Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാര്‍ ആവര്‍ത്തിക്കപ്പെടുമെന്ന് രാഹുല്‍!!എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് നാളെ മറുപടി

ബിഹാറിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നുവെന്നും എന്നാല്‍ ഫലം വന്നപ്പോള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തുകയായിരുന്നു.

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വ്യാഴാഴ്ച പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് രാഹുല്‍ തള്ളിയിരിക്കുന്നത്. കോണ്‍ഗ്രസ് സമാജ്വാദി സഖ്യം തന്നെ ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് രാഹുല്‍ ഗാന്ധി.

ബിഹാറിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നുവെന്നും എന്നാല്‍ ഫലം വന്നപ്പോള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തുകയായിരുന്നു. ബിഹാര്‍ ആര്‍ത്തിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ കിറിച്ച് ഒന്നും പറയുന്നില്ലെന്നും മാര്‍ച്ച് 11ന് വ്യക്തമായ മറുപടി ലഭിക്കുമെന്നും രാഹുല്‍.

rahul gandhi

കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെല്ലാം അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്ത് ബിജെപി വിജയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചാബില്‍ മാത്രമാണ് ബിജെപിക്ക് അനുകൂലമല്ലാത്തത്.

2015 നവംബറില്‍ ബിഹാറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ബിഹാറില്‍ വിജയം തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ജെഡിയു, ആര്‍ജെഡി , കോണ്‍ഗ്രസ് മഹാസഖ്യം വിജയം നേടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+