• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ ടേണിംഗ് പോയിന്റ്, ആ കളി തുടരും, വന്‍ വിജയം, വിശ്വാസം ഡബിള്‍ സ്‌ട്രോംഗ്, ലക്ഷ്യമിടുന്നത്!

ദില്ലി: രാഹുല്‍ ഗാന്ധി അതിഥി തൊഴിലാളികളുമായി കൂടിക്കാഴ്ച്ച നടത്തിയത് വെറുമൊരു രാഷ്ട്രീയ നീക്കം മാത്രമല്ലെന്ന് കോണ്‍ഗ്രസ്. ഇനി വരാനിരിക്കുന്നത് ജനകീയമായ രീതികളിലേക്കുള്ള രാഹുലിന്റെ മടങ്ങിപ്പോക്കാണെന്ന് നേതൃത്വം സൂചിപ്പിക്കുന്നു. ലോക്ഡൗണ്‍ കാലത്ത് നടത്തിയ എല്ലാ നീക്കങ്ങളും ഒന്നിനൊന്ന് വിജയം നേടിയതായി ഡാറ്റാ ടീമും പറയുന്നു. ജനപ്രീതിയില്‍ രാഹുല്‍ മുന്നില്‍ കണ്ടതിനേക്കാള്‍ വലിയ വിജയമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിഷയം സമ്മാനിച്ചിരിക്കുന്നത്. ഭരണകൂടത്തെ കുറ്റപ്പെടുത്താതെ പകരം രാഹുല്‍ നടത്തിയ സംഭാഷണത്തില്‍ ജനങ്ങള്‍ തന്നെ സര്‍ക്കാരിനെതിരെ വന്നത് രാഹുല്‍ ഒരുക്കിയ പുതിയ തന്ത്രമായിരുന്നു.

പതിവ് പരീക്ഷണമല്ല

പതിവ് പരീക്ഷണമല്ല

രാഹുല്‍ പതിവ് പരീക്ഷണം വിട്ടെറിഞ്ഞാണ് കളത്തിലേക്ക് വന്നതെന്ന് ഡാറ്റ അനലിറ്റിക്‌സ് ടീം സൂചിപ്പിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്നെ നേതാവായി ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് പരീക്ഷണം കൂടിയായിരുന്നു ഇത്. നരേന്ദ്ര മോദി കഴിഞ്ഞാല്‍ രാജ്യത്ത് ജനപ്രീതിയുള്ള നേതാവ് രാഹുല്‍ തന്നെയാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യം രാഹുലിന് തന്നെ നേരിട്ട് ബോധ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളി വിഷയത്തില്‍ പാക്കേജുകള്‍ അടക്കം മൂന്ന് ഹൈടെക്ക് പദ്ധതികളാണ് രാഹുല്‍ മുന്നില്‍ കാണുന്നത്.

സര്‍ക്കാരിനെ വെല്ലവിളിക്കില്ല

സര്‍ക്കാരിനെ വെല്ലവിളിക്കില്ല

സര്‍ക്കാരിനെ ഒരുഘട്ടത്തില്‍ പോലും വെല്ലുവിളിക്കേണ്ടെന്ന് രാഹുല്‍ തന്റെ പോരാട്ടത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ടേണിംഗ് പോയിന്റാണ്. ഹരിയാനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളോട് രാഹുലിന്റെ ചോദ്യം തന്നെ വ്യത്യസ്തമായിരുന്നു. ഞാന്‍ നിങ്ങളെ വീട്ടിലെത്താന്‍ സഹായിക്കേണ്ടതുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിലൂടെ ഞാന്‍ ഈ വിഷയത്തില്‍ ഇടപെടണോ, അതിന് ജനങ്ങള്‍ അനുമതി നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ പരോക്ഷമായി രാഹുല്‍ അവതരിപ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഇവര്‍ രാഹുലിന് പിന്നില്‍ അണിനിരക്കുകയും ചെയ്തു.

ഇവര്‍ക്കുള്ള സഹായങ്ങള്‍

ഇവര്‍ക്കുള്ള സഹായങ്ങള്‍

സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പഞ്ചാബില്‍ തിരിച്ചെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പാക്കേജുകള്‍ രാഹുലിന്റെ ടീം സജ്ജമാക്കുന്നുണ്ട്. അമരീന്ദര്‍ സിംഗിനെ ഇക്കാര്യത്തില്‍ തിരിച്ചെത്തുന്ന മന്‍മോഹന്‍ സിംഗും സഹായിക്കും. ഇവര്‍ക്ക് പ്രാദേശികമായി തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് പ്രധാനം. ഇതിനായി ചെറുകിട-ഇടത്തരം മേഖലകളെ വളര്‍ത്തും. ഛത്തീസ്ഗഡില്‍ ഇത് വ്യത്യസ്തമാണ്. കാര്‍ഷിക മേഖലയിലാണ് കൂടുതല്‍ തൊഴില്‍ നല്‍കുന്നത്. വനോല്‍പ്പന്നങ്ങളെ കേന്ദ്രീകരിച്ച ഒരു വിപണി തന്നെ സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. ന്യായ് പദ്ധതി ഇതിന്റെ തുടക്കമാണ്.

ആദ്യമായി മുന്‍നിരയിലേക്ക്

ആദ്യമായി മുന്‍നിരയിലേക്ക്

രാഹുല്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ തൊഴിലാളികള്‍ സര്‍ക്കാര്‍ വഞ്ചിച്ചതായി പറയുന്നുണ്ട്. ഇത് ആദ്യമായിട്ടാണ് നരേന്ദ്ര മോദിയെ നേരിട്ട് കുറ്റപ്പെടുത്തുന്ന ജനരോഷം പുറത്തുവരുന്നത്. ഇവിടെ നേരിട്ട് ഇക്കാര്യം പുറത്തുകൊണ്ടുവരിക മാത്രമാണ് രാഹുല്‍ ചെയ്തത്. ഒരേപോലെ എല്ലാവര്‍ക്കും നാട്ടിലെത്താന്‍ വാഹനങ്ങളും രാഹുല്‍ നല്‍കി. ഭക്ഷണം, വെള്ളം എന്നിവയും കോണ്‍ഗ്രസ് ഉറപ്പാക്കുന്നുണ്ട്. നാല് ദിവസം മുമ്പ് ലോക്ഡൗണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ നാട്ടിലെത്തുമായിരുന്നുവെന്ന് ഇവര്‍ പറയുന്നുണ്ട്. ഇതിനര്‍ത്ഥം ബിജെപിയും മോദിയും വീണെന്നാണ്. ജനരോഷം ബിജെപിയെ ബോധ്യപ്പെടുത്തല്‍ കൂടിയാണ് രാഹുലിന്റെ നീക്കത്തിന് പിന്നില്‍.

പ്രതിപക്ഷത്തിന്റെ മുഖം

പ്രതിപക്ഷത്തിന്റെ മുഖം

രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്. ഒരൊറ്റ കൂടിക്കാഴ്ച്ചയില്‍. ഇത് മായാവതി ഇന്ന് നടത്തിയ പ്രസ്താവനയിലും പ്രകടമാണ്. കോണ്‍ഗ്രസാണ് അന്യസംസ്ഥാന തൊഴിലാളികളുടെ സങ്കടകരമായ അവസ്ഥയ്ക്ക് കാരണമെന്ന് മായാവതി ആരോപിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ യുപിയില്‍ നിന്ന് പണം ആവശ്യപ്പെട്ടത് മനുഷ്യത്വവിരുദ്ധമാണെന്നും ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ വീഡിയോ നാടകങ്ങള്‍ സത്യസന്ധമല്ലെന്ന് മായാവതി ആരോപിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ ശക്തയെന്ന മായാവതിയുടെ ലേബല്‍ അവസാനിച്ചിരിക്കുകയാണ്. അവരുടെ പാര്‍ട്ടി ദേശീയ തലത്തില്‍ ശക്തിയേ അല്ല. ഈ സ്ഥാനം കോണ്‍ഗ്രസ് നേടിയിരിക്കുകയാണ്. അതിന്റെ ദേഷ്യം കൂടി മായാവതിക്ക് രാഹുലിനോടുണ്ട്.

രണ്ട് വഴിയേ

രണ്ട് വഴിയേ

രാഹുലും സോണിയയും ഒരേ ആവശ്യത്തില്‍ വ്യത്യസ്ത വഴിയില്‍ സഞ്ചരിക്കാനാണ് തീരുമാനം. പ്രതിപക്ഷത്തെ ഈ വിഷയത്തില്‍ ഏകോപിപ്പിച്ച് പാര്‍ലമെന്റില്‍ വിറപ്പിക്കാനാണ് സോണിയ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റ് പ്രവര്‍ത്തിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയവുമായി തെരുവിലേക്കിറങ്ങാനാണ് രാഹുലിന്റെ പ്ലാന്‍. രാഹുലിന്റെ വിശ്യാസ്യത മോദിക്കൊപ്പമെത്തിയതായിട്ടാണ് ജനകീയ വിഷയങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. രാഹുല്‍ ക്യാമറ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്ത് ചെയ്‌തെന്ന് വ്യക്തമാക്കാന്‍ ഇതുവരെ നേതൃത്വത്തിന് സാധിച്ചിട്ടില്ല.

ഇമേജ് മാറ്റം ലക്ഷ്യം

ഇമേജ് മാറ്റം ലക്ഷ്യം

മനുഷ്യത്വ മുഖമുള്ള നേതാവായി മാറാനാണ് രാഹുലിന്റെ ശ്രമം. പ്രതിസന്ധി ഘട്ടത്തില്‍ താന്‍ എപ്പോഴും ഉണ്ടാവുമെന്ന സൂചനയാണ് രാഹുല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയത്. രാഹുലിന് പിന്തുണ നല്‍കി യൂത്ത് കോണ്‍ഗ്രസും സഹായത്തിനായി മുന്നിലുണ്ട്. തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം, അവശ്യ സാധനങ്ങള്‍, കുടിവെള്ളം, മരുന്നുകള്‍ എന്നിവ എത്തിച്ച് നല്‍കുന്നുണ്ട്. പാകിസ്താനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്കും ഈ സഹായം ലഭ്യമാക്കുന്നുണ്ട്. ദില്ലിയിലെ ആസ്ഥാനം യൂത്ത് കോണ്‍ഗ്രസും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫുഡ് ബാങ്കായി മാറ്റിയിരിക്കുകയാണ്. ഇവിടെ റൊട്ടി ഉല്‍പ്പാദനം മെഷീനും സ്ഥാപിച്ചിരിക്കുകയാണ്. രാഹുല്‍ സാധ്യമായ എല്ലാ കാര്യങ്ങളും ഉപയോഗിച്ച് നടത്തുന്ന നീക്കം എല്ലാ ജനങ്ങളെയും, ടാര്‍ഗറ്റ് വോട്ടര്‍മാരെയും ലക്ഷ്യമിടുന്നതാണ്.

രാജസ്ഥാനില്‍ വില്ലനായി അതിഥി തൊഴിലാളികള്‍.... 1300 പോസിറ്റീവ് കേസുകള്‍, 24 മണിക്കൂറില്‍ സംഭവിച്ചത്!!

English summary
rahul gandhi establish a positive face in his migrant workers outreach programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X