അഞ്ചും ആണ്മക്കള്, ആറാമത്തേത് പെണ്‍കുഞ്ഞ്.. ദമ്പതികള്‍ക്ക് സഹിച്ചില്ല, ചെയ്തത്... കുഞ്ഞ് മരിച്ചു!!
രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്
ജയ്പൂര്‍: രാജസ്ഥാനില്‍ കഴിഞ്ഞ ദിവസമൊരു ഞെട്ടിക്കുന്ന സംഭവം നടന്നു. അഞ്ച് ആണ്മക്കളുള്ള ദമ്പതികള്‍ ആറാമതായി ജനിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു. ഈ കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ തൊബാറിയ ഗ്രാമത്തിലെ വീരം ലാലിനെയും ഭാര്യ സോറം ഭായിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ആദ്യത്തേത് അഞ്ചും ആണ്‍കുട്ടികളായതിനാല്‍ ആറാമത്തേതും അതു തന്നെയാവുമെന്നായിരുന്നു ദമ്പതികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ സോറ ജന്മം നല്‍കിയത് പെണ്‍കുഞ്ഞിനാണ്. ആറു ദിവസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത സോറവും ഭര്‍ത്താവും ചേര്‍ന്നു കുഞ്ഞിനെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കല്ലുകള്‍ കുഞ്ഞിന്റെ ശരീരത്തിനു മുകളില്‍ കൂട്ടിയിടുകയും ചെയ്തു.

എന്നാല്‍ ഈ സംഭവമെല്ലാം സമീപപ്രദേശത്തുള്ള ഒരു കുട്ടിയുടെ കണ്ണില്‍ പെടുകയായിരുന്നു. ഈ കുട്ടി നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്നു കല്ല് നീക്കി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല











Click it and Unblock the Notifications