Get Updates
Get notified of breaking news, exclusive insights, and must-see stories!

സവർക്കർക്കെതിരായ പരാമർശം: രാഹുല്‍ ഗാന്ധി കുടുങ്ങുമോ? സമന്‍സ് അയച്ച് ലഖ്‌നൗ കോടതി

ലഖ്‌നൗ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ച് ലഖ്‌നൗ കോടതി. വി ഡി സവർക്കറുമായി ബന്ധപ്പെട്ട് നടത്തിയ പ്രചരണങ്ങളുടെ പശ്ചാത്തലത്തിലെടുത്ത കേസിനെ തുടർന്നാണ് നടപടി. 2025 ജനുവരി 10 ന് കോടതിയില്‍ നേരിട്ട് വിചാരണയ്ക്ക് ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു. സവർക്കറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ നടത്തിയ വിവാദ പ്രസ്താവനയിലൂടെയും ലഘുലേഖകളിലൂടെയും ശത്രുത വളർത്തുകയും പൊതുസൗഹാർദ്ദം തകർക്കുകയും ചെയ്‌തെന്നാണ് രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ പി സി) 153 (എ), 505 വകുപ്പുകൾ പ്രകാരം മുന്‍ എ ഐ സി സി അധ്യക്ഷനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നേരിട്ട് ഹാജരാകന്‍ സമന്‍സ് അയച്ചത്. പ്രാദേശിക അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ നൽകിയ ക്രിമിനൽ പരാതിയിലാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) അലോക് വർമയുടെ ഉത്തരവ്.

rahul-gnadhi-

"ഗാന്ധിയുടെ അഭിപ്രായങ്ങൾ ടിവിയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും രാജ്യവ്യാപകമായി സംപ്രേഷണം ചെയ്യുന്നത്, രാജ്യത്തിൻ്റെ ഐക്യം തകർക്കുന്ന, വിദ്വേഷവും വിദ്വേഷവും പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിക്കുന്നതാണ്" കോടതി പരാമർശിച്ചു.

നേരത്തെ, 2023 ജൂൺ 14 ന് അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി നൃപേന്ദ്ര പാണ്ഡെയുടെ പരാതി നിരസിച്ചിരുന്നുവെങ്കിലും 2024 ഒക്ടോബർ 3 ന് റിവിഷണൽ കോടതി ഈ ഉത്തരവ് റദ്ദാക്കുകയും പരാതിയുടേയും സാക്ഷികളുടെ മൊഴിയുടേയും അടിസ്ഥാന്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി വിഷയം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് തന്നെ മാറ്റുകയുമായിരുന്നു.

മഹാരാഷ്ട്രയില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധി സർവ്വകർക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ടെലിവിഷനിലൂടെയും മറ്റ് ആശയവിനിമയ മാധ്യമങ്ങളിലൂടെയും സംപ്രേഷണം ചെയ്തതാണെന്നും അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചു. ഇത് വ്യക്തമാക്കുന്ന റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്കിടെ 2022 നവംബർ 17 ന് മഹാരാഷ്ട്രയിലെ അകോലയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെച്ച് സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി വർഗീയ കലാപം പടർത്തുന്ന തരത്തിലുള്ള ഗുരുതരമായ പരാമർശങ്ങൾ നടത്തിയെന്നാണ് നൃപേന്ദ്ര പാണ്ഡെയുടെ പരാതി.

അതേസമയം, സവർക്കർക്കെതിരായ ആരോപണത്തിന്റെ പേരില്‍ തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ പൂനെ ഹൈക്കോടതിയും സമന്‍സ് അയച്ചിരുന്നു. അഞ്ചോ ആറോ സുഹൃത്തുക്കൾ ചേർന്ന് ഒരിക്കൽ ഒരു മുസ്‌ലിമിനെ മർദ്ദിച്ചതായും തനിക്ക് (സവർക്കർ) അതില്‍ സന്തോഷം തോന്നിയതായും സവർക്കർ ഒരു പുസ്‌തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായിരുന്നു അന്നത്തെ പരാതിക്ക് കാരണമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+