ന് പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് രാഹുല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായി ചുമതലയേറ്റത്. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരുകയും ചെയ്തു. ഇത് പാര്‍ട്ടിയില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കിയെന്നും ആക്ഷേപമുണ്ടായിരുന്നു.

English summary
Rahul Gandhi is set to take charge of the Congress as its president in a major organisational shake-up the party has planned in the next few weeks. The elevation of the 45-year-old leader will be preceded by a major overhaul with new faces appointed on senior positions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X