ദില്ലിയെ വിറപ്പിച്ച് ഇന്ത്യ സഖ്യത്തിൻ്റെ സുപ്രീം കോടതി മാർച്ച്;ഇരമ്പിയെത്തി ജനസാഗരം. തടഞ്ഞ് പോലീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരേയും സുപ്രീം കോടതിയിലേക്ക് പടുകൂറ്റൻ മാർച്ചുമായി ഇന്ത്യ സഖ്യം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എം.പിമാരായ കെസി വേണുഗോപാൽ പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും അടക്കം ആയിരങ്ങളാണ് മാർച്ചിൽ അണിനിരന്നത്. ഇതാദ്യമായാണ് ദില്ലിയിൽ ഇത്തരത്തിലൊരു പ്രതിഷേധം ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ അരങ്ങേറുന്നത്.

opp2-846

ഗ്യാനേഷ് കുമാറിൻ്റെ നടപടി ചോദ്യം ചെയ്ത് റിട്ട് ഹർജി സമർപ്പിക്കാനാണ് സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം യാത്ര തിരിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് സംയുക്തമായി നിവേദനം നൽകാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾ വൈകിട്ട് നാലിന് സമയം ചോദിച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല. നിവേദനത്തിന് പകരം ഹർജി സമർപ്പിക്കാനായിരുന്നു നിർദേശം. ഇതിന് പിന്നാലെയാണ് റിട്ട് ഹർജി സമർപ്പിക്കാൻ സഖ്യം തീരുമാനിച്ചത്. അതേസമയം നേരത്തേ നിശ്ചയിച്ച മാർച്ചിൽ നിന്നും പിന്നോട്ട് പോകില്ലെന്നും സഖ്യം വ്യക്തമാക്കി.

തുടർന്നാണ് വൈകീട്ടോടെ പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് ആരംഭിച്ചത്. ഇന്ത്യ സഖ്യ നേതാക്കളും എംപിമാരും പ്രത്യേകം സജ്ജമാക്കിയ ബസിലാണ് കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിന്നും സുപ്രീം കോടതിയിലേക്ക് പുറപ്പെട്ടത്. പകുതിക്ക് വെച്ച് രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ളവർ ബസിൽ നിന്ന് ഇറങ്ങിയതോടെ പ്രവർത്തകർക്ക് ആവേശമായി. പിന്നീട് നേതാക്കൾ തുറന്നവാഹനത്തിൽ കയറി മർച്ച് തുടർന്നു.

അതേസമയം സുപ്രീം കോടതിക്ക് 200 മീറ്റര്‍ അകലെ ബാരിക്കേഡ് വച്ച് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകില്ലെന്നും പിൻവാങ്ങണമെന്നും ഡൽഹി ഡിസിപി രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥിച്ചു.എന്നാൽ മാർച്ചുമായി സഖ്യം മുന്നോട്ട് നീങ്ങി. അതിനിടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബാരിക്കേഡിന് മുകളിൽ കയറുകയും ബാരിക്കേഡുകൾ മറിച്ചിടുകയും ചെയ്തു. പ്രവർത്തകർക്ക് നേരെ ശക്തമായ ബലപ്രയോഗമാണ് പോലീസ് പ്രയോഗിക്കുന്നത്.

അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ സഖ്യ നേതാക്കൾ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്, തേജസ്വി യാദവ് എന്നിവരാണ് കേസിൽ ഹർജിക്കാർ. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma