അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, രാഹുല്‍ പ്രധാനമന്ത്രിയാകും
ദില്ലി: നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ ഒരു തിരിച്ച് വരവ് പ്രതീക്ഷിക്കുന്നവര്‍ അസാമാന്യ ശുഭാപ്തി വിശ്വാസിയായിരിക്കണം. അത്തരത്തില്‍ ഒരു ശുഭാപ്തി വിശ്വാസിയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അയ്യര്‍ പ്രവചിക്കുന്നുണ്ട്.

എന്ത് മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നാണ് ഇതിനോട് പ്രതികരിക്കാന്‍ തോന്നുന്നത് സ്വാഭാവികം. കാരണം ഇത്തരത്തില്‍ മുന്‍പും പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള നേതാവാണ് മണിശങ്കര്‍ അയ്യര്‍. പക്ഷേ പറഞ്ഞതിന്റെ നേര്‍ വിപരീതമേ നടക്കൂ എന്ന് മാത്രം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് സമ്മേളന സ്ഥലത്ത് ചായ വില്‍ക്കാന്‍ വരെ ക്ഷണിച്ചിട്ടുണ്ട് അയ്യര്‍. പിന്നീടെന്തുണ്ടായി എന്നത് ചരിത്രം.

നരേന്ദ്ര മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ സമ്പന്നരുടെ സര്‍ക്കാരാണെന്ന് മണിശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി. ഈ സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. മത്സ്യതൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന വിഷയത്തില്‍ ശ്രീലങ്കയുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിലും ശക്തമായ നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ല.













Click it and Unblock the Notifications