കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്-19 വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി; ഒരാഴ്ച്ചക്കകം 10 ലക്ഷം കേസുകള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ ആഴ്ച്ചക്കുള്ളില്‍ രാജ്യത്തെ കൊവിഡ്-19 കേസുകള്‍ 10 ലക്ഷം കടക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ലോകാരോഗ്യ സംഘടനാ മേധാവിയെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു വാര്‍ത്ത കുറിപ്പ് ടാഗ് ചെയ്ത് കൊണ്ടായിരിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലോകത്തെ കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമായി മാറുമെന്നാണ് സംഘടനാ മേധാവി വ്യക്തമാക്കുന്നു.

rahul

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിടുന്ന കണക്ക് പ്രകാരം ഇന്ന് മാത്രം ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 28498 കേസുകളാണ്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കഴിഞ്ഞു.

Recommended Video

cmsvideo
India's GDP to contract 7.5% if Covid vaccine is delayed | Oneindia Malayalam

906752 പേര്‍ക്കാണ് ഇതുവരേയും ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 553 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 23727 ആണ്.
311565 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലാണ്. അതേസമയം 571460 പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടി ആശുപത്രി വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 6497 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം 4182 പേര്‍ രോഗമുക്തരായി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടൊപ്പം തന്നെ കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ചവരുടെ എണ്ണം 193 ആണ്.

സ്വര്‍ണക്കടത്ത്: 'ഹോട്ട് സ്‌പോട്ട്' കൊടുവള്ളി; തീവ്രവാദം, സിനിമ, രാഷ്ട്രീയം... നിര്‍ണായക വിവരങ്ങൾസ്വര്‍ണക്കടത്ത്: 'ഹോട്ട് സ്‌പോട്ട്' കൊടുവള്ളി; തീവ്രവാദം, സിനിമ, രാഷ്ട്രീയം... നിര്‍ണായക വിവരങ്ങൾ

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം; ഇടപെട്ട് കേരള ഹൈക്കോടതികൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം; ഇടപെട്ട് കേരള ഹൈക്കോടതി

സരിതിന്റെ നിര്‍ണ്ണായക മൊഴി; ശിവശങ്കറിന് സ്വര്‍ണ്ണകടത്തില്‍ പങ്കില്ല; ഗൂഢാലോചന നടന്നത് ഫ്‌ളാറ്റില്‍സരിതിന്റെ നിര്‍ണ്ണായക മൊഴി; ശിവശങ്കറിന് സ്വര്‍ണ്ണകടത്തില്‍ പങ്കില്ല; ഗൂഢാലോചന നടന്നത് ഫ്‌ളാറ്റില്‍

English summary
Rahul Gandhi Express Concern Over the Covid-19 Pandemic,India Will Cross 10 Lakh mark this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X