കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റങ്ങള്‍ ഒരുക്കി രാഹുല്‍ ഗാന്ധി.... ഇനി പരീക്ഷിക്കുക ഈ തന്ത്രം, ഇത് രണ്ടാം തവണ, ഇവരെ ഒഴിവാക്കും!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവ് പ്രവചിക്കുന്നത് പോലെയാകില്ലെന്ന് സൂചന. മാറ്റം എന്ന് പറഞ്ഞാല്‍ നേതാക്കളെ തഴയുന്നത് മാത്രമല്ല, കോണ്‍ഗ്രസിനെ ഇത്ര കാലം ദുര്‍ബലമാക്കാന്‍ ശ്രമിച്ചവരില്‍ നിന്നുള്ള വിട്ടുനില്‍ക്കലാണ് പ്രധാനമായും രാഹുല്‍ ലക്ഷ്യമിടുന്നത്. പൊതുമധ്യത്തില്‍ ഇത്തരം ആളുകള്‍ നിരവധിയുണ്ട്. പ്രധാനമായും രാഹുലിനെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിക്കുന്നവരെയാണ് ഇതിലൂടെ അവഗണിക്കുന്നത്. ഇത്തരം മാധ്യമങ്ങളുമുണ്ട്. രഘുറാം രാജനില്‍ നിന്ന് തുടങ്ങിയത് ഇതുകൊണ്ടാണ്. എന്തുകൊണ്ട് ഇവര്‍ തമ്മിലുള്ള വാര്‍ത്താസമ്മേളനം ഉണ്ടായില്ലെന്ന കാരണവും കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

രാഹുലിന്റെ ലക്ഷ്യം

രാഹുലിന്റെ ലക്ഷ്യം

രാഹുല്‍ രണ്ടാം വരവില്‍ ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയിലുള്ള പൊളിച്ചെഴുത്താണ്. ചില ആശയങ്ങള്‍ നരേന്ദ്ര മോദിയില്‍ നിന്ന് കടമെടുത്ത് ജനകീയമായ ശൈലിയിലാണ് അവതരിപ്പിക്കുന്നത്. അതിലൊന്നായിരുന്നു രഘുറാം രാജനുമായി നടന്നത്. ഇത് പിആര്‍ വര്‍ക്കാണ്. മാധ്യമങ്ങളെ കണ്ടുള്ള ഒരു കൂടിക്കാഴ്ച്ചയായിരുന്നെങ്കില്‍ ഇത് പൊളിയുമായിരുന്നു. നിലവില്‍ ഇത് രാഹുലും രാജനും തമ്മിലുള്ള നേരിട്ട് സംഭാഷണമായതിനാല്‍ ഇതില്‍ കുറ്റവും കുറവുമൊന്നും ഒരാള്‍ക്കും കണ്ടുപിടിക്കാനാവില്ല. അക്ഷയ് കുമാര്‍ മോദിയെ ഇന്റര്‍വ്യൂ ചെയ്തത് ഇതേ രീതിയിലായിരുന്നു.

രണ്ടാം വരവ്

രണ്ടാം വരവ്

രണ്ടാം വരവിലെ പ്രധാന ലക്ഷ്യം തന്നെ റീബ്രാന്‍ഡ് ചെയ്യലാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് സംഭവിച്ച വീഴ്ച്ചയായിരുന്നു തോല്‍വിക്ക് പ്രധാന കാരണം. അതിന് ശേഷമുള്ള സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യങ്ങള്‍ ഇടിച്ച് താഴ്ത്തിയിരുന്നു. രണ്ടാം വരവില്‍ വളരെ സൂക്ഷിച്ചായിരുന്നു രാഹുലിന്റെ വരവ്. മോദിയെ കുറിച്ചുള്ള ഒരു വാക്ക് പോലും കോണ്‍ഗ്രസിന്റെയോ അദ്ദേഹത്തിന്റെയോ വിമര്‍ശനങ്ങളില്‍ ഇല്ലായിരുന്നു. ഇനി മാധ്യമങ്ങളെ രാഹുല്‍ കൂടുതലായി കാണില്ല. തന്റെ ഇമേജ് അനാവശ്യ വാര്‍ത്താസമ്മേളനങ്ങളിലൂടെയാണ് ഇടിയുന്നതെന്ന് രാഹുല്‍ കണ്ടെത്തി കഴിഞ്ഞു.

സോഷ്യല്‍ മീഡിയ ടീം

സോഷ്യല്‍ മീഡിയ ടീം

മികച്ച സോഷ്യല്‍ മീഡിയ ടീം രാഹുലിന്റെ മാറ്റത്തിന് പിന്നിലുണ്ട്. നിരവധി പേര്‍ മോദിയില്‍ നിന്ന് ചില കാര്യങ്ങള്‍ രാഹുല്‍ കടമെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഡാറ്റ അനലിറ്റിക്‌സ് ടീമും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. മോദിക്ക് പ്രശ്‌നങ്ങളുണ്ടെങ്കിലും ജനങ്ങളെ പെട്ടെന്ന് കൈയ്യിലെടുക്കാന്‍ സാധിക്കാറുണ്ട്. ഇതിന് പ്രധാന കാരണം മോദിയെ കുറിച്ചുള്ള നെഗറ്റീവായ കാര്യങ്ങളൊന്നും അദ്ദേഹത്തിന്റെ ടാര്‍ഗറ്റ് വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്തുന്നില്ലെന്നതാണ്. അതുകൊണ്ടാണ് ക്ലീന്‍ ഇമേജിനായി രാഹുല്‍ ശ്രമിക്കുന്നത്. ജനകീയ വിഷയങ്ങള്‍ വഴിതെറ്റി പോകാതെ വോട്ടര്‍മാര്‍ക്കിടയിലേക്ക് തന്നെ എത്തിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം.

എന്തുകൊണ്ട് മാധ്യമങ്ങളില്ല

എന്തുകൊണ്ട് മാധ്യമങ്ങളില്ല

മോദി മാധ്യമങ്ങളെ ഒഴിവാക്കിയതിന് പ്രധാന കാരണം 2007ലെ കരണ്‍ താപ്പറുമായുള്ള ഇന്റര്‍വ്യൂവാണ്. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പശ്ചാത്താപമുണ്ടോ എന്ന് ചോദ്യമായിരുന്നു പ്രധാനമായും ഉയര്‍ന്നത്. എന്നാല്‍ മോദി ഈ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് മോദിക്ക് ഗുജറാത്തില്‍ കലാപത്തില്‍ പശ്ചാത്താപമില്ലെന്നായിരുന്നു. പിന്നീട് ഗുജറാത്തില്‍ തുടര്‍ച്ചയായി മോദി ജയിച്ചപ്പോഴൊന്നും മാധ്യമങ്ങളെ അദ്ദേഹം ഒപ്പം കൂട്ടിയില്ല. കേന്ദ്രത്തിലെത്തിയപ്പോഴും മാറ്റമില്ല. രാഹുല്‍ പക്ഷേ ഈ ഏകാധിപത്യ രീതിയല്ല പിന്തുടരുന്നത്. തന്നെ തുടര്‍ച്ചയായി മോശം രീതിയില്‍ കാണിക്കാന്‍ ശ്രമിക്കുന്ന റിപബ്ലിക്ക് ടിവി അടക്കമുള്ളവരെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഇത് റീബ്രാന്‍ഡിംഗിന് അത്യാവശ്യമാണ്.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

പാര്‍ട്ടിക്കുള്ളില്‍ ആധിപത്യം സ്ഥാപിക്കലായിരുന്നു രാഹുലിന്റെ ലക്ഷ്യം. ഇതിന് ശേഷം കോവിഡ് പ്രതിരോധത്തിനായി എല്ലാവരെയും ഏകോപിപ്പിച്ചായിരുന്നു തുടക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ഓരോ നീക്കങ്ങളും രാഹുലാണ് നിയന്ത്രിച്ചത്. രാജസ്ഥാനിലെ ഭില്‍വാര മോഡല്‍ രാജ്യത്തിനാകെ മാതൃകയാവുകയും ചെയ്തു. ഇപ്പോഴിത് മധ്യപ്രദേശില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഇതെല്ലാം ചെറിയ മാറ്റങ്ങളായിരുന്നു. സച്ചിന്‍ പൈലറ്റിനെയും കെസി വേണുഗോപാലിനെയും മുന്‍നിരയിലേക്ക് കൊണ്ടുവന്നാണ് അടുത്തതായി ഞെട്ടിച്ചത്. സോണിയ ക്യാമ്പിനെ കൈവിടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

പദ്ധതി വിജയം

പദ്ധതി വിജയം

രാഹുല്‍ തുടക്കമിട്ട മാറ്റങ്ങളെല്ലാം വന്‍ വിജയമായിരിക്കുകയാണ്. അതിന് പ്രധാന കാരണം ജനങ്ങള്‍ക്കിടയില്‍ നിന്ന് നിര്‍ദേശം സ്വീകരിച്ച് ഇത് സര്‍ക്കാരിനോട് നിര്‍ദേശിച്ചതാണ്. ബിജെപി നേതാക്കള്‍ തന്നെ രാഹുലിന്റെ മാറ്റത്തില്‍ അമ്പരന്നിരിക്കുകയാണ്. ഇവര്‍ രഹസ്യമായി ഇത് സമ്മതിക്കുന്നുണ്ട്. രാഹുല്‍ കൊറോണ കാലത്ത് ഏറ്റവുമധികം തിളങ്ങിയ നേതാവാണ്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തഴയപ്പെട്ട അവസ്ഥയിലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും നന്നായി തിളങ്ങുകയും ചെയ്തു. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളെ രാഹുല്‍ പോസിറ്റീവ് രാഷ്ട്രീയം കൊണ്ടാണ് പൊളിച്ചത്. എസ്പിയും തൃണമൂലും കോവിഡ് കാലത്ത് അപ്രസക്തരാവുകയും ചെയ്തു. ഇനി രാജ്യസഭാ തിരഞ്ഞെടുപ്പോടെ രാഹുല്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാവായി മാറും.

Recommended Video

cmsvideo
Rahul gandhi interacted with congress leaders from wayanad | Oneindia Malayalam
എന്തുകൊണ്ട് രാജന്‍

എന്തുകൊണ്ട് രാജന്‍

ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യം പണമാണ്. ജനങ്ങള്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് പണത്തെ കുറിച്ചുള്ള എന്ത് കാര്യവും അവര്‍ ശ്രദ്ധയോടെ കേള്‍ക്കും. രഘുറാം രാജന്റെ 65000 കോടി പാക്കേജ് ദരിദ്രര്‍ക്കായി നല്‍കണമെന്ന നിര്‍ദേശം രാഹുലിലൂടെ വളരെ പ്രശസ്തമായിരിക്കുകയാണ്. രഘുറാം രാജനെ തിരഞ്ഞെടുത്തതും ഇത്ര കൃത്യമായി പാക്കേജ് പറയാന്‍ സാധിക്കുന്നത് കൊണ്ടാണ്. ന്യായ് പദ്ധതിയുടെ തന്ത്രജ്ഞന്‍ എന്ന കാര്യവും രാഹുല്‍ പരിഗണിച്ചു. ഇനിയുള്ളത് ജീന്‍ ഡ്രെസെ, അഭിജിത്ത് ബാനര്‍ജി എന്നീ സാമ്പത്തിക വിദഗ്ധരാണ് വരാനുള്ളത്. ഐഎംഎഫ് പോലുള്ള സംഘടനകളുമായി ചര്‍ച്ചകളുണ്ടാവും. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളാണ് അടുത്ത ദിവസം രാഹുല്‍ അവതരിപ്പിക്കുക. ബിജെപി നെഞ്ചിടിപ്പോടെയാണ് ഇതിനെ കാത്തിരിക്കുന്നത്.

English summary
rahul gandhi establishing a credible opposition to narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X